Sun. Nov 22nd, 2026

സംഘ്പരിവാറിന്റെ കേരളത്തിലെ ബിടീമായി പ്രവർത്തിച്ച് ശൂദ്ര ആർത്തവലഹള കാലം മുതൽതന്നെ സ്ത്രീ വിരുദ്ധത പരസ്യമായി പ്രകടിപ്പിക്കാറുള്ള കേൺഗ്രസിൻ്റെ സംസ്ഥാന നേതാവ് വീണ്ടും വിവരദോഷ പരാമര്‍ശം നടത്തി വിവാദത്തിലായിരിക്കുകയാണ്. കെപിസിസി അദ്ധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രനാണ് സ്ത്രീ വിരുദ്ധ പരാമർശവുമായി രംഗത്ത് വന്നിരിക്കുന്നത്. സോളാര്‍ കേസിലെ പരാതിക്കാരിക്ക് എതിരെയാണ് മുല്ലപ്പള്ളിയുടെ പരാമര്‍ശം. അഭിസാരികയെ കൊണ്ടുവന്ന് രക്ഷപ്പെടാമെന്ന് മുഖ്യമന്ത്രി പിണറായി വീജയന്‍ കരുതേണ്ടെന്ന് ആയിരുന്നു മുല്ലപ്പള്ളി പറഞ്ഞത്.’ബലാത്സംഗത്തിനിരയായ ആത്മാഭിമാനമുള്ള സ്ത്രീകള്‍ മരിക്കും. അല്ലെങ്കില്‍ പിന്നീട് ബലാത്സംഗം ഉണ്ടാകാതെ നോക്കുമെന്നും’ മുല്ലപ്പള്ളി പറഞ്ഞു.

അതേസമയം സംഭവം വിവാദമായതോടെ മുല്ലപ്പള്ളി ഖേദം പ്രകടിപ്പിച്ച് രംഗത്ത് എത്തി. ഈ സര്‍ക്കാരിന് എതിരെയുള്ള വിമര്‍ശനം മാത്രമാണ് ഉന്നയിച്ചത്. സ്ത്രീകളെ അക്ഷേപിക്കാന്‍ ഉദ്ദേശിച്ചിട്ടില്ലെന്നും ചിലര്‍ താന്‍ പറഞ്ഞത് വളച്ചൊടിക്കുകയായിരുന്നെന്നും മുല്ലപ്പള്ളി പറഞ്ഞു.

അതേസമയം മുല്ലപ്പള്ളിക്ക് എതിരെ രൂക്ഷ വിമര്‍ശനവുമായി വനിത കമ്മീഷന്‍ അധ്യക്ഷ എംസി ജോസഫൈന്‍ രംഗത്തെത്തി. രാഷ്ട്രീയ നേതാക്കള്‍ സ്ത്രീകള്‍ക്ക് എതിരെയുള്ള മോശം പരാമര്‍ശങ്ങള്‍ അവസാനിപ്പിക്കണമെന്ന് എംസി ജോസഫൈന്‍ പറഞ്ഞു.

‘മുല്ലപ്പള്ളി രണ്ടാമത്തെ തവണയാണ് ഇത്തരത്തിലുള്ള പരാമര്‍ശം നടത്തുന്നത്. സ്ത്രീകള്‍ക്ക് നേരെ നടക്കുന്ന ഏറ്റവും മോശം ആക്രമണമാണ് ബലാത്സംഗം. ബലാത്സംഗത്തിന് വിധേയായ സ്ത്രീ മാനാഭിമാനമുള്ളവളാണെങ്കില്‍ മരിക്കണം.ഇല്ലെങ്കില്‍ ഇനി ഉണ്ടാകാതെ നോക്കണമെന്ന മുല്ലപ്പള്ളിയുടെ ഉപദേശത്തെ നിഷ്‌കരുണം തള്ളിക്കളയണം. സ്ത്രീകള്‍ക്കെതിരായ ഇത്തരത്തിലുള്ള പരാമര്‍ശങ്ങള്‍ ആവര്‍ത്തിക്കാതിരിക്കണമെന്ന് ഞാന്‍ അഭ്യര്‍ത്ഥിക്കുകയാണ്. സ്ത്രീകളുടെ മാനാഭിമാനങ്ങള്‍ കാത്തു സൂക്ഷിക്കാന്‍ കേരള സമൂഹത്തിന് ബാധ്യത ഇല്ലേ? ആക്രമണത്തിന് വിധേയായവര്‍ ആത്മഹത്യ ചെയ്യണമെന്നാണോ പറയുന്നത്. സ്ത്രീകള്‍ക്ക് വിധി എഴുതാന്‍ ഇദ്ദേഹം ആരാണ്.’ ജോസഫൈന്‍ ചോദിച്ചു.

Shop this, Click the image by Amazon: