Friday, January 28, 2022

Latest Posts

{:en}ദീപികയുടെയും സഞ്ജയ് ലീല ബന്‍സാലിയുടെയും തലയെടുക്കുന്നവര്‍ക്ക് 5കോടി: ക്ഷത്രിയ യുവസഭ{:}{:ml}ദീപികയുടെയും സഞ്ജയ് ലീല ബന്‍സാലിയുടെയും തലയെടുക്കുന്നവര്‍ക്ക് 5കോടി: ക്ഷത്രിയ യുവസഭ{:}

{:ml}പത്മാവതിക്കെതിരെ പ്രതിഷേധം ശക്തമാവുകയാണ്. ദീപികയ്ക്കും സംവിധായകന്‍ സഞ്ജയ് ലീല ബന്‍സാലിക്കുമെതിരെ കൊലവിളിയുമായാണ് കൂടുതല്‍ സംഘടകള്‍ രംഗത്തെത്തിയിരിക്കുന്നത്. സിനിമയില്‍ അഭിനയിച്ചതിന് ദീപികയുടെയും ചിത്രം സംവിധാനം ചെയ്തതിന് സഞ്ജയ് ലീലാ ബന്‍സാലിയുടെയും തലയെടുക്കുന്നവര്‍ക്ക് അഞ്ചു കോടി രൂപ പ്രതിഫലമാണ് ക്ഷത്രിയ സഭ പ്രഖ്യാപിച്ചത്.

ചിത്രം തിയ്യറ്ററുകളില്‍ പ്രദര്‍ശിപ്പിച്ചാല്‍ തിയ്യറ്റര്‍ കത്തിക്കുമെന്നും ചരിത്രത്തെ വികലമായി അവതരിപ്പിക്കാനാണ് ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകര്‍ ശ്രമിക്കുന്നതെന്നും സേന ആരോപിക്കുന്നു.കഴിഞ്ഞ ദിവസം ചിത്രത്തി അഭിനയിച്ചതിന് ദീപികയുടെ മൂക്ക് ചെത്തുമെന്ന് കര്‍ണി സേന പ്രഖ്യാപിച്ചിരുന്നു.

ചിത്രത്തിനും അണിയറ പ്രവര്‍ത്തകര്‍ക്കും സുരക്ഷ വര്‍ധിപ്പിക്കുമെന്ന് പൊലീസ് അറിയിച്ചു. ഭരണഘടന പ്രകാരം സ്വാതന്ത്യമുള്ള രാജ്യമാണ് ഇന്ത്യയെന്നും അതിനാല്‍ തന്നെ എന്ത് വിലകൊടുത്തും ചിത്രം പ്രദര്‍ശിപ്പിക്കുമെന്നാണ് സംവിധായകന്‍ സഞ്ജയ് ലീലാ ബന്‍സാലി പറയുന്നത്.

അതേസമയം ചിത്രത്തിനെതിരെ പ്രതിഷേധവുമായി ബി.ജെ.പിയും രംഗത്തെത്തി. സര്‍ഗാത്മകതയുടെ പേരില്‍ ചരിത്രത്തെയും സംസ്‌കാരത്തെയും വളച്ചൊടിക്കുകയാണ് ചിത്രമെന്നും കര്‍ണി സേനയുടെയും രജപുത്ര വംശജരുടെയും അതേ കാഴ്ചപ്പാടോടുകൂടിയാണ് താനും ഈ വിഷയത്തെ കാണുന്നതെന്ന് കേന്ദ്ര ഗതാഗത മന്ത്രി നിതിന്‍ ഗഡ്കരി വ്യക്തമാക്കി.

ചലച്ചിത്ര നിര്‍മ്മാതാക്കള്‍ ചരിത്രത്തെ ഒരിക്കലും വളച്ചൊടിക്കാന്‍ പാടില്ല. പത്മിനി എന്നത് നമ്മുടെ ചരിത്രത്തിന്റെ ഭാഗമാണ്, ജനങ്ങളെ പെട്ടെന്ന് അസ്വസ്ഥരാക്കുന്ന രീതിയിലുള്ള ഇത്തരം വിഷയങ്ങള്‍ സിനിമയില്‍ ഉള്‍പ്പെടുത്താതിരിക്കണമെന്നും ഗഡ്കരി വ്യക്തമാക്കി.

