Sat. Nov 21st, 2026

കർത്താവിൻറെ മണവാട്ടിയെ 13 തവണ ബലാത്സംഗം ചെയ്ത കേസിലെ പ്രതി സഹനദാസൻ പീഡിത മിശിഹാ ‘വി’ഷപ്പ് ഫ്രാങ്കോ മുളയ്ക്കൽ കിടന്ന വിശുദ്ധ സ്ഥലമായി സഭ പ്രഖ്യാപിച്ച് നിരവധി വിഷപ്പന്മാരുടെ സന്ദർശനംകൊണ്ട് അനുഗ്രഹീതമായ പാലാ സബ്ജയിലിൽ കെന്നഡി കരിമ്പിൻ കാലയും റിമാൻഡിൽ.കുപ്രസിദ്ധമായ കുറവിലങ്ങാട് മഠത്തിലെ കന്യാസ്ത്രീ സിസ്റ്റർ അനുപമ നൽകിയ പരാതിയിൽ ചട്ടിയിലായ കെന്നഡിക്കെതിരെ കന്യാസ്ത്രീകളെ യുട്യൂബ് വീഡിയോയിലൂടെ അപമാനിച്ചതിന് ഐടി ആക്റ്റ് 67 A പ്രകാരം ജാമ്യമില്ലാ വകുപ്പിൽ കേസെടുത്തു ചപ്പാത്തി തിന്നാൻ അയക്കുകയായിരുന്നു.വെള്ള നൈറ്റിയുടെ ബലത്തിൽ കത്തോലിക്കാ സഭയുടെ പ്രധാന കമ്പികഥ വീഡിയോ യൂട്യൂബർ കുമാരൻ നോബിൾ വിലസുമ്പോൾ ആണ് കെന്നഡി റിമാൻഡിലായത് എന്നത് ഇരട്ട നീതിയാണ്.

മുൻപ് എഷ്യാനെറ്റ് ചാനൽ ചർച്ചയിലിരുന്ന് കെന്നഡി കരിമ്പിൻകാല പറഞ്ഞു- “കന്യാസ്ത്രീകൾ ചെവിയിൽ ‘ചെമ്പരത്തിപ്പൂവ് ‘ വെച്ചു കൊണ്ട് തെക്ക് വടക്ക് ഓടുമെന്ന്!” കെന്നഡി എന്താണ് അന്ന് ശരിക്ക് ഉദ്ദേശിച്ചതെങ്കിലും കെന്നഡി ഇന്നലെ വെരുകിനെപ്പോലെ കുറവിലങ്ങാട് പോലീസ്‌റ്റേഷന്റെ മതിലിനുള്ളിൽ ഫോണും ചെവിയിൽവെച്ച് ഓടുന്നുണ്ടായിരുന്നു. സഹായിക്കുമെന്നു കരുതി കെന്നഡി വിളിച്ചു പറഞ്ഞ ഉറ്റ സുഹൃത്താണ് മാധ്യമങ്ങൾക്ക് വാർത്ത നൽകി കെന്നഡിയെ നാറ്റിച്ചത് എന്നതാണ് തമാശ.

സഭാവേദികളിൽ സജീവ സാന്നിദ്ധ്യമായി കെന്നഡി കരിമ്പിൻ കാല പ്രത്യക്ഷനാവുന്നത് എറണാകുളം അങ്കമാലി അതിരൂപതയിലെ ഭൂമി കുംഭകോണക്കേസുമായി ബന്ധപ്പെട്ടാണ്. വൈദിക സമിതിയിൽ പങ്കെടുക്കാതിരിക്കാൻ കർദ്ദിനാൾ സ്വയം ഒരുക്കിയ ബന്ധി നാടകത്തിൻ്റെ സൂത്രധാരനായതോടെ കെന്നഡി കുപ്രസിദ്ധനായി. കർദിനാളിനെയും കർദ്ദിനാളിൻ്റെ റിയൽ എസ്‌റ്റേറ്റ് പങ്കാളിയായ സാജു വർഗ്ഗീസിനെയും ഏതു വിധേനയും സംരക്ഷിക്കുമെന്ന ദൃഢനിശ്ചയത്തോടെ എതിരു നിൽക്കുന്ന മുഴുവൻ വൈദികരെയും അൽമായ നേതാക്കളെയും മലർത്തിയടിച്ച് ചാനൽ ചർച്ചകളിൽ മുദ്രപത്രത്തിൻറെ ദാസൻ ആലഞ്ചേരിയുടെ ഔദ്യോഗിക വക്താവായി.

