Fri. Mar 29th, 2024

ഐഎഫ്എഫ്‌കെ ഓപ്പണ്‍ ഫോറത്തില്‍ കസബയില്‍ മമ്മൂട്ടി അവതരിപ്പിച്ച കഥാപത്രം സ്ത്രീത്വത്തെ അപമാനിക്കുന്നുവെന്ന് പരാമര്‍ശിച്ച പാര്‍വ്വതിക്കെതിരെ സിനിമ മേഖലയില്‍ നിന്നും മമ്മൂട്ടി ഫാന്‍സില്‍ നിന്നും വ്യാപകമായ വിമര്‍ശനം ഏറ്റുവാങ്ങേണ്ടി വന്നിരുന്നു. അതിനു പാര്‍വ്വതി നല്‍കുന്ന മറുപടിയിങ്ങനെ. ഫേസ്ബുക്കിലൂടെ ആയിരുന്നു പാർവതിയുടെ പ്രതികരണം.

മമ്മൂട്ടി അഭിനയിച്ച കസബയെയും അതിലെ സംഭാഷണത്തെയും പറ്റി രൂക്ഷ വിമര്‍ശനം നടത്തി ആരാധകരുടെ ട്രോളാക്രമണത്തിന് ഇരയായ പാര്‍വതി ഇതിനെ ചെറുക്കാന്‍ എഫ്ബിയിലിട്ട പോസ്റ്റിനു നേരെയും സൈബര്‍ ആക്രമണംമാണ് ഇക്കാ ഫാൻസുകാർ എന്ന വിഭാഗത്തിൽപ്പെട്ട വിചിത്ര ജീവികൾ നടത്തിക്കൊണ്ടിരിക്കുന്നത്.  പാര്‍വതിയെ വിമര്‍ശിച്ചവര്‍ക്ക് മറുപടിയുമായാണ് ഇത്തവണ നടി എത്തിയിരിക്കുന്നത്.

കസബയ്ക്കായി ഡബ്ല്യൂ സി സിയുടെ പ്രത്യേക സ്‌ക്രീനിംഗ്… ‘ ഒരു സിനിമയെപ്പറ്റി ഞാന്‍ പറഞ്ഞ വിമര്‍ശനം ഇന്ത്യയിലെ മഹാനടന് നേരെയുള്ള വിമര്‍ശനമാക്കി മാറ്റിയ ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ക്കും വാക്കുകളെ വളച്ചൊടിച്ച മഞ്ഞപത്രങ്ങളില്‍ വിശ്വസിച്ച ആരാധകരോടും നന്ദി. തുടര്‍ച്ചയായുളള ട്രോളുകളും അസഭ്യവര്‍ഷവും സൈബര്‍ അബ്യൂസായി മാറും അതുകൊണ്ട് ഓരോ വാക്കുകളും സൂക്ഷിക്കണം. ഞാന്‍ പറഞ്ഞ കാര്യങ്ങള്‍ വെച്ച് അവര്‍ വലിയ വിജയം നേടി മാത്രമല്ല ധാരാളം പണം ഉണ്ടാക്കുകയും ചെയ്യ്തു.

നിങ്ങള്‍ മഞ്ഞപത്രങ്ങളോട് പറയാനായി ഒരു പ്രശസ്ത സിനിമയിലെ വാക്കുകളാണ് ഞാന്‍ സ്വീകരിക്കുന്നത്. i piss on every one who hate music and freedom ‘. ഇതാ നിങ്ങളുടെ പുതിയ തലക്കെട്ട്. നല്ലൊരു ദിനം ആശംസിക്കുന്നു. ഇത്രയും പറഞ്ഞാണ് പാര്‍വ്വതി തന്റെ വാക്കുകള്‍ അവസാനിപ്പിച്ചത്.

തന്റെ പ്രതിഭ തെളിയിച്ച ഒരു മഹാനടന്‍ സ്‌ക്രീനില്‍ സ്ത്രീകളോട് അപകീര്‍ത്തികരമായ ഡയലോഗുകള്‍ പറയുന്നത് സങ്കടകരമാണെന്നും ഒരു നായകന്‍ അതു പറയുമ്പോള്‍ അത് മഹത്വവത്ക്കരണവും മറ്റ് പുരുഷന്മാര്‍ക്ക് ഇതേ കാര്യം ചെയ്യാനുള്ള ലൈസന്‍സ് നല്‍കലാണെന്നുമായിരുന്നു പാര്‍വ്വതി ഐഎഫ്എഫ്‌കെ വേദിയില്‍ വെച്ചു പറഞ്ഞത്.