കേരളത്തിലങ്ങോളമിങ്ങോളം അലയടിച്ച പ്രതിഷേധങ്ങളിൽ മതേതരത്വവും മാനവികതയും നെഞ്ചോടു ചേർത്തുവച്ച ഒച്ചയാണ് കേട്ടത്. നമ്മുടെ നാട് കെട്ട കാലത്തിലല്ല എന്ന് ഉറക്കെ ഉറക്കെ വിളിച്ചു പറഞ്ഞുകൊണ്ട്, ആശയങ്ങൾക്കു മറ്റേതൊരായുധത്തേക്കാൾ മൂർച്ചയുണ്ടെന്ന് അറിയിച്ചുകൊണ്ട്, ചെറുതെങ്കിലും വിപ്ലവകരമായ ജീവിതത്തിലൂടെ കല്ലിലും മുള്ളിലും മുറിഞ്ഞ കാലുമായ് ജീവിച്ചു പോരുന്ന നാമോരോരുത്തർക്കും ആവേശം പകർന്നുകൊണ്ട്, ഈ ദിനം..!
ഇനിയും ഒരായിരം പേരുടെ ശബ്ദമുയരും കഥയും കവിതയും വർത്തമാനങ്ങളും സംവാദങ്ങളും ആട്ടവും പാട്ടും കൊട്ടും വരയും അഭിനയവും അങ്ങനെ അങ്ങനെ തീരാത്ത കലാ സാംസ്കാരിക രൂപങ്ങളായ് അവ കാലത്തോട് സംവദിക്കും, അപ്പോൾ ആർഷഭാരത സംസ്കാരം കൊണ്ട് ഭരണി പാട്ടുകൾ കേൾക്കാം അല്ലെങ്കിൽ മുഷ്ടി ചുരുട്ടി ലാളനമേൽക്കാം അതുമല്ലെങ്കിൽ പതിവായി പയറ്റിപ്പോരുന്ന പലവിധ വിറളികളാൽ ചോരപുതയ്ക്കാം എന്നിട്ടും അണയാത്ത സത്യത്തിന്റെ തീ നിറഞ്ഞ ആശയങ്ങളെ നിങ്ങൾ എങ്ങനെ ചെറുക്കും സഹോദരങ്ങളേ…

കേരളത്തിന്റെ പ്രിയ കവിയും യുക്തിവാദിയുമായ കുരീപ്പുഴ ശ്രീകുമാറിന് നേരെ നടന്ന RSS ആക്രമണത്തിൽ പ്രതിഷേധിച്ച് നടത്തിയ മാർച്ച്കേരള യുക്തിവാദി സംഘം സംസ്ഥാന പ്രസിഡന്റ്Adv. K. N. അനിൽകുമാർ ഉദ്ഘാടനംച്ചെയ്തു. പൊതുസമ്മേളനത്തിൽ യുക്തിവാദ പ0ന കേന്ദ്രം ജനൽ സെക്രട്ടറി ശ്രീമതി ഷാന്റിശിവൻ, എഴുപുന്നഗോപിനാഥ്, ആകാശവാണി ഗായകൻ അശ്വവിൻ കെടമംഗലം, പ്രശാന്ത് അപ്പുൽ, ഡോൺ ബോസ്കോ, ഷിബു ഏരമല്ലൂർ, ശൂരനാട് ഗോപൻ എന്നിവർ സംസാരിച്ചു.
കുരീപ്പുഴയെ ആക്രമിച്ച സംഭവത്തില്‍ ഏഴ് ആര്‍എസ്എസ് പ്രവര്‍ത്തകര്‍ പൊലീസ് പിടിയില്‍. മനു, ശ്യാം,ലൈജു, ദീപു, കിരണ്‍, വിഷ്ണു, സുജിത് എന്നിവരാണ് സംഭവത്തില്‍ പൊലീസ് പിടിയിലായത്. ഇതില്‍ പിടിയിലായ ദീപു പഞ്ചായത്തംഗമാണ്. കവി കുരീപ്പുഴ ശ്രീകുമാറിനെ ആക്രമിച്ച സംഭവത്തില്‍ 15 ആര്‍എസ്എസ് പ്രവര്‍ത്തകര്‍ക്കെതിരെയാണ് പൊലീസ് കേസെടുത്തിരിക്കുന്നത്. ഇതില്‍ ഏഴ് പേരാണ് ഇപ്പോള്‍ അറസ്റ്റിലായിരിക്കുന്നത്.
ഗ്രന്ഥശാലാ ചടങ്ങില്‍ വടയമ്പാടി ജാതി മതില് സമരത്തെക്കുറിച്ചും ചിത്രകാരന് അശാന്തന്റെ മൃതദേഹത്തോട് കാണിച്ച അനാദരവിനെ കുറിച്ചും സംസാരിച്ച അദ്ദേഹം ആര്‍എസ്എസിനെയും സംഘപരിവാറിനെയും രൂക്ഷമായി വിര്‍ശിച്ചു. ഇതിനെ തുടര്‍ന്നാണ് അദ്ദേഹത്തിനെതിരെ ആക്രമണമുണ്ടായത്.