ചിത്രത്തിനെതിരെ സംഘപരിവാര്‍ പോര്‍വിളികള്‍ക്കെതിരെ നടന്‍ പ്രകാശ് രാജ് കഴിഞ്ഞ ദിവസം ട്വിറ്ററിലൂടെ രംഗത്തെത്തിയിരുന്നു. നേരത്തേയും അസഹിഷ്ണുതയ്ക്കെതിരെ ഉപയോഗിച്ച ജസ്റ്റ് ആസ്‌കിംഗ് ഹാഷ് ടാഗുമായാണ് പ്രകാശ് രാജിന്റെ ട്വീറ്റ്. ഒരാള്‍ക്ക് മൂക്ക് ചെത്തണം, മറ്റൊരാള്‍ കാലാകാരന്റെ തലയറുക്കണമെന്ന് പറയുന്നു. വേറൊരാള്‍ക്ക് നടനെ വെടി വെക്കണം, സംവിധാനങ്ങള്‍ക്ക് ചില സിനിമകളെ ഫിലിം ഫെസ്റ്റിവലുകളില്‍ നിന്ന് പിന്‍വലിക്കണം. ഇനിയും ഇവിടെ അസഹിഷ്ണുതയില്ലെന്ന് ഞങ്ങള്‍ വിശ്വസിക്കണമെന്നാണോ നിങ്ങള്‍ പറയുന്നത്?’. എന്നായിരുന്നു അദ്ദേഹത്തിന്റെ ട്വീറ്റ്.

ദീപിക പത്മാവതിയായി എത്തുന്ന ചിത്രത്തിനെതിരെ വലിയ പ്രതിഷേധങ്ങള്‍ കത്തിപടരുന്നതിനിടിയില്‍ പാക്കിസ്ഥാന്‍ നടി മഹിറാഖാനെതിരെ പിന്തുണയുമായി ദിപീക രംഗത്തെത്തിയിരിക്കുകയാണ്. പാക് നായിക അഭിനയിച്ച ‘വെര്‍ണ’ എന്ന ചിത്രത്തിനെതിരായ വിലക്കില്‍ പ്രതിഷേധവുമായാണ് ദീപിക പാദുകോണ്‍ എത്തിയിരിക്കുന്നത്. സഞ്ജയ്‌ലീല ബന്‍സാലി സംവിധാനം ചെയ്ത പത്മാവതിയില്‍ അഭിനയിച്ചതിന് ദിപീകയ്ക്ക് നേരെ കര്‍ണി സേനയുടെ ഭീഷണി നിലനില്‍ക്കുന്നുണ്ട്. ദീപികയുടെ മൂക്ക് മുറിച്ചെടുക്കുമെന്നാണ് കര്‍ണി സേന പ്രവര്‍ത്തകര്‍ വിരട്ടിയത്. ഇതിനെ തുടര്‍ന്ന് നടിയ്ക്ക് മുംബൈ പോലീസ് സുരക്ഷ ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഇതിനിടിയിലാണ് പാക് നടിയെ പിന്തുണച്ച് ദീപിക രംഗത്തെത്തിയിരിക്കുന്നത്.

ബലാത്സംഗവുമായി ബന്ധപ്പെട്ട പ്രശ്‌നം പ്രമേയമാകുന്ന ചിത്രമാണ് വെര്‍ണ. സിനിമയുടെ ശക്തി അറിയാത്തവരാണ് ഒരു ചെറിയ വിഭാഗം, സിനിമ ഈ ലോകത്ത് ചെയ്യുന്നതെന്തെന്ന് അവര്‍ക്കറിയില്ലെന്നും ദീപിക പറഞ്ഞു.

അതേസമയം പത്മാവതിക്ക് പ്രദര്‍ശനാനുമതി നല്‍കും മുമ്പ് ചിത്രത്തിനെതിരെ ഉയരുന്ന പൊതു കാഴ്ചപ്പാടും വിയോജിപ്പും കൂടി പരിഗണിക്കണമെന്നാവശ്യപ്പെട്ട് ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ കേന്ദ്ര വാര്‍ത്താ വിതരണ പ്രക്ഷേപണ മന്ത്രാലയത്തിന് കത്തയച്ചു. രജ്പുത് സേന ഉള്‍പ്പെടെയുള്ള വിഭാഗങ്ങളില്‍ നിന്നാണ് പത്മാവതിക്കെതിരെ എതിര്‍പ്പുയരുന്നത്. ചരിത്രത്തെ വളച്ചൊടിക്കുന്നുവെന്നാരോപിച്ചാണ് എതിര്‍പ്പ്.

രജ്പുത് സമുദായത്തെ അപമാനിക്കുന്നതാണ് ചിത്രമെന്ന ആരോപണവുമായാണ് കര്‍ണി സേന സിനിമയ്ക്ക് എതിരെ രംഗത്തെത്തിയത്. ഡിസംബര്‍ ഒന്നിനാണ് ചിത്രം പ്രദര്‍ശനത്തിനെത്തുന്നത്. സിനിമ പ്രദര്‍ശിപ്പിക്കാന്‍ അനുവദിക്കില്ലെന്ന നിലപാടാണ് ഇവരെടുത്തിരിക്കുന്നത്.

