Sun. Nov 22nd, 2026

“തുറന്നുവെച്ചിട്ട് തുറിച്ചുനോക്കരുതെന്ന് പറയുന്ന നിങ്ങളുടെ കച്ചവടക്കണ്ണ് കൊള്ളാം..”സ്ത്രീ സൗന്ദര്യത്തിന്റെ വാര്‍പ്പു മാതൃകകളെല്ലാം ഒത്തിണക്കിയാണ് ‘വനിത’ ട്രാന്‍സ് ജെന്‍ഡറിനെ മുഖച്ചിത്രമാക്കിയത്. നല്ല വെളുപ്പ്, മിനുസമേറിയ തൊലി, മെലിഞ്ഞ ഉടല്‍, കുലീനതയുടെ ലാളിത്യമുള്ള ഗൗണ്‍! മാതൃഭൂമിയുടെ മാറിടം കാട്ടിയുള്ള മാസിക ക്കച്ചവടത്തെ സോഷ്യൻ മീഡിയ പോളിച്ചെടുക്കുന്നു.

മാറൂമീടെ പെൺശബ്ദമായ ഗൃഹലക്ഷ്മിയിലെ കൊച്ചമ്മമാരോട് പറയാനുള്ളത്.. “തുറന്നുവെച്ചിട്ട് തുറിച്ചുനോക്കരുതെന്ന് പറയുന്ന നിങ്ങളുടെ കച്ചവടക്കണ്ണ് കൊള്ളാം..”എന്ന് ശശികല റഹിം

സിന്ദൂരമിട്ട ഈ വെളുത്തമുലകൾ ആഘോഷിക്കപ്പെടുംപോലെ സിന്ദൂരമിടാത്ത കറുത്ത മുലകൾ എത്രമേൽ ആഘോഷിക്കപ്പെടും?…എന്ന് അഡ്വ.കുക്കൂ ദേവകി

ഹസ്ന ഷാഹിദയുടെ വൈറൽ ആയ പോസ്റ്റ് ഇങ്ങനെ

സ്ത്രീ സൗന്ദര്യത്തിന്റെ വാര്‍പ്പു മാതൃകകളെല്ലാം ഒത്തിണക്കിയാണ് ‘വനിത’ ട്രാന്‍സ് ജെന്‍ഡറിനെ മുഖച്ചിത്രമാക്കിയത്. നല്ല വെളുപ്പ്, മിനുസമേറിയ തൊലി, മെലിഞ്ഞ ഉടല്‍, കുലീനതയുടെ ലാളിത്യമുള്ള ഗൗണ്‍!

ഗൃഹലക്ഷ്മി മുലയൂട്ടുന്ന മുഖച്ചിത്രമിടുന്നതും അങ്ങനെത്തന്നെ. സിന്ദൂരം, ഉടയാത്ത വെളുത്ത മുലകള്‍, പ്രൗഡ ഗംഭീരമായ കസേരലയിലെ ഇരിപ്പ്, എത്‌നിക് ഭംഗിയുള്ള ബ്‌ളൗസ്.

കാണിക്കാന്‍ കൊള്ളാവുന്ന ഉടലുകള്‍! ഉത്തമ നിയമാനുസൃത മുലപ്പാല്‍!

മലയാളി മുഖ്യധാരക്ക് മുന്നിലേക്ക് വില്‍ക്കാന്‍ വെക്കുന്നവയില്‍ അവരുടെ രുചിക്ക് പറ്റിയതല്ലാതെ എന്താണ് കൊടുക്കുക. അവര്‍ക്ക് ഇടയ്ക്ക് ഒരു വെറൈറ്റി ഒക്കെ കൊടുത്താല്‍ മതിയല്ലോ, വലിയ ഒച്ചയൊന്നുമില്ലാതെ ഞെട്ടിക്കോളും.

വേറൊരു കോമഡി എന്താണെന്ന് വെച്ചാല്‍ സാധാരണ ടീപ്പോയിയെ അലങ്കരിക്കുന്ന വനിത, ഗൃഹലക്ഷ്മി പതിവുകള്‍ ഇത്തവണ ഉണ്ടാകില്ല. മൊല പുറത്തിട്ടിരിക്കുന്ന ഗൃഹലക്ഷ്മി ടീപ്പോയിയും കടന്ന് കിടക്കയുടെ അടിയിലേക്ക് പോകുകയും, കുട്ടികളും വിരുന്നുകാരുമില്ലാത്ത ഉച്ചനേരങ്ങളിലോ രാത്രിയിലോ ധൃതിക്കെടുത്ത് വായിക്കാനുമാണ് സാധ്യത. രാവിലെ പത്രത്തിനൊപ്പം വരുന്ന മാസിക കവര്‍പേജ് കീറിക്കളഞ്ഞിട്ട് ഉമ്മറത്തെത്താനും സാധ്യതയുണ്ട്.

