Monday, July 26, 2021

Latest Posts

പൊലീസിന് താക്കീത്; ദിലീപിന്‍റെ പരാതിയിൽ അന്വേഷണം അവസാനിപ്പിച്ചു

നടിയെ ആക്രമിച്ച കേസിലെ കുറ്റപത്രം മാധ്യമങ്ങള്‍ക്കു ചോർത്തി നൽകിയെന്ന പ്രതി ദിലീപിന്‍റെ പരാതിയിൽ അന്വേഷണം അങ്കമാലി മജിസ്ട്രേറ്റ് കോടതി അവസാനിപ്പിച്ചു. കുറ്റപത്രം ചോർന്നത് ഗൗരവകരമായി കാണുന്നതായി കോടതി ചൂണ്ടിക്കാട്ടിയതിനെ തുടര്‍ന്ന് അന്വേഷണ ഉദ്യോഗസ്ഥൻ ബിജു പൗലോസിനെ താക്കീത് ചെയ്തു.

നടിയെ ആക്രമിച്ച കേസിൽ ദിലീപിനെ എട്ടാം പ്രതിയാക്കിയാണു പൊലീസ് കുറ്റപത്രം സമർപ്പിച്ചത്. പൊലീസാണു കുറ്റപത്രം ചോർത്തിയതെന്നും ഇതു ദുരുദ്ദേശപരമാണെന്നും ഉദ്യോഗസ്ഥർക്കെതിരെ നടപടി വേണം എന്നുമായിരുന്നു ഹർജിയിലെ ആവശ്യം. അതിനിടെ, നടിയെ ആക്രമിച്ചതിന്‍റെ ദൃശ്യങ്ങളുടെ പകർപ്പ് ആവശ്യപ്പെട്ട് പ്രതി ദിലീപ് വീണ്ടും കോടതിയെ സമീപിക്കും. ഇതടക്കം സുപ്രധാന രേഖകൾ നൽകാതെ പൊലീസ് ഒളിച്ചുകളിക്കുന്നുവെന്ന പരാതിയും ഉന്നയിച്ചേക്കും. ദിലീപിന്‍റെ അഭിഭാഷകൻ മജിസ്ട്രേറ്റിന്‍റെ സാന്നിധ്യത്തിൽ ദൃശ്യങ്ങൾ പരിശോധിച്ചിരുന്നു.

Latest Posts

spot_imgspot_img

Don't Miss

Stay in touch

To be updated with all the latest news, offers and special announcements.