എന്‍.ഡി.എ കേരള ഘടകത്തില്‍ വിള്ളില്‍ പ്രകടമാക്കി ബി.ഡി.ജെ.എസ്. തുഷാര്‍ വെള്ളാപ്പള്ളിയുടെ എം.പി സ്ഥാനവുമായി ബന്ധപ്പെട്ട് ഉയര്‍ന്ന പ്രചാരണമാണ് പുതിയ വിവാദത്തിന് കാരണം. പാര്‍ട്ടി ആവശ്യപ്പെട്ട ഒരു പദവി പോലും എന്‍.ഡി.എ നല്കാന് തയ്യാറാകാത്തത് യില്‍ നിന്ന് താന്‍ എം.പി സ്ഥാനമടക്കം ഒരും പദവിയും ആവശ്യപ്പെട്ടിട്ടില്ലെന്ന് ബി.ഡി.ജെ.എസ് നേതാവ് തുഷാര്‍ വെള്ളാപ്പള്ളി. താന്‍ എം.പി സ്ഥാനം ആവശ്യപ്പെട്ടു എന്നത് മാധ്യമസൃഷ്ടി മാത്രമാണ്. എന്‍.ഡി.എയില്‍ അഭിപ്രായ ഭിന്നത ഉണ്ട്. എന്നാല്‍ ഇപ്പോഴും തങ്ങള്‍ മുന്നണിയുടെ ഭാഗമാണ്. അടുത്ത ദിവസം ചേരുന്ന യോഗത്തില്‍ ഭാവി തീരുമാനം എടുക്കുമെന്നും തുഷാര്‍ വ്യക്തമാക്കി.
താന്‍ ഇന്ത്യയില്‍ ഇല്ലാതിരുന്ന സമയത്താണ് എം.പി സ്ഥാനത്തെ കുറിച്ച് വാര്‍ത്ത വന്നത്. മുന്നണിയില്‍ വന്ന സമയത്ത് 14ഓളം പോസ്റ്റുകള്‍ക്ക് അര്‍ഹതയുണ്ടെന്ന് കാണിച്ച് ഒന്നര വര്‍ഷം മുന്‍പ് കത്ത് നല്‍കിയിരുന്നതാണ്. അതില്‍ ഒന്നു പോലും നടത്താതെ നീട്ടുകൊണ്ടുപോകുകയാണ്. എന്‍.ഡി.എയുടെ പ്രവര്‍ത്തനം സംസ്ഥാനത്ത് പരാജയമാണെന്നും തുഷര്‍ പറഞ്ഞു.
എന്‍.ഡി.എയിലെ മറ്റു ഘടകകക്ഷികള്‍ക്കും അതൃപ്തിയുണ്ട്. ഭരിക്കുന്ന പാര്‍ട്ടിയുടെ ഭാഗമായി നില്ക്കുമ്പോള് ഘടകകക്ഷികള്‍ക്കും അര്‍ഹമായ പരിഗണന നല്‍കണം. വ്യക്തിപരമായി തനിക്ക് ഒരാവശ്യവുമില്ല. ചെങ്ങന്നൂരില്‍ ബി.ജെ.പി സ്ഥാനാര്‍ത്ഥി വിജയിക്കുമോ എന്ന് ഇപ്പോള്‍ പറയാനാവില്ല.
അതേസമയം, ചെങ്ങന്നൂരില്‍ ബി.ജെ.പി തിരിച്ചടിയുണ്ടാകുമെന്ന് എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന് പറഞ്ഞു. ബി.ജെ.പിക്ക് എന്‍.ഡി.എ സംവിധാനം കൊണ്ടുനടക്കാനും ജില്ലാ തലത്തില്‍ പോലും സംഘടിപ്പിക്കാനും കഴിഞ്ഞിട്ടില്ല. കേരളത്തിലെ ബി.ജെ.പിക്ക് സവര്‍ണ്ണ മേധാവിത്തമാണ്. അമിത് ഷായുടെ നേതൃത്വത്തില്‍ 21 സംസ്ഥാനങ്ങള്‍ ബി.ജെ.പി പിടിച്ചപ്പോള്‍ കേരളത്തില്‍ മാത്രം മുന്നേറ്റമുണ്ടാക്കാന്‍ കഴിയാത്തതിന്റെ കാരണം ഈ സവര്‍ണ മനോഭാവമാണെന്നും വെള്ളാപ്പള്ളി പറഞ്ഞു.
തുഷാറിനേക്കാള്‍ എം.പിയാകാന്‍ അര്‍ഹന്‍ വി.മുരളീധരന് ആണ്. തുഷാറിന് ചില സ്ഥാനങ്ങള്‍ നല്‍കുമെന്ന് മോഹിപ്പിച്ചിട്ട് മോഹഭംഗം ഉണ്ടാക്കാന്‍ ചില കേന്ദ്രങ്ങളില്‍ നിന്ന് മാധ്യമങ്ങള്‍ വഴി പ്രചാരണം നടന്നു. കോഴിക്കോട് കേന്ദ്രീകരിച്ചാണ് ഈശ്രമങ്ങള് നടന്നത്. ബി.ഡി.ജെ.സിനോട് മാത്രമല്ല, കേരളത്തില്‍ നിന്നുള്ള മറ്റു ഘടകകക്ഷികളോടും ബി.ജെ.പി നീതികാണിച്ചിട്ടില്ലെന്നും വെള്ളാപ്പള്ളി കൂട്ടിച്ചേര്‍ത്തു.