ഗൃഹലക്ഷ്മിയുടെ മാര്‍ക്കറ്റിങ്ങ് ലക്ഷ്യം, സവര്‍ണ്ണത ഒക്കെ സത്യമാണ്. അത് കാറ്റനുസരിച്ച് മാറിയും തിരിഞ്ഞും ഇരിക്കും. കുനിഞ്ഞാലോ ഉടുപ്പ് സ്ഥാനം മാറിയാലോ കുളിക്കുമ്പോഴോ മൊബൈലില്‍ പതിയുന്ന ചിത്രങ്ങള്‍ മൂലം ജീവിതം നശിക്കുന്ന പെണ്‍കുട്ടികളെ കുറിച്ച് ഇവരൊക്കെ എത്ര കവര്‍‌സ്റ്റോറി ചെയ്തിരിക്കുന്നു!

അത് പോലെത്തന്നെ പച്ചപരമാര്‍ത്ഥമാണ് മലയാളിയുടെ മുലപ്പേടിയും. ആ കവറിലുള്ള മോഡലിന് പോലും സ്വസ്ഥത കൊടുക്കില്ല ഇതിന്റെ പേരില്‍. പഴയൊരു ശാലീന നടി മുലയൂട്ടലിനെ കുറിച്ചുള്ള ഫോട്ടോഷൂട്ടില്‍ മാറിടം കാണിച്ചതിന് ഇവിടെ വിളിച്ചു കൂട്ടിയ തെറി ഓര്‍മയില്ലേ? സരിതയുടെ മുല വാട്‌സാപ്പ് കവിഞ്ഞോടിയതല്ലേ? ബ്രാ ഇടാത്ത പെണ്ണ് പ്രലോഭനത്തിന്റെ പിശാചാണെന്ന് കരുതുന്ന ഒരു സമൂഹം അവര്‍ക്കിഷ്ടപ്പെടുന്ന തരം ശരീരങ്ങളെ, അവരുടെ നൂലാമാലകളുടെ പരിമിതികള്‍ക്കകത്ത് വെച്ചെങ്കിലും വെറുതെ വിടാന്‍ ഈ കവര്‍ഫോട്ടോ ഒരു ശ്രമമാണെന്നേ ഞാന്‍ കരുതുന്നൊള്ളു.

ഇതിനു മുമ്പ് വനിതയിലും ഗൃഹലക്ഷ്മിയിലും വന്ന കാംപസ്, കുടുംബം, വൃദ്ധര്‍, കൗമാരക്കാര്‍, കുട്ടികള്‍, ഈ വര്‍ഷത്തെ ഫാഷന്‍ തുടങ്ങിയ ഫീച്ചറുകളിലെയൊക്കെയുള്ള മോഡലുകളെയും അവതരിപ്പിച്ചിരിക്കുന്ന രീതിയും ഒക്കെ നോക്കിക്കോ. അവരെയോ ആ ജീവിതപരിസരങ്ങളെയോ നമ്മളെവിടെയാണ് കണ്ടിട്ടുള്ളത്? അവരുടെ തൊലി വെളുപ്പ്, വസ്ത്രം, രൂപം, വീടുകള്‍ എന്നിവയിലൊക്കെ എപ്പോഴെങ്കിലും ഉയര്‍ന്ന വര്‍ഗ്ഗ, ജാതി അടയാളങ്ങളല്ലാതെ എന്തെങ്കിലും കണ്ടിട്ടുണ്ടോ?

എന്നിട്ടും അവര്‍ പരീക്ഷക്ക് തയ്യാറെടുക്കുന്ന രീതി, ടെന്‍ഷനകറ്റല്‍, വീട് ഒരുക്കല്‍, ഓണ സദ്യ-ഇഫ്താര്‍-ക്രിസ്മസ് ഡിന്നര്‍ ഒക്കെ നുള്ളിയും പെറുക്കിയും മധ്യവര്‍ഗ്ഗ കുടുംബങ്ങള്‍ അനുകരിച്ച് നോക്കും. പരീക്ഷ കാലത്ത് ഉരുളക്കിഴങ്ങ് തിന്നുന്നത് ഓര്‍മകുറക്കുകയും അലസത വരുത്തുകയും ചെയ്യുമെന്ന ‘വനിതാവാക്യം’ എത്രയെത്ര സാമ്പാറില്‍ നിന്ന് ഉരുളക്കിഴങ്ങിന് വിലക്ക് കല്‍പ്പിച്ചിട്ടുണ്ട് !

അത് കൊണ്ട് ആ കവറ് കീറാതെ അകത്തെത്തി, വലിയ കോലാഹലമില്ലാതെ സാധാരണ വായിക്കുന്നവരിലൂടെ തന്നെ കടന്ന് പോയാല്‍ ചെറിയ സ്പാര്‍ക്കൊക്കെ മിന്നേണ്ടതാണ്.