Mon. Nov 23rd, 2026

ദൈവങ്ങള്‍ എന്നും അങ്ങിനെയാണ്. ദൈവത്തിനു പോലീസ് വേണം, കോടതി വേണം, ഫയര്‍ റെസ്ക്യൂ യൂണിറ്റ് വേണം, മഴ നനയാതെ നില്‍ക്കാല്‍ സൌകര്യങ്ങള്‍ വേണം. എന്നാലോ ദൈവത്തിനു അഹങ്കാരത്തിന് ഒട്ടും കുറവില്ല. ലോകത്തിലെ സകല പ്രശ്നങ്ങളും പരിഹരിക്കും എന്നാണു ദൈവങ്ങള്‍ കരുതുന്നത്.

ഇപ്രാവശ്യം സൈബര്‍ പോലീസിന്‍റെ സഹായം തേടിയത് അയ്യപ്പനാണ്. മീശമാധവന്‍ എന്ന സിനിമയില്‍ ജഗതി അവതരിപ്പിച്ച കഥാപാത്രമായി ട്രോള്‍ റിപബ്ലിക് എന്ന ട്രോള്‍ പേജ് അയ്യപ്പനെ അവതരിപ്പിച്ചു.

ഉറങ്ങാതിരിക്കാനായി ജഗതി ശ്രീകുമാര്‍ അവതരിപ്പിച്ച കഥാപാത്രം കണ്ണില്‍ ഈര്‍ക്കില്‍ വച്ച് ഇരിക്കുന്ന ചിത്രമാണ് അയ്യപ്പനുമായി ബന്ധപ്പെടുത്തി ചിത്രീകരിച്ചത്. ശബരിമലയില്‍ ദര്‍ശന സമയം കൂട്ടിയതിനാല്‍ ഹരിവരാസനം കേള്‍ക്കാനായി ഉറക്കം തൂങ്ങി ഇരിക്കുന്ന അയ്യപ്പനാണ് ട്രോളിലെ കഥാപാത്രം.

ദൈവങ്ങള്‍ ജനിക്കുന്നത് തന്നെ ശവങ്ങള്‍ ആയിക്കൊണ്ടാണ് എന്നതിനാല്‍ തന്നെ ദൈവങ്ങള്‍ക്ക് വേണ്ടി മനുഷ്യന്‍ ആണ് ജീവന്‍ പ്രദാനം ചെയ്യുന്നത്. ഭക്തരുടെ പരാതി പ്രകാരം ട്രോള്‍ റിപബ്ലിക് പേജിന് എതിരെ സൈബര്‍ പോലീസ് കേസ് എടുത്തിരിക്കുന്നു.

ഒരു നിസ്സാരമായ ട്രോള്‍ പോലും സഹിക്കാന്‍ ശേഷി ഇല്ലാത്ത നിസ്സാരനാണ്‌ ദൈവം എങ്കില്‍ വിശ്വാസികള്‍ ഈ അയ്യപ്പനെ കാട്ടില്‍ ഉപേക്ഷിക്കട്ടെ.

ട്രോളിന്‍റെ പേരില്‍ കേസ് എടുക്കുകയും അതിന്‍റെ പേരില്‍ കോടതി നടപടികളും ആയി കയറി ഇറങ്ങുകയും ചെയ്യേണ്ടി വരുന്നു എങ്കില്‍ നമ്മള്‍ ഏത് യുഗത്തില്‍ ആണ് ജീവിക്കുന്നത് എന്ന് ഭരണകൂടം ചിന്തിക്കുന്നത് നല്ലതാണ്.ട്രോള്‍ റിപബ്ലിക്കിന്‍റെ മുന്നണിയിലും പിന്നണിയിലും പ്രവര്‍ത്തിക്കുന്ന എല്ലാവരോടും ഐക്യപ്പെടുന്നു.

ട്രോള്‍റിപബ്ലിക് പേജിനു ഫ്രീതിങ്കെഴ്സ് ഗ്രൂപ്പ് പിന്തുണ പ്രഖ്യാപിക്കുന്നു.
======================================
അഡ്മിന്‍ പാനല്‍
ഫ്രീതിങ്കെഴ്സ് ഫേസ്ബുക്ക്‌ ഗ്രൂപ്പ്