Tue. Nov 24th, 2026

എൻ.സി.പി സംസ്ഥാന അദ്ധ്യക്ഷനായിരുന്ന അന്തരിച്ച ഉഴവൂർ വിജയനെ അധിക്ഷേപിച്ച് പാർട്ടി ദേശീയ നേതാവായ മാണി സി. കാപ്പൻ രംഗത്ത്. ഉഴവൂരിനെപ്പോലുള്ള ജോക്കറെ പാർട്ടിക്ക് ആവശ്യമുണ്ടായിരുന്നില്ലെന്ന് കാപ്പൻ പറഞ്ഞു. ഉഴവൂരിനെ സംസ്ഥാന പ്രസിഡന്റ് സ്ഥാനത്തുനിന്ന് മാറ്റാൻ ആവശ്യപ്പെട്ടിരുന്നുവെന്നും മാണി സി.കാപ്പൻ വെളിപ്പെടുത്തി.

മരിച്ചെന്നു കരുതി വിജയനോടുള്ള നിലപാടിൽ ഒരു മാറ്റവും ഇല്ല. നിലവിലെ പ്രസിഡന്റ് ടി.പി.പീതാംബരനെപ്പോലെ സ്വന്തം താല്പര്യം മാത്രമാണ് ഉഴവൂർ വിജയനും സംരക്ഷിച്ചത്. ഉഴവൂർ പ്രസിഡന്റായിരിക്കെ പാർട്ടി രണ്ട് ചേരിയായി മാറി. അതിനാലാണ് വിജയനെ പുറത്താക്കണമെന്ന് നേരത്തെ ആവശ്യപ്പെട്ടതെന്നും കാപ്പൻ പറഞ്ഞു. ചീത്ത വിളിച്ചെന്ന് കരുതി ആരും മരിച്ചു പോവില്ലെന്നും കാപ്പൻ കൂട്ടിച്ചേർത്തു.