Fri. Nov 20th, 2026

പാകിസ്ഥാനില്‍ തടവിൽ കഴിയുന്ന കുല്‍ഭൂഷണ്‍ ജാദവിനെ കാണാനെത്തിയ അമ്മയോടും ഭാര്യയോടും പാക് അധികൃതര്‍ മോശമായി പെരുമാറിയ സംഭവമാണ് പുതിയ പ്രതിഷേധ കാമ്പയിനു വഴിതിരിച്ചത്.

കുല്‍ഭൂഷണിനെ കാണാനെത്തിയ അമ്മയോടും ഭാര്യയോടും താലിമാല ഉള്‍പ്പെടെ ആഭരണങ്ങൾ ഊരി വാങ്ങുകയും കുല്‍ഭൂഷണിന്റെ ഭാര്യയോട് ചെരിപ്പ് അഴിച്ചുവെക്കാന്‍ ആവശ്യപ്പെട്ടുകയും ചെയ്ത പാക്അധികൃതര്‍ കൂടിക്കാഴ്ചയ്ക്ക് ശേഷവും നിരന്തരമായി അപേക്ഷിച്ചിട്ടും ചെരിപ്പുകള്‍ തിരികെ നല്‍കാന്‍ തയ്യാറായില്ല ഇതാണു ഏറ്റവും പുതിയ വിവാദങ്ങള്‍ക്ക് കാരണമായിരിക്കുന്നത്. മാതൃഭാഷയില്‍ സംസാരിക്കാന്‍ പോലും അനുവദിക്കാതിരുന്ന പാക്കിസ്ഥാൻ വാഗ്ദാന ലംഘനമാണെന്ന് കാണിച്ചത് എന്ന് ഇന്ത്യ വിമര്‍ശിച്ചിരുന്നു.

എന്നാല്‍, സുരക്ഷ കാരണങ്ങളാലാണ് ചെരിപ്പൂരി വാങ്ങിക്കുവാൻ ആവശ്യപ്പെട്ടതെന്നും ചെരിപ്പിനുള്ളില്‍ എന്തോ സൂക്ഷിച്ചിരുന്നതിനാലാണ് അവ തിരിച്ചു നല്‍കാഞ്ഞതെന്നും പകരം പുതിയ ഒരു ജോഡി ചെരുപ്പുകൾ നൽകിയെന്നുമാണ് പാക് സര്‍ക്കാര്‍ പ്രതികരിച്ചത്.

പക്ഷെ പാകിസ്ഥാന്‍ ‘ചെരിപ്പു കള്ളന്മാര്‍’ എന്ന പേരില്‍ ഹാഷ് ടാഗുകളുമായി സമൂഹ മാധ്യമങ്ങളില്‍ പ്രതിഷേധ കാമ്പയിന്‍ സജീവമായിരിക്കുകയാണ്. ചെരിപ്പു കള്ളന്മാരായ പാകിസ്ഥാനെ ആക്രമിക്കുന്നതാണ് നമ്മുടെ യഥാര്‍ത്ഥ പുതുവത്സരാഘോഷം എന്നൊക്കെയുള്ള ട്വീറ്റുകള്‍ ആണ് കൂടുതലും സമൂഹ മാധ്യമങ്ങളില്‍ പ്രത്യക്ഷപ്പെട്ടിരിക്കുന്നത് .