ദീപിക പദുക്കോണ്‍, രണ്‍വീര്‍ സിംഗ്, ഷാഹിദ് കപൂര്‍ തുടങ്ങിയവരാണ് ചിത്രത്തിലെ അഭിനേതാക്കള്‍. അലാവുദ്ദീന്‍ ഖില്‍ജിക്ക് ചിറ്റോര്‍ രാജകുമാരിയായ പദ്മാവതിയോട് തോന്നുന്ന പ്രണയമാണ് ചിത്രത്തിന്റെ ഇതിവൃത്തം. ഡിസംബര്‍ ഒന്നിനാണ് ചിത്രത്തിന്റെ റിലീസ് നിശ്ചയിച്ചിരിക്കുന്നത്.

ദീപിക പാദുകോണിന് മുംബൈ പോലീസിന്റെ പ്രത്യേക സുരക്ഷ ഏര്‍പ്പെടുത്തി. കഴിഞ്ഞ ദിവസം പത്മാവതിയായി അഭിനയിക്കുന്ന നടി ദീപികയുടെ മൂക്ക് ചെത്തിക്കളയുമെന്ന് കര്‍ണിസേനയുടെ ഭീഷണിയുണ്ടായിരുന്നു. രാജസ്ഥാനില്‍ നിന്നുളള സംഘടനയാണ് നടിക്കെതിരെ ഭീഷണിയുമായി രംഗത്തെത്തിയിരിക്കുന്നത്. ഇതിനെ തുടര്‍ന്നാണ് മുംബൈ പോലീസ് ദീപികയ്ക്ക്് സുരക്ഷ ശക്തമാക്കുന്നത്.

ലക്ഷ്മണൻ എന്താണോ ശൂർപ്പണഖയോടു ചെയ്തത് അതാവും ദീപികയ്ക്കും അനുഭവിക്കേണ്ടി വരികയെന്നും കർണി സേന. സ്ത്രീകൾക്കെതിരെ രജപുത്രർ കൈ ഉയർത്തിയിട്ടില്ല. എന്നാൽ അങ്ങനെ ചെയ്യേണ്ടിവന്നാൽ അതു ദീപികയുടെ നേർക്കായിരിക്കുമെന്നു കർണി സേനയുടെ നേതാവു വെളിപ്പെടുത്തുന്ന വിഡിയോയും പുറത്തുവന്നു. ഞങ്ങളുടെ പിതാമഹൻമാർ രക്തം കൊണ്ടാണു ചരിത്രത്തെ എഴുതിയത്. അതിനെ കറുപ്പിക്കാൻ ഒരാളെയും അനുവദിക്കില്ലെന്നും വിഡിയോയിൽ പറയുന്നു.

മാത്രമല്ല ചിത്രം റിലീസ് ചെയ്യുന്ന ഡിസംബർ ഒന്നിനു രാജ്യ വ്യാപകമായി ബന്ദിനും സംഘടന ആഹ്വാനം ചെയ്തിട്ടുണ്ട്. വെള്ളിയാഴ്ചയ്ക്കുള്ളിൽ തങ്ങളുടെ ആവശ്യങ്ങൾ അംഗീകരിച്ചില്ലെങ്കിൽ 14–ാം നൂറ്റാണ്ടിൽ റാണി പദ്മാവതി താമസിച്ചിരുന്ന ചരിത്രപരമായ ചിറ്റോർഗഡ് കോട്ടയിലേക്കു വിനോദ സഞ്ചാരികളെ കടത്തിവിടാൻ അനുവദിക്കില്ലെന്നും കർണി സേനയുടെ ഭീഷണിയുണ്ട്. ഈയാഴ്ച ആദ്യം രാജസ്ഥാനിലെ കോട്ടയിൽ കർണി സേനയുടെ അംഗങ്ങൾ സിനിമയുടെ ട്രെയിലർ പ്രദർശിപ്പിച്ച തിയറ്ററിന്റെ ടിക്കറ്റ് വിൻഡോയും സമീപത്തെ കടകളും അടിച്ചുതകർത്തിരുന്നു.

