Sat. Nov 21st, 2026

ആഗസ്റ്റ് 4: സത്‌നാം സിംഗ് ഓർമ്മദിനം

സത്‌നാം സിംഗ് എന്ന ചെറുപ്പക്കാരന്‍ പേരൂർക്കട മാനസിക രോഗ ആശുപത്രിയില്‍ വച്ച് മരണപ്പെട്ടത് 2012 ഓഗസ്റ്റ് 4-ന് ആയിരുന്നു. ബിഹാറിലെ ഗയ ജില്ലയിലെ ഷെര്‍ഗാട്ടി സ്വദേശിയായ സത്‌നാം സിംഗ് മാതാ അമൃതാനനന്ദമയിയെ ആക്രമിക്കാന്‍ ശ്രമിച്ചു എന്നാരോപിച്ചാണ് അറസ്റ്റിലായത്. അതേവര്‍ഷം മെയ് 30-ന് വീട്ടില്‍ നിന്നും അപ്രത്യക്ഷനായ സത്‌നാം ഓഗസ്റ്റ് ഒന്നിനാണ് അറസ്റ്റിലായത്. മൂന്ന് ദിവസങ്ങള്‍ക്ക് ശേഷം മാനസിക രോഗ ആശുപത്രിയില്‍ വച്ച് തലയ്ക്ക് പിന്നില്‍ അടിയേറ്റ് സത്‌നാം സിംഗ് മരിച്ചുവെന്നാണ് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്.

സത്‌നാം മാനസിക രോഗിയാണെന്ന് കാണിച്ച് അര്‍ദ്ധസഹോദരനും ആജ് തക് ലേഖകനുമായ വിമല്‍ കിഷോര്‍ തെളിവുകള്‍ നിരത്തിയിരുന്നു. ഈ തെളിവുകളുടെ അടിസ്ഥാനത്തില്‍ സത്‌നാമിന് ജാമ്യം അുവദിക്കണമെന്നായിരുന്നു അദ്ദേഹത്തിന്റെ ആവശ്യം. എന്നാല്‍ മുകളില്‍ നിന്നുള്ള വലിയ സമ്മര്‍ദ്ദമുണ്ടെന്നും ജാമ്യം അനുവദിക്കാനാകില്ലെന്നുമാണ് ആദ്യഘട്ടത്തില്‍ തന്നെ പോലീസ് ഉദ്യോഗസ്ഥര്‍ അറിയിച്ചത്. കോടതിയില്‍ നിന്നും ജാമ്യം ലഭിക്കുന്നതിനുള്ള തയ്യാറെടുപ്പുകള്‍ കിഷോര്‍ നടത്തിയെങ്കിലും ആരുമറിയാതെ മജിസ്‌ട്രേറ്റിന് മുന്നില്‍ ഹാജരാക്കി സത്‌നാമിനെ ജയിലിലേക്കും അവിടെ നിന്നും മാനസിക രോഗ ആശുപത്രിയിലേക്കും എത്തിക്കുകയാണ് അധികാരികള്‍ ചെയ്തത്. ഇവിടെ വച്ചാണ് ഈ യുവാവ് കൊല്ലപ്പെട്ടതും.

അൻപതിലധികം തവണ കോടതിയില്‍ ഈ കേസ് വിചാരണയ്ക്ക് വന്നിട്ടുണ്ടെങ്കിലും രണ്ടോ മൂന്നോ തവണ മാത്രമാണ് ഇത് സംബന്ധിച്ച് ചര്‍ച്ച നടന്നിട്ടുള്ളത്. അപ്പോള്‍ പോലും പബ്ലിക് പ്രോസിക്യൂട്ടറും അഡ്വക്കേറ്റ് ജനറലും എന്തെങ്കിലും സാങ്കേതിക പ്രശ്‌നങ്ങള്‍ ഉന്നയിച്ച് കേസ് മാറ്റിവയ്പ്പിക്കുകയാണ് ചെയ്യുന്നത്. കേസിന്റെ തുടക്കത്തില്‍ കേരളം ഭരിച്ചിരുന്നത് യുഡിഎഫ് സര്‍ക്കാരാണ്. സത്നാം സിംഗിന്റെ കൊലപാതകത്തെ തുടര്‍ന്ന് രൂപീകരിച്ച ആക്ഷന്‍ കൗണ്‍സില്‍ തുടക്കത്തില്‍ ആവശ്യപ്പെട്ടത് സിബിഐ അന്വേഷണമായിരുന്നു.

