Sun. Nov 22nd, 2026

പ്രിയ സുഹൃത്തിന്റെ തുറന്ന കത്തിന് മറുപടി……

സുഖം.സന്തോഷം. മനുജയുടെ അസ്വസ്ഥതയുടെ ഉത്തരം പോസ്റ്റ് മുഴുവൻ വായിച്ചപ്പോൾ പിടി കിട്ടി.
“ഞങ്ങൾക്ക് പേടിയില്ലത്രേ”
ആരാഞങ്ങൾ?
പോസ്റ്റിൽ നിന്ന് പൈതൃക മത വിഷവും അതിലൂടെ ലഭിച്ച ചില ഗുണങ്ങളും നിഴലിച്ചു കാണുന്നു. നിങ്ങളുടെ പ്രതീക്ഷകൾക്കൊത്ത് പ്രവർത്തിക്കാൻ എനിക്കാവില്ല പ്രിയ സുഹൃത്തേ.

നമ്മൾ തമ്മിൽ വെറും ആശയ ഭിന്നതകൾ മാത്രമല്ല ഉള്ളത്.ഞാൻ ഖുർആൻ വിശ്വാസിയാണ്. ഖുർആൻ പറയുന്ന സർവ്വ മത സത്യവാദം അംഗീകരിക്കുന്ന ആളാണ് ഞാൻ.താങ്കളുടെ വിശ്വാസം വിശ്വാസമില്ലായ്മയെ കുറിച്ച് എനിക്ക് അറിയില്ല. നാം ആദ്യമായി കാണുന്നത് തന്നെ തൊടുപുഴയിലെ ഒരു പ്രോഗ്രാമിലാണ്.

ഞാൻ യുക്തിവാദി വേദികളിൽ എന്റെ വിഷയം അവതരിപ്പിച്ചതിനാൽ എന്നെ യുക്തിവാദിയായി വിധിയെഴുതിയത് താങ്കളുടെ പോഴത്തരം.

എല്ലാ യുക്തിവാദി നേതാക്കളും പറയാറുണ്ട് ഞാനുമായി നൂറ് ശതമാനം യോജിക്കുന്നില്ലെന്നും 75 ശതമാനം മാത്രം യോജിക്കുന്നു എന്നും ബാക്കി ടീച്ചർ ഖുർആൻ വിശ്വാസിയാണെന്നും ഞങ്ങൾ അതും തള്ളുന്നു എന്നതും.

എന്നെ Kyട വേദികളിൽ കൊണ്ട് വന്നത് ഞാനുമായി യോജിക്കുന്ന വിഷയം പറയാൻ ആയിരുന്നു.അത് ഞാൻ ചെയ്തു.അത്തരം വേദികളിൽ എന്നെ കണ്ടപ്പോൾ മത വാദികൾ പറഞ്ഞ രീതിയിലുള്ള വിമർശനം മാത്രമായേ ഞാനിതിനെയും കാണുന്നുള്ളൂ.

ഞാൻ താങ്കളെ പഠിപ്പിച്ചിട്ടില്ല. താങ്കളിൽ നിന്ന് ടീച്ചർ വിളിയും ഞാൻ പ്രതീക്ഷിക്കുന്നില്ല.
ദീനദയാൽ ഉപാദ്ധ്യായക്ക് മാർക്കിടാൻ മാത്രം മനുജയോളം പാണ്ഡിത്യം ഇല്ലാത്തതിനാൽ അതിന് ഞാൻ മുതിരുന്നില്ല. മാനവികതക്ക് വേണ്ടി ശബ്ദിച്ച ആളാണെന്ന് എനിക്ക് ബോധ്യം വന്നത് ഞാൻ പറഞ്ഞു. മറ്റുള്ളവരുടെ നിലവാരം അളക്കാൻ നമ്മൾ എല്ലാവരും മിടുക്കരാണ്. പക്ഷെ സ്വന്തം നിലവാരം അളക്കാതെയും പോകരുത്.

കാവി കാണുമ്പോൾ താങ്കളുടെ കണ്ണ് മഞ്ഞളിക്കുമോ ?എനിക്കതില്ല.
കവിയെ പ്രതിഷേധിച്ചവരെ വിമർശിക്കുകയും അഭിപ്രായ സ്വാതന്ത്ര്യത്തിനും മനുഷ്യാവകാശത്തിനും വേണ്ടി സംസാരിച്ചതും ഇങ്ങനെ വളച്ചൊടിക്കാൻ ഒരു യുക്തിവാദിക്ക് കഴിയുമെന്ന് എനിക്ക് തോന്നുന്നില്ല.സത്യം മനസ്സിലാക്കാൻ ശ്രമിക്കാതെയുള്ള വിമർശനത്തിന് മതാന്ധത നിഴലിക്കുന്നു ‘

സത്യം മനസ്സിലാക്കാതെ വിമർശിച്ച്‌ ആളാകാൻ നോക്കിയതിൽ ലജ്ജിക്കേണ്ടത് താങ്കളാണ്.
മറ്റുള്ളവർക്ക് മാർക്കിടാനും ഉപദേശിക്കാനും മിനക്കെടുമ്പോൾ സ്വയം യോഗ്യത തിരിച്ചറിയുന്നത് നന്ന്.

ആർക്കും സ്വന്തം വിവേചന ബുദ്ധി ഞാൻ അടിയറവ് വച്ചിട്ടില്ല. ഇനി വക്കുകയും ഇല്ല.

ജാമിദ ടീച്ചർക്കൊരു കത്ത്…,സുഖമെന്ന് കരുതട്ടെ…!