രാജ്യത്തിന്റെ പലകോണുകളില്‍ നിന്നും പ്രതിഷേധം മുറുകുന്നതിനിടയില്‍ ചിത്രത്തിനെതിരെ ഉത്തർപ്രദേശ് സർക്കാരും രംഗത്തെത്തിയിരുന്നു ജനവികാരം കണക്കിലെടുത്ത് ചിത്രത്തിന് സർട്ടിഫിക്കറ്റ് നൽകുന്നതിന് മുമ്പ് നടപടികളെടുക്കണമെന്ന് ആവശ്യപ്പെട്ട് യുപി സർക്കാർ കേന്ദ്രത്തിന് കത്തയച്ചു. ചരിത്രത്തെ സിനിമ വളച്ചൊടിക്കുകയാണെന്നും കത്തിൽ പറയുന്നുണ്ട്. കേന്ദ്ര വാർത്താ വിതരണ സെക്രട്ടറിക്കാണ് യുപി സർക്കാർ കത്തയച്ചത്.ചിത്രത്തിനു സർട്ടിഫിക്കറ്റ് നൽകരുതെന്ന് ആവശ്യപ്പെട്ടു സെൻസർ ബോർഡിനു രക്തം കൊണ്ട് ഒപ്പിട്ടു കത്തയയ്ക്കുമെന്ന് ഒരു സംഘമാളുകൾ ഭീഷണിയുയർത്തി യിരുന്നു.

പത്​മാവതി ചരിത്രത്തെ വളച്ചൊടിക്കുകയാണെന്ന്​ ആരോപിച്ചാണ്​ രജപുത്​ സംഘടനകൾ പ്രതിഷേധവുമായി രംഗത്തെത്തിയത്​. റാണി പത്​മിനിയെ മോശമായി ചിത്രീകരിക്കുന്നതാണ്​ സിനിമയിലെ രംഗങ്ങളെന്നും ഇവർ ആരോപിക്കുന്നു. സിനിമ റിലീസ്​ ചെയ്യുന്നതിനെതിരെ രജ​പുത്​ സംഘടനകൾ സമർപ്പിച്ച ഹർജി സുപ്രീംകോടതി തള്ളിയിരുന്നു.

സഞ്ജയ് ലീല ബൻസാലി ചിത്രം പത്മാവതിയുടെ റിലീസ് യുപിയിൽ ക്രമസമാധാന പ്രശ്നങ്ങൾ ഉണ്ടാക്കുമെന്നാണ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ നിലപാട്. ചിത്രത്തിനെതിരെ രാജ്യത്ത് ഉയരുന്ന പ്രതിഷേധങ്ങൾകൂടി സർക്കാർ പരിഗണിക്കണമെന്നും കത്തിൽ പറയുന്നുണ്ട്. ചിത്രത്തിനെതിരെ യുപിയിൽ ജനങ്ങൾ രംഗത്തെത്തിയിട്ടുണ്ട്. ചിത്രത്തിനെതിരെ റാലികൾ, പോസ്റ്റർ നശിപ്പിക്കുക, കോലം കത്തിക്കുക തുടങ്ങിയ അക്രമപ്രവർത്തനങ്ങളാണ് റിപ്പോർട്ട് ചെയ്യുന്നത്. ചിത്രം റിലീസ് ചെയ്യരുതെന്ന് ആവശ്യപ്പെട്ട് യുപിയിലെ മൾട്ടിപ്ലെക്സ് ഉടമകൾക്ക് ഭീഷണിയും നിലനിൽക്കുന്നുണ്ടെന്നും കത്തിൽ ചൂണ്ടിക്കാട്ടുന്നു. അതിനാൽ ചിത്രം റിലീസ് ചെയ്യുന്നതിനെതിരെ നടപടി സ്വീകരിക്കണമെന്നാണ് യുപി സർക്കാരിന്‍റെ ആവശ്യം.

പത്​മാവതി ചരിത്രത്തെ വളച്ചൊടിക്കുകയാണെന്ന്​ ആരോപിച്ചാണ്​ രജപുത്​ സംഘടനകൾ പ്രതിഷേധവുമായി രംഗത്തെത്തിയത്​. റാണി പത്​മിനിയെ മോശമായി ചിത്രീകരിക്കുന്നതാണ്​ സിനിമയിലെ രംഗങ്ങളെന്നും ഇവർ ആരോപിക്കുന്നു. സിനിമ റിലീസ്​ ചെയ്യുന്നതിനെതിരെ രജ​പുത്​ സംഘടനകൾ സമർപ്പിച്ച ഹർജി സുപ്രീംകോടതി തള്ളിയിരുന്നു.

ര​ണ്‍​വീ​ർ സിങ്ങും ദീ​പി​കാ പ​ദു​ക്കോ​ണു​മാ​ണ് ചി​ത്ര​ത്തി​ലെ പ്ര​ധാ​ന ക​ഥാ​പാ​ത്ര​ങ്ങ​ളെ അ​വ​ത​രി​പ്പി​ക്കു​ന്ന​ത്. ദീ​പി​ക റാ​ണി പത്മാവതി​യാ​യും ര​ണ്‍​വീ​ർ അ​ലാ​വു​ദി​ൻ ഖി​ൽ​ജി​യാ​യും ചി​ത്ര​ത്തി​ൽ എ​ത്തു​ന്നു.