എല്‍ഡിഎഫ് സത്‌നാം സിംഗിന്റെ നീതി ആവശ്യപ്പെട്ട് വന്‍തോതിലുള്ള പ്രചരണമാണ് നടത്തിയത്. 2016-ല്‍ പിണറായി സര്‍ക്കാര്‍ അധികാരമേറ്റപ്പോള്‍ ആക്ഷന്‍ കൗണ്‍സില്‍ അംഗങ്ങള്‍ അദ്ദേഹത്തെ കണ്ടും ഈ ആവശ്യം ഉന്നയിച്ചിരുന്നു. എന്നാല്‍ 5 വര്‍ഷത്തോളമായിട്ടും ഇതില്‍ സര്‍ക്കാരിന്റെ ഭാഗത്തു നിന്നും യാതൊരു മറുപടിയുമുണ്ടായിട്ടില്ലെന്ന് ബേബി വ്യക്തമാക്കി. “മുൻ മന്ത്രി വിഎസ് സുനില്‍ കുമാര്‍ ആണ് ഈ കേസിന് വേണ്ടി ഏറ്റവുമധികം സംസാരിച്ച ഇടതുപക്ഷ നേതാവ്. അദ്ദേഹം ഇപ്പോഴും ആക്ഷന്‍ കൗണ്‍സിലിനോട് ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കുന്നുണ്ടെങ്കിലും കൃഷി മന്ത്രി വിചാരിച്ചാല്‍ ഈ കേസില്‍ ഒന്നും നടക്കാത്ത അവസ്ഥയായിരുന്നു. മുഖ്യമന്ത്രിയും അദ്ദേഹത്തിന്റെ പാര്‍ട്ടി സംവിധാനത്തിനുമാണ് ഈ വിഷയത്തില്‍ എന്തെങ്കിലും ചെയ്യാന്‍ സാധിക്കുക. 

മധുവിനെ കാട്ടില്‍ നിന്നും പിടിച്ചിറക്കി തല്ലികൊന്നു ഈ ആത്മീയ അന്വേഷിയെ കരുണാമയിയായ അമ്മദൈവത്തിനു മുന്‍പില്‍ നിന്നും പിടിച്ചുകെട്ടി പേരൂര്‍ക്കടയിലിട്ടു തല്ലികൊന്നു. ഇന്നും കണ്ണീര്‍ ഉണങ്ങാത്ത കണ്ണുമായി ഒരു പിതാവ് നീതി തേടി അലയുന്നു. അവസാനം 2018 ഡിസംബർ 11 ന് സത്നം സിംഗ് മരിച്ച സംഭവത്തിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് പിതാവ് ഹരീന്ദ്ര കുമാർ സമർപ്പിച്ച ഹർജി ഹൈക്കോടതി തള്ളി. നിലവിലെ ക്രൈoബ്രാഞ്ച് അന്വേഷണം പ്രഹസനമാണെന്നും സ്വതന്ത്ര ഏജൻസിയായ സി.ബി.ഐക്ക് അന്വേഷണം കൈമാറണമെന്നുമായിരുന്നു ആവശ്യം.എന്നാൽ പഴുതുകളില്ലാത്ത കാര്യക്ഷമമായ അന്വേഷണമാണ് നടന്നിട്ടുള്ളതെന്നും സി.ബി.ഐ അന്വേഷണം ആവശ്യമില്ലെന്നും കോടതി നിരീക്ഷിച്ചു. കേസ് ഏറ്റെടുക്കാൻ തയ്യാറല്ല എന്ന് സിബിഐ കോടതിയെ അറിയിച്ചിരുന്നു.

