Sun. Apr 14th, 2024

താരാ രാജാക്കന്‍മാര്‍ക്ക് പതിറ്റാണ്ടുകളുടെ തഴമ്പ് മാത്രമുളള നട്ടെല്ലില്ലാത്ത മണ്ടന്‍മാരാണെന്ന് രശ്മി നായര്‍ ഫെയ്‌സ്ബുക്കില്‍ കുറിച്ചു. ഡബ്യൂസിസിയെ പുകഴ്ത്തിയും പാര്‍വതിയെ പരോക്ഷമായി പിന്തുണച്ചും താരരാജാക്കന്‍മാരുടെ പേര് എടുത്ത് പറയാതെ വളരെ രൂക്ഷമായ രീതിയില്‍ വിമര്‍ശിച്ചുമാണ് രശ്മി എഫ്ബി കുറിപ്പ് ഇട്ടത്‌.

ഒരുഭാഗത്ത്‌ വിരലില്‍ എണ്ണാവുന്ന പെണ്ണുങ്ങളും അവരുടെ മാസങ്ങള്‍ മാത്രം പ്രായമുള്ള സംഘടനയും. എതിര്‍ഭാഗത്ത്‌ അവരെ തോല്‍പ്പിക്കാന്‍ പതിറ്റാണ്ടുകളുടെ തഴമ്പ് മാത്രമുള്ള നട്ടെല്ലില്ലാത്ത ആണത്ത തംബ്രാക്കന്മാരും ഏതാനും പതിനായിരങ്ങള്‍ വരുന്ന അവരുടെ ഏറാന്മൂളി വെട്ടിക്കിളി കൂട്ടവും. ഈ തഴമ്പ് അല്ലാതെ ജീവിതത്തില്‍ ഇന്ന് വരെ സ്വന്തമായി ഒരു നിലപാട് സ്വീകരിക്കാനോ അതില്‍ ഉറച്ചു നില്‍ക്കാനോ കഴിയാത്തവരെ ആരാധിക്കുന്ന ഈ മണ്ടന്മാര്‍ ആണ് നട്ടെല്ലുള്ള നിലപാടുള്ള പെണ്ണുങ്ങളോട് “ഞീ ആരാടീ ഞങ്ങടെ ഡാഷ്നെ പറയാന്‍” എന്നാണ് മോങ്ങുന്നത്.

സിനിമാ സെറ്റില്‍ ഫൈറ്റ് മാസ്റ്റര്‍ കയറില്‍ കെട്ടി പൊക്കി ക്രെയിനില്‍ തൂക്കിയിട്ട് കറക്കുമ്പോള്‍ ഇരുപത്തഞ്ചു പേരെ ഇടിച്ചിടുന്ന “മാസ്” കോമാളി സീന്‍ അല്ലാതെ ജീവിതത്തില്‍ ഒരിക്കല്‍ എങ്കിലും ഒരൊറ്റ തവണ സ്വന്തം നിലപാടില്‍ ഇങ്ങനെ നെഞ്ചു വിരിച്ചുനിന്നു ആക്രമിക്കാന്‍ വരുന്ന ഊളകളെ നേരിടണം ഈ പെണ്ണുങ്ങളെ പോലെ ജീവിതത്തിലും ഒരു ഹീറോ ആകണം എന്ന് നിങ്ങള്‍ക്ക് ആഗ്രഹം തോനുന്നില്ലേ. എന്ത് ചെയ്യാം നട്ടെല്ലിന്‍റെ സ്ഥാനത്ത് വാഴപ്പിണ്ടിയോ റബ്ബറോ എങ്കിലും ഉണ്ടായിരുന്നെങ്കില്‍ ഒരു കൈ നോക്കാമായിരുന്നു അതില്ലാത്തിടത്തോളം നിങ്ങള്‍ക്ക് പറഞ്ഞിരിക്കുന്ന പണി യൂട്യുബില്‍ പോയി ഡിസ് ലൈക്‌ ചെയ്യുക പേജിന്‍റെ റേറ്റിംഗ് കുറയ്ക്കുക ഇവയൊക്കെ തന്നെയാണ് അത് നിര്‍ബാധം തുടരുക എന്നാണ് രശ്മി ഫെയ്‌സ്ബുക്കില്‍ കുറിച്ചത്‌.