പി,പി സുമനൻ എന്ന രാവണൻറെ പിൻഗാമിയിൽ നിന്ന് ദൈവത്തെ രക്ഷിക്കാൻ എൻ എസ് എസ് വനിതാ സംഘം അദ്ദേഹത്തിൻറെ വീട്ടുപടിക്കൽ നടത്തിയ കിടപ്പ് സമരത്തിൻറെ പത്താം വാർഷികം
കണ്ണീർ വാതകമോ ജലപീരങ്കിയോ പ്രയോഗിക്കാതെ പായും തലയിണയുമായി ഗെയ്റ്റിനുമുന്നിൽ കൂട്ട നിരാഹാര സത്യാഗ്രഹമിരുന്ന അറുപതോളം നായർ സംരഭടിമാരെ ഓടിച്ചതിനെ കുറിച്ച് സാർ പറയുന്നത് ഇങ്ങനെ: സമരം അങ്ങനെ പുരോഗമിച്ചുകൊണ്ടിരുന്നപ്പോൾ നല്ല വെളുത്ത് ചുമന്ന ഭംഗിയുള്ള പെണ്ണുങ്ങൾ വെറുതെ എന്തിനാണിങ്ങനെ പായും തലയിണയുമായി എൻറെ വീടിൻറെ ഗെയ്റ്റിന് മുന്നിൽ വന്നു പട്ടിണി കിടക്കുന്നത്.വലിയ വീടാണ് വീട്ടിൽ ഒരുപാടു സ്ഥലവുമുണ്ട് പെൺപിള്ളേരെ രണ്ടുപേരെയും കെട്ടിച്ചും വിട്ടു. നമുക്ക് അകത്തുപോയി കിടക്കാം എന്നുപറഞ്ഞു. എൻറെ സന്ധിസംഭാഷണം വിജയിക്കാതിരുന്നതിനാൽ വീട്ടിൽ രണ്ടു വലിയ പട്ടികളുണ്ട്. ഞാൻ അവയെ അഴിച്ചുവിട്ടു അവർ രണ്ടുപേരുംകൂടി കുരച്ചു ബഹളമുണ്ടാക്കി സമരഭടിമാരെ ഓടിച്ചു. അന്ന് രാത്രിയാണ് എൻറെ വീടിന് നേരെ കല്ലേറുണ്ടായത്.
ദൈവങ്ങൾക്ക് ഒരു ഭീഷണിയായിക്കൊണ്ട് നിയമ നടപടികളുമായി സുപ്രീം കോടതി കയറിയിറങ്ങുന്ന ഈ വക കലാപരിപാടികളൊക്കെ സ്വന്തം വീടിനുമുന്നിൽ അരങ്ങേറുമ്പോൾ അദ്ദേഹത്തിനെതിരെ ഒരു മീഡിയ പ്രവർത്തകൻറെ ചോദ്യത്തോട് ‘എനിക്ക് സാറിൻറെ ഈ പ്രവർത്തനങ്ങളോടൊന്നും യോജിപ്പില്ല” എന്ന് ഹോമോസാപ്പിയൻ സാപ്പിയൻ അല്ലാത്ത ഒരു സാദാരണ വീട്ടമ്മയായ സാറിൻറെ ഭാര്യ പറഞ്ഞാൽ ഇത് തന്നെ അവസരം സാറിൻറെ നെഞ്ചത്തു കയറി നിന്ന് കുറച്ചുകൂടി പൊക്കംവെച്ച് മഹാനയിക്കളയാം എന്ന് വിചാരിക്കുന്നവരും അതിന് സാങ്കേതിക സഹായവും ഗതാഗതവും വിതരണവും സ്റ്റേജ് കെട്ടലും നടത്തിയവരും സംഘികളേക്കാൾ വൃത്തികേട്ടവരാണെന്ന് പറയേണ്ടതില്ലല്ലോ?
ചെങ്ങന്നൂരമ്മയുടെ കുളി തെറ്റിച്ചത് ഇങ്ങനെ
തെറ്റിദ്ധരിക്കണ്ട അദ്ദേഹം ചെങ്ങന്നൂരമ്മയുടെ കുളി തെറ്റിച്ചതല്ല.2011 ൽ അദ്ദേഹം നിയമ നടപടി സ്വീകരിച്ചപ്പോൾ ചെങ്ങന്നൂരമ്മ ദേവപ്രശ്നത്തിലൂടെ ഇനി മേലിൽ തീണ്ടാരി ആകില്ലെന്ന് സ്വയം പ്രഖ്യാപിച്ചു.അങ്ങനെ ദേവപ്രശ്ന വിധിപ്രകാരം തീണ്ടാരിത്തുണി കച്ചവടം നിർത്തിയതായി അന്നത്തെ മനോരമയും മാതൃഭൂമിയും ഉൾപ്പെടെ വാർത്ത നൽകുകയും ചെയ്തിരുന്നു.എന്നാൽ ബ്ളാക്കിൽ പൂജാരിമാർ ഇപ്പോഴും തീണ്ടാരിത്തുണി കച്ചവടം നടത്തുന്നതായിട്ടും ചെങ്ങന്നൂരമ്മ തീണ്ടാരിയാകുന്നുണ്ടെന്നുമാണ് അറിയാൻ കഴിഞ്ഞത്.
