കോട്ടയം രാമപുരം മാനത്തൂരിൽ വാടക വീട് കേന്ദ്രീകരിച്ച് പെൺവാണിഭം നടത്തിയവരെ പൊലീസ് അറസ്റ്റ് ചെയ്തു. അനാശാസ്യ നടത്തിപ്പുകാരും ഇടപാടുകാരും അടക്കമുള്ള അഞ്ച് പേരെയാണ് രാമപുരം പൊലീസ് കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തത്. പിടിയിലായവരിൽ രണ്ടുപേർ സ്ത്രീകളാണ്.
ഈരാറ്റുപേട്ട സ്വദേശി ആസിഫ് ഹാഷിമാണ് (47) മാനത്തൂരിൽ വാടക വീട് എടുത്ത് പെൺവാണിഭം നടത്തിയിരുന്നത്. ബെംഗളൂരു സ്വദേശിനികളായ ശ്വേതാ ശിവാനന്ദ് (38) ഫർസാന ഷേഖ് (35) എന്നിവരെ എത്തിച്ച് ആവശ്യക്കാരെ കണ്ടെത്തി ഇടപാട് നടത്തുന്നതായിരുന്നു ഇവരുടെ രീതി. ഇടപാടുകാരായ കോഴിക്കോട് കൊയിലാണ്ടി സ്വദേശി മിഥുൻ കൃഷ്ണൻ (30), കാഞ്ഞിരപ്പള്ളി സ്വദേശി റിജോ (29) എന്നിവരെയാണ് പോലീസ് പിടികൂടിയത്. ഇവരെല്ലാവരെയും വാടകവീട്ടില്‍നിന്നും പൊലീസ് പിടികൂടി. ഇതുനുപുറമേ ഇടപാടുകാർ അറിയാതെ രഹസ്യമായി കിടപ്പറ രംഗങ്ങൾ പകർത്തി അത് വിൽക്കുന്നതിലൂടെയും ഇവർ പണം സമ്പാദിച്ചിരുന്നു.
ഇടപാടുകാരിൽ നിന്ന് മൂവായിരം രൂപ ഈടാക്കുന്ന ആസിഫ്, യുവതികൾക്ക് ആയിരം രൂപ നൽകും. ഈരാറ്റുപേട്ട സ്വദേശിയായ ഇയാളെ മുൻപ് എറണാകുളത്ത് നിന്നും സമാനമായ കേസിൽ അറസ്റ്റ് ചെയ്തിട്ടുണ്ട്. സിഡി വിൽപ്പനക്കാരനായ ആസിഫ് ഇടപാടുകാർ അറിയാതെ അനാശാസ്യപ്രവർത്തനങ്ങളുടെ ദൃശ്യങ്ങളും പകർത്തിയിരുന്നു. മുറിയിൽ ക്യാമറ സ്ഥാപിച്ച് രഹസ്യമായാണ് ദൃശ്യങ്ങൾ പകർത്തിയിരുന്നത്.