Sun. Nov 22nd, 2026

ജനങ്ങള്‍ക്കിടയിലേക്ക് ഇറങ്ങിവരാത്ത പാര്‍ട്ടിയാണ് ബിജെപിയെന്ന് നടന്‍ ഭീമന്‍ രഘു. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ പത്താനാപുരം ബിജെപി സ്ഥാനാര്‍ത്ഥിയുമായിരുന്ന ഭീമന്‍ രഘു. തെരഞ്ഞെടുപ്പില്‍ സംഘപരിവാരങ്ങള്‍ എന്നെ കാലുവാരി തോല്‍പ്പിച്ചു. ചെറുപ്പം മുതലേ ആര്‍എസ്എസിനോട് താല്‍പ്പര്യമുണ്ടായിരുന്നതായും അ്‌ദ്ദേഹം പറഞ്ഞു.

നരേന്ദ്ര മോഡിയോടുള്ള വ്യക്തിപരമായ ഇഷ്ടമാണ് ബിജെപിയുടെ സ്ഥാനാര്‍ഥിയാകാന്‍ പ്രേരിപ്പിച്ചത്. എന്നാല്‍ സ്ഥാനാര്‍ത്ഥി ആയതില്‍ ഇപ്പോള്‍ കുറ്റബോധം തോന്നുവെന്നും ഭീമന്‍ രഘു കൂട്ടിച്ചേര്‍ത്തു. ബഹ്റൈനില്‍ ബന്ധുവിന്റെ കട ഉദ്ഘാടന ചടങ്ങിലാണ് സ്ഥാനാര്‍ഥിയായ ശേഷമുള്ള ദുരനുഭവങ്ങള്‍ ഭീമന്‍ രഘു പങ്കുവെച്ചത്.

സുരേഷ് ഗോപി പത്തനാപുരത്തെ പ്രചരണത്തിന് വരാത്തത്തിനെക്കുറിച്ചും അദ്ദേഹം പരിഭവം പറഞ്ഞു. പത്തിലധികം തവണ ഫോണില്‍ വിളിച്ചിട്ടും വരാത്തത് വിഷമം ഉണ്ടാക്കിയെന്നും ഭീമന്‍ രഘു പറഞ്ഞു.

തനിക്ക് കിട്ടിയ വോട്ട് കൂടുതലും മുസ്ലീം സുഹൃത്തുക്കളുടെതായിരുന്നു. അത് തന്റെ സൗഹൃദ വോട്ടുകള്‍ മാത്രം ആയിരുന്നു. ജനങ്ങളുടെ ഇടയിലേക്ക ഇറങ്ങാന്‍ ബിജെപി നേതാക്കള്‍ മെനക്കെടുന്നില്ലെന്നും രഘു പറഞ്ഞു. പത്തനാപുരത്ത് എല്‍ഡി.എഫിനു വേണ്ടി ഗണേഷ് കുമാറും യു.ഡി.എഫിനു വേണ്ടി നടന്‍ ജഗദീഷുമാണ് മത്സരിച്ചിരുന്നത്. പക്ഷെ ജയം ഗണേഷിനായിരുന്നു.