സമയമില്ലായ്മയുടെ ജീവിതം നയിക്കുന്ന നമ്മളെ പോലുള്ള മക്കൾ ക്യൂ നിന്ന് ദിവ്യ ദർശനം നടത്തിയപ്പോൾ പതിഞ്ഞു കിട്ടിയതാണ് അമൃതാനന്ദമയിയുടെ അമ്മച്ചിപ്പട്ടം. പേറ്റു നോവ് എന്തെന്ന് അറിഞ്ഞിട്ടില്ലാത്ത അമൃതാനന്ദമയി മുതലാളിച്ചിയുടെ ചാനലുകാർക്ക് ദാഹിച്ചപ്പോൾ ശുചിമുറിയിലെ തറയിൽ നിന്ന് വെള്ളം നക്കിക്കുടിച്ച് മരണത്തിന് കീഴടങ്ങിയ സത്നാം സിംഗ് എന്ന ബീഹാറി മകൻറെ യും അവൻറെ അച്ഛൻറെയും വേദന മനസിലാവില്ലെങ്കിലും മറ്റു മാധ്യമങ്ങൾക്കു സ്നേഹക്കച്ചവടത്തിന്റെ സമ്പന്നതക്ക് മുൻപിൽ കണ്ണ് മഞ്ഞളിച്ചോ? കോടി കണക്കിനു രൂപയുടെ പരസ്യം നൽകുന്ന അമ്മച്ചിയെ വെറുപ്പിക്കാൻ പൊന്നുമക്കളായ മാധ്യമ കുഞ്ഞാടുകളും നിന്നില്ല.

പെറ്റമ്മയെ തിരിഞ്ഞു നോക്കാത്ത നമ്മളെ പോലുള്ള മക്കൾ മുട്ടിലിഴഞ്ഞു പൊന്നുമകനെ പൊന്നുമകനെ എന്ന ആശ്ലേഷലിംഗനത്തിനായി ക്യൂ നിന്ന് ഉണ്ടാക്കിയ സ്നേഹമയിയുടെ സ്നേഹക്കച്ചവടത്തിന്റെ പ്രൊമോട്ടർമാർ ആ പിതാവിൻറെയും കുടുംബത്തിന്റെയും നീതിക്കു വേണ്ടിയുള്ള നിലവിളിയും പേറ്റുനോവ് എന്തെന്ന് കൃത്യമായി അനുഭവിച്ചു അമ്മയായ സത്നാം സിംഗ് ൻറെ അമ്മയുടെ നിലവിളിയും തിരിച്ചറിഞ്ഞില്ലെങ്കിൽ നമ്മൾ അറിയിക്കേണ്ടിയിരിക്കുന്നു. കഥാകാരൻ സക്കറിയ പറഞ്ഞത് പോലെ കരുണാമയിയായ അമ്മയുടെ മുന്നിൽ നിന്ന് ആ മകനെ പിടിച്ച് കൊണ്ട് പോയപ്പോൾ ആ മോനെ ഒന്നും ചെയ്യരുത് എന്ന് പറയാൻ തയ്യാറാകാതിരുന്ന, അമൃതാനന്ദമയിയുടെ കാരുണ്യത്തെ കാണാൻ ഇവർക്ക് കണ്ണില്ല.

