Thursday, July 29, 2021

Latest Posts

ഇവർ നാരായണ ഗുരുവിനെ വെറും സിമന്റ് നാണു ആക്കി; കണ്ണാടി പ്രതിഷ്ഠ വിറ്റും കാശാക്കുന്നു

കളവംകോടത്ത് പ്രതിഷ്ഠ നടത്താൻ എത്തിയ ഗുരു അവിടെ കരുതിയ വിഗ്രഹം പ്രതിഷ്ഠിക്കാതെ ഒരു കണ്ണാടി കൊണ്ടുവരാൻ ആവശ്യപ്പെടുകയും.അതിലെ രസം ചുരണ്ടി ‘ഓം’ എന്നെഴുതിക്കൊണ്ടുവരാൻ നിർദ്ദേശിക്കുകയും ചെയ്തപ്പോൾ അക്ഷരജ്ഞാനം ഇല്ലാത്ത സമുദായ അംഗങ്ങളിൽ ആരോ “ഒം” എന്നെഴുതിക്കൊണ്ടുവരികയും അക്ഷര തെറ്റ് ചൂണ്ടിക്കാട്ടിയ ഗുരുവിനോട് തിരുത്തിക്കൊണ്ടുവരാം എന്ന് പറഞ്ഞപ്പോൾ.’വേണ്ട ഇതാണ് ശരി നമ്മുടെ അറിവില്ലായ്മയുടെ പ്രതീകമായി ഇത് തന്നെ പ്രതിഷ്ഠിയ്ക്കാം എന്ന് പറഞ്ഞു ആ അക്ഷര പിശാശുള്ള ഒം എന്നെഴുതിയ കണ്ണാടി തന്നെ അവിടെ പ്രതിഷ്ഠിച്ച ഗുരു എത്രയോ വലിയ ക്രാന്തദർശി ?

എന്നാൽ ഇപ്പോൾ അവരുടെ ഇന്നത്തെ തലമുറ ശ്രീനാരായണ ഗുരുവിന്റെ കണ്ണാടി പ്രതിഷ്ഠ വിറ്റും കാശാക്കുന്നു. നാരായണ ഗുരു കണ്ണാടി പ്രതിഷ്ഠ നടത്തിയ ചരിത്ര പ്രസിദ്ധമായ ചേർത്തലയിലെ കളവങ്കോടം ക്ഷേത്രത്തിൽ വിവാഹത്തട്ടിപ്പ് നടത്തി ക്ഷേത്ര ഭാരവാഹികൾ പണമുണ്ടാക്കുന്നു.

ക്രിസ്ത്യൻ വിഭാഗത്തിൽ പെട്ടവർ ഒളിച്ചോടിയാൽ ‘ ദൈവം യോജിപ്പിച്ചവരെ മനുഷ്യൻ വേർപെടുത്താൻ പാടില്ല “എന്നൊക്കെ പറയുമെങ്കിലും ചെറുക്കാനോ പെണ്ണോ ആരെങ്കിലും ഒരാൾ മറ്റൊരാളെ ക്കാൾ സാമ്പത്തീകമായി മേലെ ആണെങ്കിൽ പള്ളിക്കാർ ‘രൂപതാ…. ‘നിയമപ്രകാരം രൂപ കൂടുതൽ ഉള്ളവരോടൊപ്പം നിൽക്കുകയും ചെയ്യുമ്പോൾ ആശ്രയിക്കുന്ന ആലപ്പുഴ ജില്ലയിലെ വിശ്വസ്ത സ്ഥാപനമായി കളവങ്കോടം ക്ഷേത്രം ഇതിനോടകം മാറുകയും നിരവധിപേർ ഇത്തരത്തിൽ ഇവിടെനിന്നും വിവാഹിതരാവുകയും ചെയ്തുകഴിഞ്ഞു.

വിവാഹശേഷം കുറച്ചു നാൾ കഴിയുമ്പോൾ പക്ഷെ ഈ കുഞ്ഞാടുകൾ വീണ്ടും ‘മനസ്താപ പ്രകരണവും’ നൂറു നൻമ നിറഞ്ഞ മറിയ’വും ‘സ്വർഗ്ഗസ്ഥനായ സ്ഥനായ പിതാവേ’യും ചൊല്ലി വീണ്ടു പള്ളിയിൽ വെച്ച് വിവാഹവും കുട്ടിയുടെ മാമോദീസയും കൂടി ഒരുമിച്ചു നടത്തി സ്വർഗ്ഗത്തിലേക്കുള്ള വിസ ഉറപ്പിക്കുകയും ചെയ്യും. കുറച്ചു കോപ്രായങ്ങൾ കാണിച്ചാലും അംഗബലം കുറയാതിരിക്കലും ഒരു കുഞ്ഞാടും നഷ്ട്ടപ്പെട്ടുപോകാതിരിക്കാനുമു ള്ള ഉത്തരവാദിത്വം കൂടിയുള്ള ഇടവക വികാരി മാർ കുഞ്ഞാടുകളുടെ മുട്ടനാടുകളായിമാറുകയും ചെയ്യും. പിന്നീട് നാരായണഗുരു അവർക്ക് സിമന്റ് നാണുവും കളവങ്കോടത്തെ പ്രതിഷ്ട ചെകുത്താനുമായി മാറും.

