Sat. Nov 21st, 2026

മാനിനെ കൊന്ന് ഗ്രന്ഥിയിലെ കസ്ത്രൂരി എടുത്ത് വിഗ്രഹത്തില്‍ പൂശി അനുഗ്രഹം തേടുന്ന ഹിന്ദുക്കള്‍ അറിയുവാൻ കസ്തൂരിമാനിന്റെ വംശനാശം പരിഗണിച്ച് പുരി ജഗന്നാഥ ക്ഷേത്രത്തിലേക്ക് മേലില്‍ കസ്തൂരി അയക്കില്ലെന്ന് നേപ്പാള്‍ രാജകുടുംബം.

കസ്തൂരിമാനിനെ കൊല്ലുന്നത് നിരോധിച്ചതോടെ ഒഡീഷയിലെ പുരി ജഗന്നാഥ ക്ഷേത്രത്തിലേക്ക് കസ്തൂരി നല്‍കാന്‍ ബുദ്ധിമുട്ടുണ്ടെന്ന് നേപ്പാള്‍ രാജകുടുംബം. പുരി ശങ്കരാചാര്യന്‍ സ്വാമി നിശ്ചലാനന്ദ സരസ്വതിയുടെ പട്ടാഭിഷേക രജതജൂബിലിയില്‍ പങ്കെടുക്കാനെത്തിയപ്പോഴാണ് രാജാവ് ഗ്യാനേന്ദ്ര ബിര്‍ ബിക്രം ഷാ ദേവ് അറിയിച്ചത്.

എല്ലാവര്‍ഷവും പ്രധാന ഉത്സവങ്ങളോടനുബന്ധിച്ച് വിഗ്രഹങ്ങളില്‍ കസ്തൂരി ലേപനം നടത്താറുണ്ട്. പരമ്പരാതഗമായി നേപ്പാള്‍ രാജവംശമാണ് കസ്തൂരി നല്‍കാറുള്ളത്. ശ്രീകോവിലില്‍ ആരതി നടത്താനും വിഗ്രഹത്തില്‍ തൊട്ടുതൊഴാനും രാജാവിന് പ്രത്യേക അവകാശമുണ്ട്. വംശനാശ ഭീഷണി നേരിടുന്ന കസ്തൂരി മാനിനെ കൊല്ലുന്നതിന് നേപ്പാളില്‍ നിരോധമേര്‍പ്പെടുത്തിയതിനാലാണ് പരമ്പരാഗത ചടങ്ങനുസരിച്ച് കസ്തൂരിയെത്തിക്കാന്‍ ബുദ്ധിമുട്ടാണെന്ന് രാജാവ് അറിയിച്ചത്.

ഇന്ത്യയുടെ എല്ലാ ഭാഗങ്ങളില്‍ നിന്നുള്ള ആളുകളും പങ്കെടുക്കാനെത്തുന്ന ജഗന്നാഥോത്സവം അഥവാ രഥോത്സവം പ്രശസ്തമാണ്. ജൂണ്‍ ജൂലൈമാസത്തിലാണ് രഥോത്സവം നടത്തുന്നത്.

നമ്മുടെ ശങ്കരന്‍ തിരുമേനി അവിടെ ക്ഷേത്രം പണിയുമ്പോള്‍ ജന്തുഹിംസ പ്രതീക്ഷിച്ചുകാണില്ല. ഹിന്ദുക്കള്‍ ഇതുപോലെ മൃഗങ്ങളെ കൊന്ന് ദൈവപ്രീതിക്കായി ഉപയോയിക്കുന്നവയാണ് ശംഖ്, മാന്‍തോല്‍, പുലിത്തോല്‍, ഇടയ്ക്ക, ചെണ്ട, ആലവട്ടം മുതലായവ. ആനകളെ ദ്രോഹിച്ച് ദൈവ വിഗ്രഹങ്ങളെ എഴുന്നെള്ളിക്കുന്നത് ഇതിനേക്കാള്‍ കഷ്ടവും അജ്ഞാനവുമാണ്.