“ധനകര്യമന്ത്രി മുഖ്യമന്ത്രിയെക്കാൾ താഴെയാണ് എങ്കിലും അധികാരം പണത്തിന് മേലയാണെ”ന്നാണ് കെന്നഡിയുടെ സുവിശേഷം. ഫ്രാങ്കോക്കേസിൽ ഫ്രാങ്കോയെ സഹായിക്കാൻ കെന്നടിയോട് ആവശ്യപ്പെട്ടതു മുദ്രപ്പത്രത്തിന്റെ ദാസൻ തന്നെയാണെന്നാണറിവ്. ഫ്രാങ്കോയാകട്ടെ അനുദിനമെന്നോണം കെന്നഡിക്ക് നിർദ്ദേശങ്ങൾ നൽകിയിരുന്നു. അവതാരകനെപ്പോലെ ഫ്രാങ്കോ നിന്ന് കെന്നഡിയുമായി മോക്ക് ചർച്ചകൾ നടത്തുമായിരുന്നു. കെന്നഡി പറഞ്ഞത് മുഴുവൻ ഫ്രാങ്കോയുടെ നിർദ്ദേശപ്രകാരം മാത്രമാണ്. ഫ്രാങ്കോ ആവശ്യപ്പെട്ടതല്ലാതെ മറ്റൊന്നും കെന്നഡിപറഞ്ഞിട്ടില്ല. ഫ്രാങ്കോ അറസ്റ്റിലായെന്നറിഞ്ഞ് ചാനൽ ചർച്ചയിൽ പൊട്ടിക്കരഞ്ഞയാളാണ് കെന്നഡി കരിമ്പിൻകാല. പക്ഷെ കെന്നഡി ചട്ടിയിലായപ്പോൾ ഒരു വാഴപ്പിണ്ടിയും തിരിഞ്ഞു നോക്കിയില്ല.

ഇവർ രണ്ടു പേരും കെന്നഡിയെ തള്ളിക്കളഞ്ഞു. അല്ലെങ്കിലും മുട്ടനാടുകൾക്ക് അൽമായർ ഉപയോഗിച്ചു ആവശ്യം കഴിയുമ്പോൾ വലിച്ചെറിയാനുള്ള കറിവേപ്പില മാത്രമാണ്.ഇന്നലെ കെന്നഡിക്കു വേണ്ടി പൊലീസ് സ്റ്റേഷനിലെത്തിയത് സ്വന്തം അമ്മയും പെങ്ങളും മാത്രമാണ്. ഫ്രാങ്കോയോ, കർദ്ദിനാളോ കെന്നഡിക്കുവേണ്ടി ഒരു വക്കീലിനെപ്പോലും ഏർപ്പാടാക്കിയില്ല. ഈ ബലിയാടിനെ ബലി കൊടുക്കാനുള്ള സമയമായെന്ന് അവർ തീരുമാനിച്ചു. സഭാ നേതാക്കൾ നടത്തുന്ന കള്ളക്കച്ചവടങ്ങളും പെണ്ണുകേസുകളും ന്യായീകരിക്കാനിറങ്ങുന്ന അഭിനവ സഭാ സ്നേഹികൾ ഇതു തിരിച്ചറിയുന്നത് നല്ലതാണ്. ഇല്ലെങ്കിൽ കെന്നഡി ചാനൽ ചർച്ചയിലിരുന്നു പറഞ്ഞതുപോലെ ചെവിയിൽ “ചെമ്പരത്തിപ്പൂവ് ” വെച്ചു കൊണ്ട് തെക്ക് വടക്ക് ഓടുന്നത് നിങ്ങളായിരിക്കും.

കന്യാസ്ത്രീകളെ അപമാനിച്ചത് വീഡിയോ വഴിയായതുകൊണ്ടാണ് പെട്ടത്. വീഡിയോ വഴിയല്ലാതെ സമരം ചെയ്ത കന്യാസ്ത്രീകളെയും സിസ്റ്റർ ലൂസിയെയും അപമാനിച്ചുകൊണ്ട് കേട്ടാലറയ്ക്കുന്ന പോസ്റ്റുകളും കമന്റുകളും കെന്നഡി ധാരാളമായി വിസർജ്ജിച്ചിരുന്നു എങ്കിലും വീഡിയോ ആണ് 67 A യിൽ കുടുങ്ങാനും ചട്ടിയിലാകാനും കാരണമായത്.

കെന്നഡിയുടെ സുവിശേഷം ചുവടെ: