Sat. Nov 21st, 2026

തിരുവനന്തപുരം ഉള്ളൂർ സുബ്രമണ്യ സ്വാമി ക്ഷേത്രത്തിലെ ആന വർഷങ്ങളായി ക്രൂര പീഡനം സഹിക്കുകയാണ്. സ്വന്തം വിസർജ്യത്തിനിടയിൽ ഇങ്ങിനെ തളയ്ക്കപ്പെട്ടിരിക്കുന്ന ഈ സാധു മൃഗം കൊടും വേനലിലും മഴയത്തും ഇതേ നിലയിലായിട്ടു വർഷങ്ങളായി.

സർവലംകൃതനായി ആനയിക്കപ്പെടുമ്പോൾ കൈകൂപ്പി തൊഴുതു നിൽക്കുന്നവർപോലും ഈ അതിദുസ്സഹ വേദനയിൽ നിന്ന് അതിനു മോചനം നൽകാൻ എന്തെങ്കിലും ചെയ്യാൻ തയ്യാറാകുന്നില്ല എന്നതാണ് വൈചിത്ര്യം. ദേവസ്വം ബോർഡ്‌ എത്രയും പെട്ടന്ന് ഫലപ്രദമായ നടപടി സ്വീകരിച്ചു ഈ സാധു ജീവിയെ മരണത്തിലേക്ക് തള്ളിവിടാതെ രക്ഷിക്കണം എന്നാവശ്യപ്പെട്ട് പീപ്പിൾ ഫോർ ആനിമൽ പ്രവർത്തകർ മൃഗസംരക്ഷണ വകുപ്പിനും ദേവസ്വം ബോർഡിനും പരാതിനൽകി.ബന്ധപ്പെട്ട അധികാരികൾ എത്രയും പെട്ടന്ന് നടപടിസ്വീകരിച്ചില്ലെങ്കിൽ നിയമനടപടികൾ സ്വീകരിക്കുമെന്ന് പി എഫ് എ പ്രവർത്തകർ പറഞ്ഞു.