Fri. Nov 20th, 2026

എൻ ഡി എ സർക്കാരിന്റെയും മന്ത്രിമാരുടെയും അസഹിഷ്ണുതാ പ്രചാരണത്തിനെതിരെ വീണ്ടും ആഞ്ഞടിച്ച് നടന്‍ പ്രകാശ് രാജ്. രാജ്യത്തെ ഭരണഘടന ഉടന്‍ അഴിച്ചു പണിയുമെന്ന കേന്ദ്ര സ്‌കില്‍ ഡെവലപ്‌മെന്റ് വകുപ്പ് സഹമന്ത്രി അനന്ദ് കുമാര്‍ ഹെഗ്‌ഡെയുടെ പ്രസ്താവനക്കെതിരെയാണ് പ്രകാശ് രാജ്യ ശക്തമായ വിമര്‍ശനവുമായി രംഗത്തെത്തിയത്.രാജ്യത്ത് വിദ്വേഷം വളര്‍ത്താനെ ഇത്തരം നീക്കങ്ങള്‍ ഉതകുവെന്നും വ്യത്യസ്തങ്ങളായ മതങ്ങളെ ബഹുമാനിക്കുകയും അംഗീകരിക്കുകയും ചെയ്യുന്നതാണ് മതേതരത്വമെന്നും പ്രകാശ് രാജ് അനന്ദ് കുമാര്‍ ഹെഗ്‌ഡെയക്ക് എഴുതിയ തുറന്ന കത്തില്‍ ചൂണ്ടിക്കാട്ടി.

ഹെഗ്‌ഡെയുടെ പ്രസ്താവനയെ പദവിക്ക് നിരക്കാത്തതും വിലകുറഞ്ഞതെന്നും വ്യക്തമാക്കിയ പ്രകാശ് രാജ് മതേതരത്വം എന്നാല്‍ ഏതെങ്കിലും മതത്തേയോ വിശ്വാസത്തെയോ മാറ്റിനിര്‍ത്തുകയല്ലെന്നും ഒരാള്‍ക്ക് എങ്ങിനെ ഇത്ര തരം താഴാനാവുമെന്നും ചോദിച്ചു. കര്‍ണാടകയിലെ കോപ്പാല്‍ ജില്ലയില്‍ ബ്രാഹ്മിണ്‍ യുവ പരിഷത് യോഗത്തില്‍ മതേതരത്വത്തെ കുറിച്ച സംസാരിക്കവെ ഭരണഘടനയില്‍ സമൂല മാറ്റം വരുത്തുമെന്ന് പ്രഖ്യാപിച്ചിരുന്നു.

മതേതരത്വത്തെ ബഹുമാനിക്കുന്നുണ്ടെന്നും ഭരണഘടന മാറ്റാനാണ് ബി.ജെ.പി അധികാരത്തിലെത്തിയിരിക്കുന്നതെന്നും മന്ത്രി വ്യക്തമാക്കിയിരുന്നു. മതേതരവാദികളെ പിതൃശൂന്യരെന്നു വിളിച്ച് അപമാനിക്കുകയും ചെയ്തു. ഇതാണ് മോദി സര്‍ക്കാരിന്റെ സ്വേച്ഛാധിപത്യ നടപടികളുടെ കടുത്ത വിമര്‍ശകനായ പ്രകാശ് രാജിനെ ചൊടിപ്പിച്ചത്.