Thursday, July 29, 2021

Latest Posts

കസബ വിവാദം: പാര്‍വതി പരാതി നല്‍കി; ഓണ്‍ലൈന്‍ ഞരമ്പന്മാർ കുടുങ്ങും

അന്താരാഷ്ട്ര ചലച്ചിത്ര മേളയുടെ ഓപ്പൺ ഫോറം ചർച്ചയിൽ മമ്മൂട്ടി ചിത്രമായ കസബയെ വിമര്‍ശിച്ചതിന് തനിക്കെതിരെ സൈബര്‍ ആക്രമണം നടക്കുന്നുവെന്നാരോപിച്ച് നടി പാര്‍വതി പോലീസിന് പരാതി നല്‍കി. സാമൂഹിക മാധ്യമങ്ങളിലൂടെ വ്യക്തിഹത്യ നടത്താന്‍ ശ്രമം നടക്കുന്നുവെന്നാരോപിച്ചാണ് അവര്‍ പൊലീസില്‍ പരാതി നല്‍കിയിരിക്കുന്നത് . പരാതിയില്‍ സൈബര്‍ പൊലീസ് അന്വേഷണം തുടങ്ങി. ഫിലിം ഫെസ്റ്റിനിടെ കസബ സിനിമയെ കുറിച്ച് അഭിപ്രായം പറഞ്ഞതിനെ തുടര്‍ന്ന് ട്രോളുകളും മോശം പരാമര്‍ശങ്ങളും തനിക്കെതിരെ ഉണ്ടായെന്നും ഇത് വ്യക്തിഹത്യ നടത്തുന്ന രീതിയിലേക്ക് മാറിയതിനാലാണ് പരാതി നല്‍കുന്നതെന്നും പാര്‍വതി വ്യക്തമാക്കി.

മമ്മൂട്ടി സിനിമ ‘കസബ’യെക്കുറിച്ചുള്ള പരാമര്‍ശത്തിന് ശേഷമാണ് നടിക്കെതിരെ സൈബര്‍ ആക്രമണം തുടങ്ങിയത്. ഐഎഫ്എഫ്കെ വേദിയില്‍ സ്ത്രീവിരുദ്ധ പരാമര്‍ശങ്ങള്‍ നിറഞ്ഞ ചിത്രത്തെ വിമര്‍ശിച്ചതിന്‍റെ പേരിലാണ് പാര്‍വതിക്ക് സമൂഹമാധ്യമങ്ങളില്‍ കടുത്ത വിമര്‍ശനം നേരിടേണ്ടിവന്നത്. നിര്‍ഭാഗ്യവശാല്‍ ആ പടം കാണേണ്ടി വന്നു, അതൊരു സിനിമയാണെന്നു പോലും ഞാന്‍ പറയുന്നില്ലെന്നുമാണ് പാർവതി സിനിമയെ കുറിച്ച് പറഞ്ഞത്. ആദ്യം സിനിമയുടെ പേര് പറഞ്ഞില്ലെങ്കിലും പിന്നീട് ഒപ്പമുണ്ടായിരുന്ന നടി ഗീതു മോഹന്‍ദാസിന്റെ നിര്‍ബന്ധ പ്രകാരമാണ് പേര് പറഞ്ഞത്. പാര്‍വ്വതിയെ അനുകൂലിച്ചും പ്രതികൂലിച്ചും സിനിമ മേഖലയില്‍ നിന്ന് തന്നെയുള്ള നിരവധി പ്രമുഖര്‍ രംഗത്തെത്തിയിരുന്നു.

എന്നാല്‍ കസബയെ വിമര്‍ശിച്ചതിന് നടി പാര്‍വതിക്കെതിരായി നടക്കുന്ന സൈബര്‍ ആക്രമണത്തിന് പിന്നില്‍ തങ്ങളല്ലന്ന് മമ്മൂട്ടി ഫാന്‍സ് അസോസിയഷന്‍ വ്യക്തമാക്കിയിരുന്നു. എതിര്‍സ്വരങ്ങളെ തുറന്ന മനസോടെ സ്വീകരിക്കുന്ന മമ്മൂട്ടിയെ പോലെ ആരാധകരും ആ പാതയാണ് പിന്തുടരുന്നതെന്നും സംഘടന വ്യക്തമാക്കിയിരുന്നു. എന്നിരുന്നാലും പാര്‍വതിക്കെതിരെയുള്ള ആക്രമണത്തിന് ഒരു കുറവും വന്നിരുന്നില്ല.

Latest Posts

spot_imgspot_img

Don't Miss

Stay in touch

To be updated with all the latest news, offers and special announcements.