Fri. Nov 20th, 2026

സഹോദരന്റെ മരണത്തിന് ഉത്തരവാദികളായവരെ നിയമത്തിന് മുന്നിൽക്കൊണ്ടുവരാൻ വേണ്ടി സെക്രട്ടറിയേറ്റ് നടയിൽ സഹനസമരം നടത്തിയ ശ്രീജിത്തിന്റെ സമരം വിജയച്ചു. ശ്രീജിവിന്‍റെ മരണത്തില്‍ സിബിഐ അന്വേഷണം നടത്തണമെന്ന ആവശ്യം സിബിഐ അംഗീകരിച്ചു.​​ ഇത് സംബന്ധിച്ചുളള വിജ്ഞാപനം സിബിഐ പുറത്തിറക്കി. ഈ​ വിജ്ഞാപനം മുഖ്യമന്ത്രിയുടെ ഓഫീസിന് ലഭിച്ചു കഴിഞ്ഞു. അൽപ്പസമയത്തിനകം വിജ്ഞാപനത്തിന്റെ പകർപ്പ് ശ്രീജിത്തിന് മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി എം.വി ജയരാജൻ നേരിട്ട് കൈമാറും.

771 ദിവസം നീണ്ടു നിന്ന ഐതിഹാസിക സമരത്തിന് ശേഷമാണ് ശ്രീജിത്തിന്റെ ആവശ്യങ്ങൾ അംഗീകരിക്കപ്പെടുന്നത്. സഹോദരന്റെ കസ്റ്റഡി മരണത്തിൽ ഉത്തരവാദികളായവരെ കണ്ടെത്തണമെന്നാവശ്യപ്പെട്ടായിരുന്നു ശ്രീജിത്തിന്റെ സമരം. 2014 ൽ നെയ്യാറ്റിൻകര പൊലീസ് കസ്റ്റഡയിൽ സഹോദരൻ കൊല്ലപ്പെട്ടുവെന്നാണ് ശ്രിജിത്തിന്റെ പരാതി.