സഞ്ജയ് ലീലാ ബന്‍സാലിയുടെ പത്മാവതി റിലീസ് ചെയ്യരുതെന്നും നിരോധിക്കണമെന്നുമാണ് ബിജെപിയുടെ നിലപാട്. ചിത്രം ചരിത്രം വളച്ചൊടിക്കുകയാണെന്നാണ് രജപുത്രസംഘടനകളുടെ വാദം. ഇങ്ങനെ സിനിമക്കെതിരെ രാജ്യവ്യാപകമായി പ്രതിഷേധം കത്തിച്ചു വിടുകയാണ് ബിജെപി.

പദ്മാവതിയുടെ റിലീസ് തടയണമെന്ന ബിജെപിയുടെ ആവശ്യത്തെ വിമര്‍ശിച്ച് നടി ദീപിക പദുക്കോണ്‍ രംഗത്തെത്തിയിരുന്നു. നമ്മുടെ രാജ്യം പിന്നോട്ടുപോയിരിക്കുകയാണെന്നും രാജ്യം എവിടെ എത്തി നില്‍ക്കുന്നുവെന്നതും ആലോചിക്കേണ്ട കാര്യമാണ്. ഇത് തീര്‍ത്തും അപലപീനയമാണന്നുമായിരുന്നു ദീപികയുടെ പരാമര്‍ശം. ഇതിനെതിരെ ബിജെപി വീണ്ടും രംഗത്തെത്തിയിട്ടുണ്ട്. മുതിര്‍ന്ന ബിജെപി നേതാ സുബ്രമണ്യന്‍ സ്വാമിയാണ് കൊലവിളിക്ക് നേതൃത്വം നല്‍കുന്നത്.

ദീപിക ഇന്ത്യാക്കാരിയല്ലെന്ന പ്രകോപനവുമായാണ് സുബ്രഹ്മണ്യന്‍ സ്വാമി രംഗത്തെത്തിയത്. പ്രമുഖ ദേശീയ മാധ്യമത്തിനു നല്‍കിയ അഭിമുഖത്തില്‍ ദീപിക ഡച്ചുകാരിയാണെന്നും സ്വാമി വിളിച്ചുപറഞ്ഞു. ട്വിറ്ററിലും സ്വാമി രൂക്ഷമായ വിമര്‍ശനം ഉയര്‍ത്തിയിരുന്നു. അധ:പതനത്തെ കുറിച്ചാണ് ദീപിക ഭാരതീയര്‍ക്ക് ക്ലാസെടുക്കുന്നത്. ദീപികയുടെ കാഴ്ചപ്പാടില്‍ നിന്നും പിന്നോട്ട് പോയാല്‍ മാത്രമെ രാജ്യത്തിന് പുരോഗതി നേടാനാവുമെന്നായിരുന്നു സ്വാമി ട്വിറ്ററില്‍ കുറിച്ചത്.

ചിത്രീകരണം ആരംഭിച്ചത് മുതല്‍ പത്മാവതിയെ കടന്നാക്രമിക്കുകയായിരുന്നു ബിജെപി. ഡിസംബര്‍ ഒന്നിനാണ് ചിത്രം റിലീസ് ചെയ്യാന്‍ തീരുമാനിച്ചിരുന്നത്. ഒരവസരത്തില്‍ ചിത്രം റിലീസ് ചെയ്താല്‍ തിയറ്റര്‍ തീയിട്ട് കത്തിക്കുമെന്ന് പ്രതിഷേധക്കാര്‍ ഭീഷണിപ്പെടുത്തിയിരുന്നു.ചിത്രത്തിനെതിരെ വ്യാജ പ്രചരണങ്ങള്‍ നടത്തിയും പത്മാവതിയുടെ ഫക്‌സ്‌ബോര്‍ഡുകള്‍ കത്തിച്ചും ചിത്രത്തെ തകര്‍ക്കുന്ന സമീപനമാണ് ബിജെപി സ്വീകരിച്ച് വരുന്നത്.

സംവിധായകൻ സഞ്ജയ് ലീല ബൻസാലിയുടെ സിനിമകളിൽ ഏറ്റവും കൂടുതൽ ശ്രദ്ധിക്കപ്പെടുന്നതെന്തെന്നു ചോദിച്ചാൽ ഒറ്റയടിക്ക് ഉത്തരം പറയാം – കോസ്റ്റ്യൂംസ്.ഡിസംബർ ഒന്നിന് റിലീസിനൊരുങ്ങുന്ന ബൻസാലിയുടെ പത്മാവതി എന്ന സിനിമയുടെ ട്രെയിലർ ഇറങ്ങിയതോടെ ചർച്ചയായതും മറ്റൊന്നുമല്ല ദീപികയുടെയും രൺവീറിന്റെയും ഷാഹിദ് കപൂറിന്റെയും വസ്ത്രങ്ങളും ആഭരണങ്ങളും തന്നെ.

