ഇത് ലക്ഷ്മി രാജീവ് മുൻപ് കുത്തിയോട്ടത്തെക്കുറിച്ച് ഇട്ട ഒരു ഫെയ്‌സ്‌ബുക്ക് പോസ്റ്റാണ്. പേരക്കുട്ടിയെ കുത്തിയോട്ടത്തിനു നിറുത്തി തിരുമേനിമാർ ലക്ഷ്മി രാജീവിനെ മാപ്പ് പറയിപ്പിക്കുമോ എന്തോ?
ആറ്റുകാലമ്മയുടെ മുന്നിൽ കുത്തിയോടിക്കാൻ തമിഴ്‌പിള്ളേരെ വാടകയ്ക്ക് കിട്ടും. കുട്ടികളെ വാടകയ്ക്ക് കൊടുക്കാൻ ഏജന്റ്മാരും. തമിഴ് പിള്ളേരെ തങ്ങളുടെ മക്കള്‍ക്കു പകരം വാടകക്ക് എടുത്താണ് പണക്കാര്‍ കുത്തിയോട്ടം നടത്തുന്നതെന്ന് ആറ്റുകാല്‍ അമ്മയെ കുറിച്ച് പുസ്തകമെഴുതിയ ലക്ഷ്മി രാജീവ്. ഇവര്‍ ഇന്ന് പൊങ്കാലയിടാന്‍ പോയി ഞെട്ടിക്കുന്ന ഈ കഥയറിഞ്ഞ് ഇടാതെ മടങ്ങി. ഈ ആചാരത്തിനു പങ്കെടുക്കുന്ന ഒറ്റ നമ്പൂതിരി കുട്ടിയെ കാണിച്ചു തരാമോ എന്ന് ലക്ഷ്മി ചോദിക്കുന്നു. ഈ കേരളത്തിൽ എവിടെയെങ്കിലും കാണിച്ചുതരാമോ? അടുത്തവർഷം ആറ്റുകാൽ ക്ഷേത്രത്തിലെ തന്ത്രിയുടെ പേരക്കുട്ടിയെ കുത്തിയോട്ടത്തിന് നിർത്താമോ എന്ന് ലക്ഷ്മി വെല്ലുവിളിച്ചു. അങ്ങനെ ചെയ്താൽ താൻ തന്ത്രിയുടെ കാലിൽ വീണ് മാപ്പു പറയുമെന്നും ലക്ഷ്മി കൂട്ടിച്ചേർത്തു.

ആടിനെയും മാടിനെയും അറുത്തു കോഴിയെ വലിച്ചു പിന്നി ഇരുന്ന ആറ്റുകാൽ മുടിപ്പുര അമ്മയെ ആറ്റുകാൽ ഭഗവതി ആക്കിയത് കുഴിക്കാട്ട്കാരാണ്. തന്ത്രം ആവശ്യമില്ലാത്ത മുടിപ്പുരയാണ് ആറ്റുകാൽ.
പിന്നെ ഇടയ്ക്കു വച്ച് ചേന്നാസ് തിരുമേനി തന്ത്രം ഏറ്റെടുത്തു. ക്ഷേത്രം അതിന്റെ പ്രശസ്തിയുടെ കൊടുമുടി കയറുന്നത് ആ പന്ത്രണ്ടു വർഷത്തിലാണ്. വീണ്ടും പന്ത്രണ്ടു വർഷത്തിന് ശേഷം തന്ത്രം കുഴിക്കാട്ട് കാരെ ഏൽപ്പിച്ചതിനു ശേഷം ആറ്റുകാൽ ക്ഷേത്രത്തിൽ നടന്നത് മൊത്തം അനർത്ഥങ്ങൾ ആണെന്ന് ഒരു സംസാരം ഉണ്ട്.
എപ്പോൾ വേണമെങ്കിലും തെറിക്കാവുന്നതാണ് തിരുമേനിയുടെ ജോലി. അത്രയ്ക്ക് ഉറപ്പേയുള്ളൂ തിരുമേനിയുടെ തന്ത്രത്തിന്, ആറ്റുകാലിൽ. എനിക്ക് ചേന്നാസ് തിരുമേനിയെയും കുഴിക്കാട്ട് തിരുമേനിയെയും ഒരുപോലെ ബഹുമാനമാണ്. കാരണം രണ്ടുപേരും തികഞ്ഞ ഭക്തരും പണ്ഡിതരുമാണ്. ഈ ഹിന്ദു എന്ന വാക്കിന് താങ്കൾ അറിയാത്ത ഒരുപാട് അർത്ഥങ്ങളുണ്ട്.

തിരുമേനിയുടെ വീട്ടിലെ, കുടുംബത്തിലെ കുട്ടിയെ ഈ വർഷം നിറുത്താത്തതു എന്തെ? ഈ ആചാരത്തിനു പങ്കെടുക്കുന്ന ഒറ്റ നമ്പൂതിരി കുട്ടിയെ കാണിച്ചു തരാമോ തിരുമേനി? ഈ കേരളത്തിൽ എവിടെയെങ്കിലും? അടുത്തവർഷം പേരക്കുട്ടിയെ കുത്തിയോട്ടത്തിനു നിറുത്തണം. ഞാൻ ആ കാലിൽ വീണു മാപ്പ് പറഞ്ഞോളാം! എന്ന് ലക്ഷ്‌മി ഫെയ്‌സ്‌ബുക്കിൽ കുറിച്ചു.
പിൻ കുറിപ്പ്
ആകെ 16 ലക്ഷം ജനസംഖ്യയുള്ള തിരുവനന്തപുരം താലൂക്കില്‍ ഹിന്ദുക്കള്‍ 8 ലക്ഷം. അതില്‍ സ്ത്രീകള്‍ 4 ലക്ഷം. പൊങ്കാലയിട്ടതാകട്ടെ, മാധ്യമങ്ങള്‍ പറയുന്നതനുസരിച്ചാണെങ്കില്‍ 45 ലക്ഷം! ഇവിടെ താമസിക്കുന്ന ഞങ്ങളൊക്കെ വീടും റോഡും വിട്ടു മാറിത്തന്നാലും ഇത്രയും പേര്‍ എവിടെ നില്‍ക്കും? ആകാശത്തോ അറബിക്കടലിലോ? തള്ളുമ്പോള്‍ ഒരു മയത്തിലൊക്കെ തള്ളണേ നാവിന് എല്ലില്ലാത്തവരേ!
എങ്ങിനെ കൂട്ടിയാലും രണ്ടു ലക്ഷത്തില്‍ കൂടുതല്‍ പേര്‍ ഇന്ന് പൊങ്കാല ഇട്ടിട്ടില്ല. ഹിന്ദുക്കളുടെ മുപ്പത്തി മുക്കോടി ദേവതകളേയും ചേര്‍ത്തുള്ള കണക്കാണോ ഇവര്‍ പറയുന്നതെന്ന് സംശയിക്കേണ്ടിയിരിക്കുന്നു!

