രാഹുൽ ഹംബിൾ സനൽ
മോഹൻലാൽ മികച്ച നടനാണ്, ഫ്ളെക്സിബിൾ ആണ്, സീരിയസ് വേഷങ്ങളും കോമഡി വേഷങ്ങളും ചെയ്യും, നന്നായി നൃത്തം ചെയ്യും, സ്റ്റണ്ട് ചെയ്യും…. ഇതിലൊന്നും ഒരു അഭിപ്രായ വ്യത്യാസവും ആർക്കും ഇല്ല… പക്ഷേ അഭിനയത്തിൽ പൂർണ്ണമായ ഒരു പരകായപ്രവേശം അദ്ദേഹത്തിന് ഇത് വരെ സാധിച്ചിട്ടില്ല…
ഏത് കഥാപാത്രം എടുത്താലും അതിൽ “മോഹൻലാലി”നെ അവശേഷിപ്പിച്ചിരിക്കും… അല്ലാതെ മറ്റൊരു മനുഷ്യനായി മാറാൻ തന്റെ അഭിനയ ജീവിതത്തിൽ കഴിഞ്ഞിട്ടില്ല..
ഒടിയൻ എന്ന ചിത്രത്തെ കുറിച്ച് ഏറ്റവും കൊട്ടിഘോഷിച്ചത് അദ്ദേഹം യുവാവായി മേക്ക് ഓവർ നടത്തും എന്നാണ്… പക്ഷേ ഇപ്പോൾ പുറത്ത് വിട്ട വിഡിയോയിലും ചിത്രങ്ങളിലും അദ്ദേഹത്തിന് ചെറിയൊരു മാറ്റം തോന്നുന്നു എന്നല്ലാതെ മോഷൻ പോസ്റ്ററിൽ കാണിച്ച യൗവ്വനം ഒന്നും വന്നിട്ടില്ല.. (മീശ പോയി എന്നല്ലാതെ)
18 കിലോ കുറഞ്ഞോ, വയറ് കുറഞ്ഞോ എന്നൊന്നും അളന്ന് നോക്കേണ്ട അവസ്ഥ പ്രേക്ഷകർക്ക് ഇല്ല… അവർക്കത് കാണുമ്പോൾ തോന്നുകയാണ് വേണ്ടത്….. മമ്മൂട്ടി ക്ക് മൃഗയ, പൊന്തൻമാട, അംബേദ്ക്കർ തുടങ്ങിയ ചിത്രങ്ങളിലുടെയും കമലഹാസനും വിക്രമിനും നിരവധി ചിത്രങ്ങളിലൂടെയും സാധിച്ചമേക്ക് ഓവർ ഒന്നും മോഹൻലാലിന് സ്വന്തമാക്കാൻ കഴിഞ്ഞിട്ടില്ല…
ഡങ്കൽ എന്ന ചിത്രത്തിന് വേണ്ടി രണ്ട് ശരീരഭാഷകാണിച്ചതും, ത്രീ ഇഡിയറ്റ് സിനിമക്ക് വേണ്ടി 47 വയസുള്ളപ്പോൾ 20 കാരനായി ശരീരത്തെ മാറ്റി അത്ഭുതം കാണിച്ചതു മടക്കമുള്ള അമീർ ഖാന്റെ Dedication ഒന്നും ഒഡിയന്റെ പുതിയ ലുക്കിൽ കണ്ടില്ല…
രാജാവ് നഗ്നനാണ് എന്ന സത്യം തുറന്ന് പറയാനുള്ള ആർജ്ജവമാണ് അദ്ദേഹത്തിന്റെ ആരാധകർ ഉൾപ്പടെ ഉള്ള പ്രേക്ഷകർ കാണിക്കേണ്ടത്…. അല്ലാതെ പുകഴ്ത്തി പുകഴ്ത്തി ആ അഭിനയപ്രതിഭയെ നശിപ്പിക്കരുത്…
തെറി വിളിക്കുന്നവർ ഒറിജിനൽ ഐഡിയിൽ വിളിക്കണം… fake ID block ചെയ്യുന്നതായിരിക്കും