ബൻസാലി സിനിമയുടെ പ്ലസ് പോയിന്റ് വസ്ത്രങ്ങളിലെ ആഡംബരവും ആഢ്യത്വവും വർണവൈവിധ്യങ്ങളുമാണെന്ന കാര്യത്തിൽ സംശയമില്ല. ഇതുവരെ പുറത്തിറങ്ങിയ ബൻസാലി ചിത്രങ്ങളെ ആടയാഭരണങ്ങളുടെ കാര്യത്തിൽ പത്മാവതി കടത്തിവെട്ടുമെന്നാണ് ബോളിവുഡിന്റെ പ്രവചനം. 13 -14 നൂറ്റാണ്ടിന്റെ കഥ പറയുന്ന ചിത്രത്തിനായി ആഭരണങ്ങളും വസ്ത്രങ്ങളും ഒരുക്കാൻ ആയിരക്കണക്കിനാളുകളുടെ അധ്വാനവും വർഷങ്ങളുടെ പരിശ്രമവുമാണ് വേണ്ടിവന്നത്. ചിത്രത്തിന്റെ വസ്ത്രാലങ്കാരം നിർവഹിച്ചത് പ്രശസ്ത ഡിസൈനർമാരായ റിംപിൾ, ഹർപ്രീത് നെരൂല കൂട്ടുകെട്ടാണ്.

അക്കാലത്തെ വസ്ത്രരീതിക്ക് പ്രാധാന്യം കൊടുത്തുകൊണ്ട് കനം കുറഞ്ഞ വസ്ത്രങ്ങൾ ഒരുക്കാനാണ് ഡിസൈനർമാർ ശ്രമിച്ചത്. ചന്ദേരി, കോട്ടാ, റോ സിൽക്ക്, മൽ തുടങ്ങി മുഴുവൻ ഓർഗാനിക് ഫാബ്രിക്കുകളാണ് ഉപയോഗിച്ചിരിക്കുന്നത്. ഡിസൈനിങ്ങിൽ മെഷീൻ വർക്കുകൾ ഒന്നും തന്നെയില്ല. എല്ലാം ഹാൻഡ്മെയ്ഡ് എംബ്രോയ്ഡറി വെജിറ്റബിൾ ഡൈ, ഹാൻഡ് ഡൈ എന്നിവ നിറങ്ങൾക്കായി ഉപയോഗിച്ചു. ട്രഡീഷനൽ ഗോട്ടാ, സർദോസി വർക്കുകളാണ് വസ്ത്രങ്ങളിൽ കൂടുതലായും നൽകിയിട്ടുള്ളത്. വസ്ത്രങ്ങളുടെ ബോർഡറുകളെ അലങ്കരിക്കുന്നത് രാജസ്ഥാനിലെ തനതു ഡിസൈനിങ് വർക്കുകളും ആർക്കിടെക്ചറൽ ഡിസൈനുകളുമാണ്.

ചിത്രത്തിലെ നായികാ കഥാപാത്രമായ ദീപിക അണിയുന്നത് എംബല്ലിഷ്മെന്റുകളും എംബ്രോയ്ഡറിയും ഇടകലർന്ന ഹെവി എംബല്ലിഷ്ഡ് സാരികളാണ്. ദുപ്പട്ടയുടെ ബോർഡറുകളിൽ ട്രഡീഷനൽ ജല്ലർ വർക്കുകളും നൽകി. മഹാരാജാവായി വേഷമിടുന്ന ഷാഹിദ് കപൂറിനായി ഡിസൈൻ ചെയ്തത് കാൽമുട്ടിനോളം ഇറക്കമുള്ള ജാക്കറ്റ് സ്റ്റൈലിലുള്ള സിൽക്കിലും ബ്രൊക്കേഡിലുമുള്ള കുർത്തകളാണ്. നാലുമാസമെടുത്താണ് ഈ വസ്ത്രങ്ങൾ ഒരുക്കിയത്. രാജകീയ പ്രൗഢി നൽകുന്ന കുങ്കുമം, ബീജ്, ഗോൾഡ്, പച്ച, ഐവറി നിറങ്ങളാണ് ഷാഹിദിന്റെ വസ്ത്രങ്ങൾക്കായി തിരഞ്ഞെടുത്തിട്ടുള്ളത്.

ചിത്രത്തിൽ അലാവുദ്ദീൻ ഖിൽജിയായി വേഷമിടുന്ന രൺവീർ സിങ്ങിനായി ഒരുക്കിയതിൽ അധികവും രോമക്കുപ്പായങ്ങളാണ്. ചിക്കൻകാരി കുർത്തകളും കടുംനിറത്തിലുള്ള എംബല്ലിഷ്ഡ് ഷോളുകളുമാണ് രൺവീറിന്റെ വസ്ത്രങ്ങളുടെ പ്രത്യേകത.

