പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ത്യയെ കൊള്ളയടിച്ചുവെന്ന് ആരോപിച്ച് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ കവിത. രാജ്യത്ത് സാമ്പത്തിക തട്ടിപ്പുകള്‍ നടത്തിയവര്‍ ഇന്ത്യ വിടുന്നതിനെ ആസ്പദമാക്കിയാണ് രാഹുല്‍ ഗാന്ധി കവിതയിലൂടെ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കതിരെ രംഗത്തു വന്നത്. പഞ്ചാബ് നാഷണല്‍ ബാങ്കില്‍ നിന്നും തട്ടിപ്പ് നടത്തിയ നീരവ് മോദി രക്ഷപ്പെട്ട സംഭവമാണ് രാഹുല്‍ ഗാന്ധിയെ കവിയാക്കി മാറ്റിയത്.
ആദ്യം ലളിത് മോദി, വിജയ് മല്യ, പിന്നീട് നീരവ് മോദി എന്നിവര്‍ രാജ്യത്ത് നിന്ന് സാമ്പത്തിക തട്ടിപ്പ് നടത്തി രക്ഷപ്പെട്ടതിനെക്കുറിച്ചും കവിതയില്‍ പരമാര്‍ശിക്കുന്നുണ്ട്. ട്വിറ്ററിലാണ് രാഹുല്‍ ഗാന്ധിയുടെ കവിത പ്രത്യക്ഷപ്പെട്ടത്.
ഇതില്‍ നിന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി ആരുടെ പക്ഷത്താണ് നില്‍ക്കുന്നതെന്ന് മനസിലാക്കാന്‍ സാധിക്കുമെന്ന് രാഹുല്‍ പറയുന്നു. #ModiRobsIndia എന്ന ഹാഷ് ടാഗും കവിതയ്ക്കൊപ്പം നല്‍കിയിട്ടുണ്ട്.
पहले ललित फिर माल्या
अब नीरव भी हुआ फरार
कहाँ है ‘न खाऊँगा, न खाने दूँगा’ कहने वाला देश का चौकीदार?साहेब की खामोशी का राज़ जानने को जनता बेकरार
उनकी चुप्पी चीख चीख कर बताए
वो किसके हैं वफादार#ModiRobsIndia— Office of RG (@OfficeOfRG) February 19, 2018