വഴിയോരങ്ങളിൽ ഉപേക്ഷിയ്ക്കപ്പെട്ട ഒരുപാട് മിണ്ടാപ്രാണികൾക്ക് വീട് ഒരുക്കി അവരെ സുരക്ഷിതമാക്കാൻ പ്രയത്നിച്ച ആലപ്പുഴയിലെ പി എഫ് എ പ്രവർത്തകൻ ജിഷ്ണു(20) വാഹന അപകടത്തെ തുടർന്നു ആശുപത്രിയിൽ വെച്ച് മരിച്ചു. ഇന്ന് രാവിലെ ആലപ്പുഴ തുമ്പോളിയിൽവെച്ചുണ്ടായ കാർ അപകടത്തിൽ നട്ടെല്ലിന് ക്ഷതം സംഭവിച്ചിരുന്നു. ജിഷ്ണുവിന്റെ കാർ മറ്റൊരു ഇന്നോവ കാറുമായി കൂട്ടി ഇടിയ്ക്കുകയായിരുന്നു.ആലപ്പുഴ വളവനാടാണ് വീട്.
ആലപ്പുഴ വളവനാട് റിട്ടയേർഡ് അദ്ധ്യാപകനായ കണച്ചൻകാവിൽ ലാൽജിയുടെയും അദ്ധ്യാപികയായ സെൽവി ലാലിൻറെയും ഏക മകനാണ് ജിഷ്ണു. പ്രകൃതിസ്നേഹിയും മൃഗ സ്നേഹിയുമായ ജിഷ്ണു തെരുവിൽ നിന്നും എടുത്ത് നാൽപ്പതോളം നായ്ക്കളെയും നിരവധി പൂച്ചകളെയു സ്വന്തം വീട്ടിൽ സംരക്ഷിച്ചിരുന്നു.
മൃഗങ്ങൾക്കുവേണ്ടി പ്രവർത്തിക്കുന്ന ‘ദയ’യുടെ വളണ്ടിയർ കൂടിയായിരുന്ന ജിഷ്ണു തെരുവിൽ രോഗംബാധിച്ചും മുറിവേറ്റും കഴിയുന്ന തെരുവുനായ്ക്കളെ ചികിൽസിച്ചു ഭേദമാക്കി പുനരധിവസിപ്പിക്കാനുള്ള പുതിയൊരു പ്രോജക്റ്റ് ആരംഭിച്ച ഉടനെ ആയിരുന്നു അപ്രതീക്ഷിതമായ അപകടമരണം സംഭവിച്ചത്
ആലപ്പുഴ മെഡിക്കൽകോളേജിൽ വെച്ചായിരുന്നു അന്ത്യം.ഉച്ചക്ക് മൂന്നു മണിക്ക് വീട്ടുവളപ്പിൽ സംസ്കരിച്ചു.
ജീവിച്ച് തീർക്കേണ്ട പ്രായത്തിൽ നമ്മെ വിട്ടുപിരിഞ്ഞ ജിഷ്ണുവിന് ആദരഞ്ജലികൾ….!