സിനിമയിൽ ഉപയോഗിച്ചിരിക്കുന്ന രാജ്പുതാന കാലത്തെ ആഭരണങ്ങൾ 200 ക്രാഫ്റ്റ്സ്മാൻ 600 ദിവസത്തെ പ്രയത്നം കൊണ്ടാണ് രൂപപ്പെടുത്തിയെടുത്തത്. ഇതിനായി ഉപയോഗിച്ചതാകട്ടെ 400 കിലോഗ്രാം സ്വർണവും. തനിഷ്ക് ജുവല്ലറി പുറത്തിറക്കിയ വീഡിയോയിൽ ആഭരണനിർമാണത്തിനു പിന്നിലുള്ള എല്ലാ പ്രയത്നവും എടുത്തുകാണിക്കുന്നുണ്ട്. സിനിമയിൽ ദീപിക ഉപയോഗിക്കുന്ന ആഭരണങ്ങളുടെ അതേ ഡിസൈനിലുള്ള പത്മാവതി കലക്ഷനുകളുടെ വിൽപനയും തനിഷ്ക് ആരംഭിച്ചിട്ടുണ്ട്.

ഹെവി ജ്വല്ലറിയാണ് ദീപികയ്ക്കായി ഡിസൈൻ ചെയ്തത്. ആംലെറ്റ്സ്, ആങ്ക്‌ലെറ്റ് തുടങ്ങി നെറ്റിത്തടം വരെ അലങ്കരിക്കുന്നത് വലിയ ഡിസൈനുകൾ. ദീപികയുടെ ലെയേഡ് ആഭരണങ്ങളിൽ കൂടുതലും ഗോൾഡ്, കുന്ദൻ വർക്കുകളാണ്. സ്പെക്ട്രം റിങ്ങുകളിലുള്ള മുക്കൂത്തി കണ്ടാൽ ബോൾഡ് ആൻഡ് സ്റ്റൈലിഷ്. സിനിമ റിലീസ് ആകുന്നതോടെ ദീപികയുടെ ആഭരണങ്ങളും ലഹംഗ, സാരി വസ്ത്രങ്ങളും മാത്രമല്ല ഷാഹിദിന്റെ എംബല്ലിഷ്ഡ് കുർത്തയും രൺവീർ സിങ്ങിന്റെ രോമക്കുപ്പായങ്ങളും ട്രെൻഡ് സെറ്റർ ആകുമെന്നാണ് ഡിസൈനർമാരുടെ വാദം.

പത്മാവതിയെ പിന്തുണച്ച് സിനിമാ രംഗത്തുളള ചിലര്‍ രംഗത്തെത്തിയിട്ടുണ്ട്‌. പ്രേക്ഷകരുടെ ബുദ്ധിയേയും വിവേകത്തേയും വിലകുറച്ചു കാണരുതെന്നും സംസ്‌കാരത്തെക്കുറിച്ച് മനസ്സിലാക്കാന്‍ കഴിയുന്ന സിനിമകള്‍ കാണാനുള്ള സാഹചര്യം അവര്‍ക്ക് ഒരുക്കിക്കൊടുക്കണമെന്നും ബോളിവുഡ് താരം ഫര്‍ഹാന്‍ അക്തര്‍. ഇന്ത്യന്‍ പനോരമയില്‍ നിന്നും മറാത്തി ചിത്രം ന്യൂഡും, മലയാളം സിനിമ എസ് ദുര്‍ഗയും മാറ്റി നിര്‍ത്തുകയും സഞ്ജയ് ലീല ബന്‍സാലിയുടെ ചിത്രം പത്മാവതി നിരന്തരമായി ആക്രമിക്കപ്പെടുകയും ചെയ്ത സാഹചര്യത്തിലായിരുന്നു ഫര്‍ഹാന്റെ പ്രതികരണം.

‘ആ രണ്ടു ചിത്രങ്ങളുടെയോ പത്മാവതിയുടേയോ മാത്രം കാര്യമല്ല. മുമ്പും പല സിനിമകള്‍ക്കും ഇത്തരം വെല്ലുവിളികള്‍ നേരിടേണ്ടി വന്നിട്ടുണ്ട്. അങ്ങനെ സംഭവിക്കരുത് എന്നു തന്നെയായിരുന്നു അന്നും ഞാന്‍ പറഞ്ഞിട്ടുള്ളത്. എന്തൊന്നും നിരോധിക്കുന്നതിനോട് എനിക്ക് എതിര്‍പ്പാണ്. പ്രേക്ഷകരെ കുട്ടികളായി കണക്കാക്കുന്ന രീതി നമ്മള്‍ അവസാനിപ്പിക്കണം.’ ഒരു പരിപാടിയില്‍ പങ്കെടുത്തുകൊണ്ട് ഫര്‍ഹാന്‍ അക്തര്‍ പറഞ്ഞു.

