കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിക്ക് ഇന്ന് . 71 വയസ്സ് പൂര്‍ത്തിയാകുന്നു. സോണിയയ്ക്ക് ആശംസകളുമായി 10ജന്‍പഥിലെ വസതിയിലേക്ക് രാവിലെ കോണ്‍ഗ്രസ് നേതാക്കളുടെയും പ്രവര്‍ത്തകരുടെയും ഒഴുക്കായിരുന്നു. സോണിയയുടെ വസതിക്കു മുന്നില്‍ പ്രവര്‍ത്തകര്‍ പിറന്നാള്‍ ആഘോഷവും നടത്തി.
പ്രധാനമന്ത്രി നരേന്ദ്ര മോഡി സോണിയ ഗാന്ധിക്ക് ജന്മദിന ആശംസ നേര്‍ന്നു. സോണിയയുടെ ആയുര്‍ ആരോഗ്യത്തിനായി പ്രാര്‍ത്ഥിക്കുന്നുവെന്ന് മോഡി ട്വിറ്റര്‍ സന്ദേശത്തില്‍ പറഞ്ഞു.
Wishing UPA Chairperson Smt. Sonia Gandhi on her birthday. I pray for her long and healthy life.
— Narendra Modi (@narendramodi) December 9, 2013
കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനം ഒഴിയാന്‍ സോണിയ തയ്യാറെടുക്കുന്ന ഘട്ടത്തില്‍ കൂടിയാണ് പിറന്നാള്‍ ആഘോഷം. പാര്‍ട്ടി അധ്യക്ഷനായി മകനും ഉപാധ്യക്ഷനുമായ രാഹുല്‍ ഗാന്ധിയെ 16ന് ഐക്യകണേ്ഠന തെരഞ്ഞെടുക്കും. പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കാന്‍ മറ്റാരും എത്താതിരുന്നതോടെയാണ് രാഹുലിന്റെ തെരഞ്ഞെടുപ്പ് ഐക്യകണ്ഠമായത്.
ഇറ്റലിയിലെ വിസെന്‍സയിലെ ചെറുഗ്രാമമായ ലൂസിയാനയില്‍ 1946 ഡിസംബര്‍ ഒമ്പതിന് ജനിച്ച മസാണിയ മെയ്‌നോ 1968ല്‍ രാജീവ് ഗാന്ധിയെ വിവാഹം കഴിച്ച് ഇന്ത്യയുടെ മരുമകളായി എത്തിയാണ് ജനകോടികളുടെ ഹൃദയങ്ങളില്‍ സ്ഥാനംപിടിച്ചത്.
1998ല്‍ കോണ്‍ഗ്രസിന്റെ നേതൃത്വം ഏറ്റെടുത്തു. രാജീവ് ഗാന്ധിയുടെ മരണത്തിന് ഏഴു വര്‍ഷങ്ങള്‍ക്കു ശേഷമാണ് പാര്‍ട്ടിയെ നയിക്കാനുള്ള ഭാരിച്ച ഉത്തരവാദിത്തം അവരുടെ ചുമലിലേക്ക് എത്തുന്നത്. 19 വര്‍ഷത്തിനു ശേഷം പാര്‍ട്ടിയെ മകന്റെ കരങ്ങളില്‍ ഏല്‍പ്പിച്ച് അവര്‍ പിന്‍വാങ്ങുകയാണ്.
Celebrations outside 10 Janpath on Congress President #SoniaGandhi‘s birthday. She turns 71 today pic.twitter.com/QmBxpiHUGh
— ANI (@ANI) December 9, 2017

