Tue. Nov 24th, 2026

നേപ്പാളിലെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടികള്‍ ഒന്നിക്കുന്നു. കമ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് നേപ്പാള്‍ (യുണൈറ്റഡ് മാര്‍ക്‌സിസ്റ്റ് ലെനിനിസ്റ്റ്), കമ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് നേപ്പാള്‍ (മാവോയിസ്റ്റ് സെന്റര്‍) എന്നീ പാര്‍ട്ടികളാണ് ലയിക്കുന്നത്. കഴിഞ്ഞ ഡിസംബറില്‍ നടന്ന തെരഞ്ഞെടുപ്പില്‍ ഇരുപാര്‍ട്ടികളും സഖ്യമായി മത്സരിക്കുകയും മികച്ച മുന്നേറ്റമുണ്ടാക്കുകയും ചെയ്തിരുന്നു.ഇതോടെ കെ.പി ഓലിയുടെ നേതൃത്വത്തിലുള്ള സര്‍ക്കാരും നേപ്പാളില്‍ നിലവില്‍ വന്നു. ഇതാണ് ലയനത്തിലേക്കു വഴിവച്ചത്.

1950കളില്‍ സ്ഥാപിതമായ രാജ്യത്തെ ആദ്യ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയായ നേപ്പാള്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ അതേ പേരിലാകും ഏകീകൃത പാര്‍ട്ടി രൂപീകരിക്കുക. യു.എം.എല്‍ ചെയര്‍മാന്‍ കൂടിയായ പ്രധാനമന്ത്രി കഡ്ഗ പ്രസാദ് ഓലിയും മാവോയിസ്റ്റ് സെന്റര്‍ ചെയര്‍മാന്‍ പ്രചണ്ഡയും ഇതുസംബന്ധിച്ച കരാറില്‍ ഒപ്പുവച്ചു.