പദ്മാവതിയുടെ സംവിധായകന്‍ സഞ്ജയ് ലീല ബന്‍സാലിയുടെ തല വെട്ടുന്നവര്‍ക്ക് പത്ത് കോടി രൂപ പാരിതോഷികം പ്രഖ്യാപിച്ച് ബിജെപി നേതാവ്. ഹരിയാനയിലെ ബിജെപി മീഡിയ കോര്‍ഡിനേറ്റര്‍ സുരാജ് പാല്‍ അമുവാണ് വിവാദ പ്രഖ്യാപനവുമായി രംഗത്തെത്തിയിരിക്കുന്നത്.
ബൻസാലിയുടെയും ദീപികയുടെയും ജീവൻ എടുക്കുന്നവർക്ക് 10 കോടി രൂപ നൽകും. അവരുടെ കുടുബത്തിന്റെ മുഴുവൻ സംരക്ഷണവും ഏറ്റെടുക്കാൻ തയ്യാറാണെന്നാണ് സൂരജ് പാൽ അമു ഉറപ്പ് നൽകിയിരിക്കുന്നത്.
ദിപികയുടേയും ബന്‍സാലിയുടേയും തല വെട്ടുന്നവര്‍ക്ക് അഞ്ച് കോടി ഇനാം പ്രഖ്യാപിച്ച ക്ഷത്രിയ സമാജ് നേതാവിന് സുരാജ് പാല്‍ അഭിനന്ദനമറിയിക്കുകയും ചെയ്തു.
Want to congratulate Meerut youth for announcing Rs 5 crore bounty for beheading Deepika, Bhansali. We will reward the ones beheading them, with Rs 10 crore, and also take care of their family’s needs: Suraj Pal Amu, Haryana’s BJP Chief Media Coordinator pic.twitter.com/IKPL9Di5Fm
— ANI (@ANI) November 19, 2017
സഞ്ജയ് ലീല ബന്‍സാലിക്ക് പൂര്‍ണ്ണ പിന്തുണ പ്രഖ്യാപിച്ച രണ്‍വീര്‍ സിങിനെതിരേയും സുരാജ് രംഗത്തെത്തി. ബന്‍സാലിയെ പിന്തുണച്ചുകൊണ്ടുള്ള പ്രസ്താവന പിന്‍വലിച്ചില്ലെങ്കില്‍ രണ്‍വീറിന്റെ കൈയും കാലും തല്ലിയൊടിക്കുമെന്ന് സുരാജ് ഭീഷണി മുഴക്കിപത്മാവതിക്കൊപ്പം 200 ശതമാനവും ഉറച്ച് നിൽക്കുന്നുവെന്ന് കഴിഞ്ഞ ദിവസം രൺവീർ സിംഗ് പറഞ്ഞിരുന്നു.
അതേസമയം, പ്രതിഷേധങ്ങൾ അലയടിക്കുന്നതിനിടെ പത്മാവതിയുടെ റിലീസിംഗ് മാറ്റി വച്ചു. സംവിധായകൻ സഞ്ജയ് ലീല ബൻസാലി തന്നെയാണ് ചിത്രത്തിന്റെ റിലീസിംഗ് മാറ്റിയ വിവരം അറിയിച്ചത്. ചിത്രം പ്രദർശിപ്പിക്കരുതെന്ന ആവശ്യവുമായി വിവിധ ഹിന്ദു സംഘടനകൾ രാജ്യത്ത് പ്രതിഷേധങ്ങൾ നടത്തിക്കൊണ്ടിരിക്കുകയാണ്.
#WATCH:Haryana BJP Chief Media Coordinator SP Amu says will quit BJP if needed,asks PM to exercise his powers to strike down film #Padmavati pic.twitter.com/h2x76mdAKb
— ANI (@ANI) November 19, 2017


