Sat. Nov 21st, 2026

അന്തര്‍ദ്ദേശീയ വനിതാദിനമായ മാര്‍ച്ച് 8 നു ചിത്രകാരന്‍ ടി മുരളിയുടെ പ്രസിദ്ധമായ മൂന്നു നങ്ങേലി ചിത്രങ്ങള്‍ ഉള്‍പ്പെടെ ഇരുപത്തഞ്ചോളം “അമണ” നവോത്ഥാന ചിത്രങ്ങള്‍ ഉള്‍പ്പെടുത്തിക്കൊണ്ട് ഒരു തെരുവോര ചിത്ര പ്രദര്‍ശനം ചേര്‍ത്തലയില്‍ തുടങ്ങി. ചേര്‍ത്തല മുനിസിപ്പല്‍ ഗ്രൌണ്ടിൽ വടക്കും മുറി വില്ലേജ് ഓഫീസിനു സമീപം. ആണ് പ്രദർശനം ഒരുക്കിയിരിക്കുന്നത്.

തിരുവിതാംകൂര്‍ രാജഭരണത്തിന്‍റെ കീഴില്‍ സവര്‍ണ്ണര്‍ അല്ലാത്ത സ്ത്രീകളില്‍ നിന്നും ഈടാക്കിയിരുന്ന “മുലക്കരം” എന്ന മനുഷ്യത്വ രഹിതമായ  നികുതിക്കെതിരെ മുലമുറിച്ച് ജീവ ത്യാഗം ചെയ്ത ചേര്‍ത്തലയിലെ മുലച്ചിപ്പറമ്പ് എന്ന സ്ഥലത്തെ നങ്ങേലിയുടെ ജീവ ത്യാഗത്തെ ആസ്പദമാക്കി വരച്ച മൂന്നു ചിത്രങ്ങളും അതിന്റെ വിവരണങ്ങളും പ്രദര്‍ശനത്തില്‍ ഉണ്ട്

രാവിലെ 9 മണിക്ക് ആരംഭിച്ച്  6 മണിക്ക് അവസാനിക്കുന്ന പ്രദര്‍ശനം മാര്‍ച്ച് 10 വരെ ഉണ്ടായിരിക്കും.