Sat. Nov 21st, 2026

അനുയോജ്യമായ സാഹചര്യം വന്നാല്‍ സി.പി.ഐ.എമ്മിലേക്ക് മടങ്ങാന്‍ ആര്‍.എം.പി നേതാവായിരുന്ന ടി.പി ചന്ദ്രശേഖരന്‍ വിചാരിച്ചിരുന്നുവെന്ന് സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. കോണ്‍ഗ്രിസിന് എതിരെയായിരുന്നു ടി.പിയുടെ പോരാട്ടമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. വടകര ഓര്‍ക്കാട്ടേരിയില്‍ നടന്ന രാഷ്ട്രീയ വിശദീകരണ യോഗത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.

ആര്‍.എം.പിയുടെ ഇന്നത്തെ നേതൃത്വത്തിനെതിരെയും അദ്ദേഹം വിമര്‍ശനം ഉന്നയിച്ചു. ആര്‍.എം.പി ഇന്ന് രമയുടെ മാത്രം പാര്‍ട്ടിയായി മാറിയെന്നും ആര്‍.എംപിയുടെ പ്രസക്തി നഷ്ടമായെന്നുംഅതുകൊണ്ട് ആര്‍എംപി പിരിച്ചുവിടണം. ആര്‍എംപിയെ കോണ്‍ഗ്രസ് കൂടാരത്തിലേക്ക് അടയ്ക്കാനുള്ള പരിപാടിയാണ് നടക്കുന്നത്. ടിപി ചന്ദ്രശേഖരന്‍ ഒരിക്കലും സിപിഐഎം നശിപ്പോണമെന്ന് ആഗ്രഹിച്ചിരുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.

ടിപിയ്ക്ക് ആര്‍എസ്എസ് കോണ്‍ഗ്രസ് വിരുദ്ധ നിലപാടുകളാണ് ഉണ്ടായിരുന്നത്. എന്നാല്‍ രമയുടെ നേതൃത്വത്തില്‍ ആ പിന്തുടരുന്ന നയങ്ങള്‍ വ്യത്യസ്തമാണ്. പ്രശ്‌നങ്ങള്‍ തീര്‍ന്നാല്‍ സിപിഐഎമ്മിലേക്ക് മടങ്ങിവരാന്‍ തന്നെയാണ് ചന്ദ്രശേഖരന്‍ തീരുമാനിച്ചിരുന്നതെന്ന് കോടിയേരി.