അതിനിടെ കഴിഞ്ഞ ദിവസം രാജസ്ഥാനിലെ കോട്ടയില്‍ കര്‍നി സേന പ്രവര്‍ത്തകര്‍ പത്മാവതിയുടെ ട്രെയിലര്‍ പ്രദര്‍ശിപ്പിച്ച തിയേറ്റര്‍ തല്ലിത്തകര്‍ത്തു. വിജയ് നായകനായ മെര്‍സലിനും ബിജെപി ഭിഷണി ഉണ്ടായിരുന്നു. ചിത്രത്തില്‍ ബിജെപിയെ കരിവാരി തേക്കുന്ന സംഭാഷണങ്ങള്‍ ഉണ്ടെന്നും രംഗങ്ങള്‍ നീക്കം ചെയ്യണമെന്നും ആവശ്യപ്പെട്ട് ബിജെപി രംഗത്തെത്തിയിരുന്നു. ഏറെ വിവാദങ്ങള്‍ക്കൊടുവില്‍ ആറ്റ്‌ലി ചിത്രം 5 ദിവസം കൊണ്ടാണ് 200 കോടി ക്ലബ്ബില്‍ കയറിയത്‌.

അതേസമയം പത്മാവതിക്കെതിരെ ബിജെപിയും കര്‍ണിസേനയും പ്രതിഷേധം ശക്തമാക്കുമ്പോള്‍ സിനിമയ്ക്ക് പിന്തുണയുമായി എത്തിയിരിക്കുകയാണ് പ്രകാശ് രാജ്. സഞ്ജയ് ലീല ബന്‍സാലി സംവിധാനം ചെയ്ത ചിത്രം പ്രദര്‍ശിപ്പിച്ചാല്‍ രാജ്യവ്യാപകമായി ബന്ദ് നടത്തുമെന്നും തിയറ്റര്‍ കത്തിക്കുമെന്നുമൊക്കെയാണ് പ്രതിഷേധ അനുകൂലുകളുടെ താക്കീത്.

ഇതിനെതിരെ പ്രതികരിച്ച ദീപിക ഇന്ത്യക്കാരിയല്ലെന്ന് വരെ ബിജെപി ആരോപിച്ചു. പത്മാവതി ആയി എത്തുന്ന ദീപികയുടെ മൂക്ക് ചെത്തികളയുമെന്ന് കര്‍ണിസേനയും ഭീഷണി മുഴക്കി. ഇതിനിടയില്‍ ചിത്രത്തിന് പിന്തുണയുമായി നിരവധി സിനിമ പ്രവര്‍ത്തകര്‍ രംഗത്തെത്തിയിരുന്നു. പത്മാവതിക്കെതിരെ ഹിന്ദു സംഘടനകള്‍ പ്രതിഷേധിക്കുന്നതിനെയും ന്യൂഡും എസ് ദുര്‍ഗയും ഇന്ത്യന്‍ പനോരമയില്‍ നിന്നും ഒഴിവാക്കിയതിനെയും പരാമര്‍ശിച്ചുകൊണ്ടായിരുന്നു പ്രകാശ് രാജിന്റെ ട്വീറ്റ്.

ആര്‍ക്കാണോ ബാധകമായത് അവര്‍ക്ക്;

ഒരാള്‍ക്ക് മൂക്ക് മുറിക്കണം.. ഒരാള്‍ക്ക് കലാകാരന്റെ തലവെട്ടണം. മറ്റൊരാള്‍ക്ക് നടനെ വെടിവച്ചു കൊല്ലണം.. ചലച്ചിത്രോത്സവത്തിലേക്ക് ജൂറി തന്നെ തിരഞ്ഞെടുത്ത ചില സിനിമകളെ ഒഴിവാക്കാന്‍ ഇവിടുത്തെ സിസ്റ്റം ശ്രമിക്കുന്നു. എന്നിട്ടും ഇവിടെ അസഹിഷ്ണുതയില്ലെന്ന് ഞങ്ങള്‍ വിശ്വസിക്കണം എന്നാണോ നിങ്ങള്‍ പറയുന്നത്? നിശബ്ദരാക്കാന്‍ ശ്രമിക്കുകയാണോ? ആക്രമിക്കുകയാണോ? ചോദിക്കുകയാണ്.’ പ്രകാശ് രാജ് തന്റെ ട്വിറ്ററില്‍ കുറിച്ചു.{:}

Latest Posts

spot_imgspot_img

Don't Miss

Stay in touch

To be updated with all the latest news, offers and special announcements.