വലിയകുളം സീറോ ജട്ടി റോഡ് നിര്‍മാണവുമായി ബന്ധപ്പെട്ട കേസില്‍ മുന്‍ മന്ത്രി തോമസ് ചാണ്ടിക്കെതിരെ വിജിലന്‍സ് എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്ത് അന്വേഷണം തുടങ്ങി. കോട്ടയം വിജിലന്‍സ് കോടതിയുടെ നിര്‍ദ്ദേശപ്രകാരമാണ് നടപടി. തോമസ് ചാണ്ടി, ആലപ്പുഴ മുന്‍ ജില്ലാ കലക്ടര്‍മാരായിരുന്ന വേണുഗോപാല്‍, സൗരവ് ജയിന്‍ എന്നിവര്‍ക്കെതിരെയാണ് കേസ്.
ആരോപണവുമായി ബന്ധപ്പെട്ട് ജനുവരി നാലിന് വിജിലന്‍സ് കോടതിയില്‍ പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരുന്നു. വയല്‍ നികത്തി റിസോര്‍ട്ടിലേക്ക് റോഡ് നിര്‍മിച്ചതില്‍ മുന്‍ മന്ത്രി തോമസ് ചാണ്ടി ഉദ്യോഗസ്ഥരുമായി ഗൂഢാലോചന നടത്തിയെന്നായിരുന്നു വിജിലന്‍സ് ത്വരിതാന്വേഷണ റിപ്പോര്‍ട്ട്. രണ്ട് മുന്‍ ജില്ല കലക്ടര്‍മാരും മുന്‍ എ.ഡി.എമ്മും അടക്കം 13 ഉദ്യോഗസ്ഥര്‍ക്കെതിരെയാണ് റിപ്പോര്‍ട്ടില്‍ പരാമര്‍ശമുണ്ടായിരുന്നത്.
ആലപ്പുഴ മുന്‍ ജില്ല കലക്ടര്‍മാരായ പി. വേണുഗോപാല്‍, സൗരഭ് ജയിന്‍, മുന്‍ എ.ഡി.എം കെ.പി. തമ്പി, ഉദ്യോഗസ്ഥരായ ഖാലിദ്, സനില്‍കുമാര്‍, കെ.ഇ. വിനോദ്കുമാര്‍, ദിനേഷന്‍, സുഹാസിനി, ജി.ആര്‍. സീന, ജോസ് മാത്യു, സി.ഒ. സാറാമ്മ, കെ. ബാബുമോന്‍, ലിജിമോള്‍ കെ. ജോയ് എന്നിവരാണ് ഉദ്യോഗസ്ഥര്‍.തോമസ് ചാണ്ടിക്കെതിരെ കേസെടുക്കുന്നതിനുള്ള പ്രാഥമിക തെളിവുകള്‍ ലഭിച്ചിട്ടുണ്ടെന്ന് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കി.
തോമസ് ചാണ്ടി എം.എല്‍.എ ആയിരിക്കുമ്പോള്‍ അദ്ദേഹത്തിന്റെയും കുടുംബാംഗത്തിന്റെയും പേരിലാണ് കമ്പനിയുടെ ഓഹരികള്‍ കൂടുതലുള്ളത്. ഈ കമ്പനിയാണ് നീര്‍ത്തടതണ്ണീര്‍ത്തട നിയമം ലംഘിച്ച് പാടശേഖരം മണ്ണിട്ട് നികത്തിയത്.