അതിനിപ്പോൾ നമുക്ക് എന്താ പ്രശ്നം എന്ന് ചോദിച്ചാൽ രണ്ടുപേരും ഹിന്ദു അല്ലാത്ത ദമ്പതിമാരുടെ ഈ വിവാഹം നിയമപരമായി യാതൊരു വിലയും ഇല്ലാത്തതു ആണെങ്കിലും പക്ഷെ അതിനവിടെ ഈടാക്കുന്ന തുക കേട്ടാൽ ഞെട്ടും 5000 രൂപയാണത്രെ ഈ അനധികൃത വിവാഹ സർട്ടിഫിക്കറ്റിന്‌ ഇവർ ഈടാക്കുന്നത്.ഇവിടുത്തെ ക്ഷേത്ര ഭരണ സമിതി സെക്രട്ടറിക്ക് വിവാഹ സർട്ടിഫിക്കറ്റ് നൽകാൻ ആരാണ് അനുമതി നൽകിയത് എന്നും അറിയില്ല.

ചേർത്തല എസ് എൻ ഡി പി യൂണിയൻ ഓഫീസിലും കളവങ്കോടം ക്ഷേത്രത്തിലും കഴിഞ്ഞ ദിവസം അന്വേഷിച്ചപ്പോൾ 5000 രൂപ കൊടുത്താൽ വിവാഹ സർട്ടിഫിക്കറ്റ് നൽകാം എന്ന് ഓഫർ ചെയ്യുകയും ചെയ്തു.

ഇന്ത്യയിൽ ഹിന്ദു മാര്യേജ് ആക്റ്റ് ,മുസ്ലിം മാര്യേജ് ആക്റ്റ് ,ക്രിസ്ത്യൻ മാര്യേജ് ആക്റ്റ് ,സ്‌പെഷ്യൽ മാര്യേജ് ആക്റ്റ് എന്നിങ്ങനെ 4 വിവാഹ നിയമങ്ങളെ നിലവിൽ ഒള്ളൂ.ഇതിൽ ഏതു വിവാഹ നിയമ പ്രകാരമാണ് ഒരാൾ പോലും ഹിന്ദു അല്ലാത്ത ഒരു വിവാഹത്തിന് 5000 രൂപാ ഫീസ് വാങ്ങി സർട്ടിഫിക്കറ്റ് നൽകാൻ കളവങ്കോടത്തെ ക്ഷേത്ര സെക്രട്ടറിയെ അധികാരപ്പെടുത്തിയിരിക്കുന്നത്?

ചോറൂണ് ,നൂലുകെട്ട് വിവാഹം തുടങ്ങിയ ചടങ്ങുകൾ നടത്തിക്കൊടുക്കുന്നു എന്ന അർത്ഥത്തിൽ മാത്രം ഇതിനെ കണ്ടാലും തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ ക്ഷേത്രങ്ങളിൽ പോലും താലി പൂജക്കും വിവാഹത്തിനും 25 രൂപയും 50 രൂപയുമാണ് ഈടാക്കുന്നത്.ഏന്നാൽ ദൈവത്തിന്റെ ഉടമാവകാശം തങ്ങൾക്കാണെന്ന് സ്വയം പ്രഖ്യാപിച്ചു പാവങ്ങളെ ചൂഷണം ചെയ്തിരുന്ന ബ്രഹ്മണ്യത്തിനെതിരെ തങ്ങളുടെ ദൈവങ്ങളെ തങ്ങൾ തന്നെ പ്രതിഷ്ഠിച്ചു ആരാധന നടത്തിയാൽ മതി എന്ന അവബോധം ഉണ്ടാക്കാനായി ഗുരു നേരിട്ട് സ്ഥാപിച്ച എൺപതോളം ക്ഷേത്രങ്ങളിൽ പ്രസിദ്ധമായ കളവങ്കോടം ക്ഷേത്രത്തിൽ ബ്രാഹ്‌മണ ക്ഷേത്രങ്ങളെപ്പോലും നാണിപ്പിച്ചുകൊണ്ട് ഗുരുവിനെ വിറ്റു കാശാക്കുന്ന ഈ പ്രവണത ശ്രീയനാരായണീയർക്ക് മാത്രമല്ല നവോത്ഥാന കേരളത്തിന് തന്നെ അപമാനകരമാണ്.

Latest Posts

spot_imgspot_img

Don't Miss

Stay in touch

To be updated with all the latest news, offers and special announcements.