ദാരുണമായ അന്ത്യത്തിൻറെ കഥ ഇങ്ങനെ

ബിഹാറിലെ ഗയയിൽ നിന്നുള്ള ഒരു നിയമ വിദ്യാർത്ഥിയായിരുന്നു സത്നാം സിംഗ് മാൻ. മാനസിക അസ്വാസ്ഥ്യങ്ങൾ പ്രകടിപ്പിച്ചതിനെ തുടർന്ന് പഠനം നിലച്ച ഇയാൾ ആത്മീയ അന്വേഷകനായാണ് കേരളത്തിൽ എത്തിയത്. വർക്കല നാരായണ ഗുരുകുലത്തിൽ മുനി നാരായണ പ്രസാദിന്റെ ആശ്രമത്തിൽ കുറച്ച് ദിവസം സത്നാം താമസിച്ചിരുന്നു. അവിടെ നിന്നാണ് സത്നാം ആൾദൈവം അമൃതാനന്ദമയിയുടെ കൊല്ലം വള്ളിക്കാവിലുള്ള ആശ്രമത്തിൽ എത്തിയത്. ഇവിടെ താമസിച്ച സത്നാം ആഗസ്റ്റ് ഒന്നിന് പ്രാർത്ഥനയ്ക്കിടെ ബിസ്മില്ലാഹി റഹ്‌മാനി റഹിം എന്ന് ചൊല്ലിക്കൊണ്ട് ആൾദൈവത്തിന് നേരെ ഓടി. അവരുടെ ഭക്തന്മാരും സുരക്ഷാ ഉദ്യോഗസ്ഥരും ചേർന്ന് സത്‌നാമിനെ കീഴടക്കി പൊലീസിന് കൈമാറി. മാനസിക നില തകരാറിലാണ് എന്ന സംശയത്തെ തുടർന്ന് തിരുവനന്തപുരം പേരൂർക്കട മാനസിക രോഗാശുപത്രിയിൽ പ്രവേശിപ്പിച്ചു.

അവിടെ വെച്ച് വാർഡൻ വിവേകാനന്ദൻ, അറ്റൻഡർ അനിൽ കുമാർ എന്നിവരും രോഗികളായ രണ്ട് പേരും ചേർന്ന് ക്രൂരമായി മർദ്ദിച്ചു. കേബിൾ വയർ കൊണ്ട് അടിക്കുകയും തല പിടിച്ച് ഭിത്തിയിൽ ഇടിക്കുകയും ചെയ്തു. സെല്ലിൽ ഉപേക്ഷിക്കപ്പെട്ട സത്നാം ദാഹിച്ചപ്പോൾ കക്കൂസിലേക്ക് ഇഴഞ്ഞു പോയി വെള്ളം നക്കി കുടിച്ചു എന്നും പറയപ്പെടുന്നു. നാലാം തീയതി വൈകുന്നേരത്തോടെ അബോധാവസ്ഥയിൽ സെല്ലിൽ കിടന്ന ഇയാളെ മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും അപ്പോഴേക്കും മരിച്ചിരുന്നു. 77 മുറിവുകളാണ് സത്‌നാമിന്റെ ശരീരത്തിൽ കണ്ടെത്തിയത്. ശിരസ്സിന് പിന്നില്‍ മെഡുല്ലയിലും കഴുത്തിലുമുണ്ടായ മാരക മുറിവുകളാണ് മരണകാരണമെന്നും അവ മരണത്തിന് 24 മണിക്കൂര്‍ മുമ്പ് സംഭവിച്ചതാണെന്നും പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നു.

കേസിൻറെ നാൾവഴി ഇങ്ങനെ:

പോലീസ് ഭാഷ്യമനുസരിച്ച് 2012 ആഗസ്റ്റ് 4 നാണ് സത്നാം സിംഗ് പേരൂർക്കട മാനസികാരോഗ്യ കേന്ദ്രത്തിൽ വെച്ച് ക്രൂരമായി മർദ്ദിക്കപ്പെട്ട്, ദാഹിച്ചപ്പോൾ ശുചിമുറിയിലെ തറയിൽ നിന്ന് വെള്ളം നക്കിക്കുടിച്ച് മരണത്തിന് കീഴടങ്ങിയത്. കരുണാമയിയായ ആൾദൈവം അമൃതാന്ദമയിയുടെ ആശ്രമത്തിൽ വെച്ച് മാനസിക അസ്വാസ്ഥ്യത്തെ തുടർന്ന് ബഹളം വെച്ചു എന്ന തെറ്റാണ് സത്നാം സിംഗ് ചെയ്തത്. അവിടെ നിന്ന് ജയിലിലേക്കും പിന്നീട് മാനസിക രോഗാശുപത്രിയിലേക്കും മാറ്റപ്പെട്ട സത്നാം ക്രൂരമായ പീഡനം മൂലം മരിക്കുകയായിരുന്നു. രണ്ട് ആശുപത്രി ജീവനക്കാരെ അറസ്റ്റ് ചെയ്തതൊഴിച്ചാൽ കേസ് അന്വേഷണം എവിടെയും എത്തിയിട്ടില്ല.