അതിന് ശേഷം തുപ്പൂത്താറാട്ട് നടത്തിവരുന്നുണ്ടെങ്കിലും തീണ്ടാരി തുണി കച്ചവടം ഔദ്യോഗികമായി നിർത്തി. എന്തായാലും വിവരാവകാശ നിയമപ്രകാരം ഈ വർഷം തീണ്ടാരിത്തുണി വിറ്റവകയിലുള്ള വരവെത്ര എന്ന് ചെന്നായ നീതിക്കാരിൽപെട്ട കേരള യുക്തിവാദിസംഘം ആദ്യകാല പ്രവർത്തകനും റിട്ടയേർഡ് അദ്ധ്യാപകനുമായ സുമനൻ സാർ തന്നെ നൽകിയ ചോദ്യത്തിന് തീണ്ടാരിത്തുണി കച്ചവടം ഇപ്പോൾ ഇല്ലെന്നാണ് ദേവസ്വം ബോർഡ് മറുപടി നൽകിയത്.

ഹിന്ദിക്കാരികളായ ദേവിമാരുടെ ആർത്തവം മാത്രമല്ല ഇവിടെ ഒരു മലയാളി ദേവിയുടെ ആർത്തവവും ആരാധിക്കപ്പെടുന്നുണ്ടല്ലോ? ദക്ഷിണ കൈലാസം എന്ന് ഖ്യാതി കേട്ട ചെങ്ങന്നുർ ശിവക്ഷേത്രത്തിലെ ദേവിയുടെ തൃപ്പൂത്താറാട്ട് പ്രസിദ്ധം ആണ്. ചെങ്ങന്നുരമ്മ രജസ്വല ആകുമ്പോൾ ദേവിയുടെ ഉടയാടയിൽ ആർത്തവ രക്തം കാണുപ്പെടുന്നു എന്നാണു അവകാശവാദം!
ഇതിനോട് അനുബന്ധിച്ച് ഒരു ‘കഥ’ നിലവിൽ ഉണ്ട്. ആ കഥ ഇങ്ങനെ : റാണി ലക്ഷ്മി ഭായിയുടെ ഭരണ കാലത്ത് (1810-14) തിരുവിതാംകൂർ ക്ഷേത്രങ്ങളുടെ മേൽനോട്ടം ബ്രിട്ടീഷുകാരനായ കേണൽ മൺറോയ്ക്ക് ആയിരുന്നു. ക്ഷേത്ര കണക്കുകള് പരിശോധിക്കുന്നതിനിടെ ദേവിയുടെ തൃപ്പൂത്തിനെ അദ്ദേഹം പരിഹസിക്കുകയും അധിക ചിലവായി കണ്ട് സഹായധനം നീക്കം ചെയ്തു. അതിനു ശേഷം അദ്ദേഹത്തിന്റെ ഭാര്യക്ക് ആർത്തവ സംബന്ധികയായ പ്രശ്നങ്ങൾ ഉണ്ടാകുകയും, രക്തം നിലയ്ക്കാത്ത അവസ്ഥയും വരികയുമുണ്ടായി. അവസാനം തന്റെ ‘തെറ്റ്’ ബോധ്യപ്പെട്ട് ദേവിയോട് മാപ്പിരന്നപ്പോൾ അദ്ദേഹത്തിന്റെ ഭാര്യ സുഖപ്പെടുകയുണ്ടായി എന്നുമാണ് പ്രചരിക്കുന്നത്. അതിൽ പിന്നെ മൺറോയുടെ കുടുംബമാണ് ദേവിയുടെ തൃപ്പൂത്ത് ആറാട്ടിന്റെ ചെലവ് വഹിക്കുന്നതത്രെ!
വർഷത്തിൽ ഇഷ്ടാനുസരണം തൃപ്പൂത്ത് ആകുന്ന ദേവിയുടെ ‘ആർത്തവരക്തം’ പുരണ്ട തുണി ലക്ഷങ്ങൾ മുടക്കി സ്വന്തമാക്കാൻ വർഷങ്ങളായി ബുക്ക് ചെയ്ത് കാത്തുനില്ക്കുന്ന ഭക്തർ കുറച്ചൊന്നുമല്ല! ഈ തുണി വീട്ടിൽ വെച്ചാല് ഐശ്വര്യം വന്നുചേരും എന്നാണ് വിശ്വാസം! ഒരു തരത്തിലും പരിശോധിക്കാൻ സാധിക്കാത്ത ഈ ‘അത്ഭുതം’ തട്ടിപ്പാണെന്ന് ആരോപിക്കാൻ ഞാൻ മുതിരുന്നില്ല –എന്നെ ആരെങ്കിലും തല്ലിക്കൊന്നാൽ യുക്തിവാദിസംഘക്കാർ ആരും എന്നെ രക്തസാക്ഷി ആക്കില്ലല്ലോ? ഇനി ആക്കിയാലും എനിക്കും അവർക്കും വലിയ പ്രയോജനവും ഇല്ലല്ലോ?
ഈ ക്ഷേത്രങ്ങളിൽ രജസ്വലകളായ ഭക്തമാർക്ക് പ്രവേശനം ഇല്ലെന്ന വിരോധാഭാസം അവിടെ നിൽക്കുമ്പോൾ തന്നെ, ‘ആ ദിവസങ്ങളിൽ’ ദേവിമാർക്ക് പോലും ഇവിടെ ഭ്രഷ്ട് ഉണ്ടെന്നത് എന്ത് വ്യാജോക്തി ആണ്!പൊട്ടി ഒലിക്കുമായിരുന്ന ആ രക്തത്തിൽ നിന്നുണ്ടായവരാണ് തങ്ങളെന്നു തിരിച്ചറിവില്ലാത്തവർ ഉണ്ടാക്കിയ മതമാണ് അവളെയും അവളുടെ രക്തത്തെയും അശുദ്ധി ആയി മുദ്രകുത്തിയത്.ഇനിയും നമ്മൾ ഇത് മറച്ചുപിടിയ്ക്കേണ്ട ഇത് നന്മയുടെ ചോരക്കറയാണ്.