Mon. Nov 23rd, 2026

ഫിലിപ്പ് ജേക്കബ്

വിജയ് മല്യ
12000 കോടി തട്ടിപ്പ് നടത്തി ഇന്ത്യ വിട്ടു പോയി

ലളിത് മോദി
5000 കോടി തട്ടിപ്പ് നടത്തി ഇന്ത്യ വിട്ടു പോയി

നീരവ് മോദി
11360 കോടി തട്ടിച്ച് ഇന്ത്യ വിട്ടു പോയി

വിക്രം കോത്താരി
800 കോടി തട്ടിച്ച് ഇന്ത്യ വിട്ടു പോയി

ഇനി ബാക്കിയൊള്ളകോടീശ്വരൻ മാരുടെ
കിട്ടുന്ന തെടുത്തോണ്ട്
വേഗംഒന്ന് ഇന്ത്യ വിട്ടു പോയി തന്നിരുന്നെങ്കിൽ

ഞങ്ങളിതൊരു പട്ടിണി പാവങ്ങളുടെ ഇന്ത്യയാക്കി അടിച്ചു പൊളിച്ച് ജീവിച്ചേനെ!

പിന്നെയാ പൂട്ടണ ബാങ്കൊക്കെ
ബിവറേജാക്കാൻ സർക്കാര് ദയവ് കാട്ടണം

അന്നന്ന് കിട്ടുന്ന കൂലിയുടെ മുഖ്യ ഭാഗം അന്നന്നു തന്നെ വരി നിന്ന്നികുതിയടച്ച്
രാഷ്ട്ര പുനർനിർമ്മാണത്തിന്
സർക്കാരിനെ സഹായിക്കുന്നത് ആ പാവത്തുങ്ങള് മാത്രമാ
—- പി.എൻ.ജെ. _