ഐ.ജി.ബി സന്ധ്യ വക ക്രൈംബ്രാഞ്ച് ൻറെ കലാപരിപാടി ഇങ്ങനെ

കേസ് അന്വേഷിച്ച ക്രൈംബ്രാഞ്ച് വിവിധ കേസുകളിൽ പ്രതികളായ, മാനസികരോഗികൾ എന്ന പേരിൽ കഴിയുന്ന നാലു പേരെ പ്രതികളാക്കി സംഭവത്തിൽ റിപ്പോർട്ട് സമർപ്പിച്ചു.കൊല്ലം സ്വദേശി മഞ്ചീഷ്, തിരുവനന്തപുരം സ്വദേശികളായ ബിജു, ദിലീപ്, ആലപ്പുഴ സ്വദേശി ശരത് ചന്ദ്രൻ എന്നിവരായിരുന്നു സംഭവത്തിലെ പ്രതികൾ. അമൃതാനന്ദമയി ഭക്തയായ ഐ.ജി.ബി സന്ധ്യയാണ് കേസ് അന്വേഷിച്ചത്. അമൃതാനന്ദമയി ആശ്രമത്തിലെ സംഭവങ്ങളൊന്നും അന്വേഷണത്തിന്റെ പരിധിയിൽ വന്നതേയില്ല. അമൃതാന്ദമയിയെ കണ്ട് ആശീർവാദം വാങ്ങിയാണ് സന്ധ്യ അന്വേഷണത്തിന് തുടക്കം കുറിച്ചത്. സത്നാമിന്റെ ബന്ധുക്കളെയും ബന്ധപ്പെട്ടില്ല.2014 ഏപ്രിൽ 3 ന്  കേസ് അന്വേഷണത്തിൽ വീഴ്ച പറ്റിയെന്നും അമൃതാനന്ദമയി മഠത്തിലെ സംഭവങ്ങൾ അന്വേഷിച്ചില്ലെന്നും സർക്കാർ കോടതിയിൽ സമ്മതിച്ചു.

സത്നാം – നാരായണൻ കുട്ടി ഡിഫൻസ് കമ്മിറ്റി

സർക്കാർ കൈവിട്ട ഈ കേസിൽ സത്നാമിന്റെ കുടുംബത്തെ പിന്തുണച്ചത് കൊടുങ്ങല്ലൂർ ആസ്ഥാനമായി രൂപവത്കരിച്ച സത്നാം – നാരായണൻ കുട്ടി ഡിഫൻസ് കമ്മിറ്റിയാണ്. അമൃതാനന്ദമയി മഠത്തിൽ വെച്ച് സമാന സാഹചര്യത്തിൽ കൊല്ലപ്പെട്ടയാളാണ് കൊടുങ്ങല്ലൂർ സ്വദേശി നാരായണൻ കുട്ടി. സത്നാമിന്റെ പിതാവും സഹോദരനും പല തവണ സെക്രട്ടറിയേറ്റിനു മുന്നിലും അല്ലാതെയും സമരങ്ങൾ നടത്തി. മനുഷ്യാവകാശ സംഘടനകളും കേരള യുക്തിവാദി സംഘവും ഒക്കെ നിരവധി സമരങ്ങൾ നടത്തി. ഒന്നും ഫലം കണ്ടില്ല. സത്‌നാമിന്റെയടക്കം അമൃത മഠത്തിൽ സംഭവിച്ച മുഴുവൻ ദുരൂഹ മരണങ്ങളും അന്വേഷിക്കണമെന്നാണ് ഇവർ ആവശ്യപ്പെടുന്നത്.

മനുഷ്യദൈവങ്ങള്‍ക്ക് അടിയറവച്ച നീതിയും കൊലപാതകത്തിൻറെ ദൈവ ശാസ്ത്രവും



 

Comments are closed.