Fri. Apr 26th, 2024

ദയാവധം ഉപാധികളോടെ അനുവദിക്കാമെന്ന ചരിത്ര പ്രധാനമായ ഉത്തരവുമായി സുപ്രീം കോടതി. മരണ താൽപര്യ പത്രം അനുസരിച്ച് ദയാവധം ഉപാധികളോടെ നടപ്പാക്കാമെന്നും എന്നാൽ ഇത് ജില്ലാ മജിസ്ട്രേറ്റിന്റെ അനുമതിയോടെ രൂപീകരിക്കുന്ന മെഡിക്കൽ ബോർഡിന്റെ നിയന്ത്രണത്തിൽ ആയിരിക്കണമെന്നും കോടതി വിധിയിൽ പറയുന്നു.

കോമൺ കോസ് എന്ന സംഘടനയാണ് ദയാവധം അനുവദിക്കണമെന്ന ആവശ്യവുമായി സുപ്രീം കോടതിയെ സമീപിച്ചത്. ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അദ്ധ്യക്ഷനായ അഞ്ച് അംഗ ഭരണഘടനാ ബെഞ്ചാണ് ഉത്തരവ് പുറപ്പെടുവിച്ചത്.