സ്ത്രീകളെ അവഹേളിച്ച് അശ്ലീല വീഡിയോകളും കമ്പികഥകളും യുട്യൂബിൽ പ്രചരിപ്പിച്ച് വിവാദത്തിലായ യൂട്യൂബര്‍ വിജയ് പി നായരുടെ സംഘപരിവാർ ബന്ധത്തിന്റെ കൂടുതൽ തെളിവുകൾ പുറത്ത്. ഇയാൾ വീഡിയോ ചെയ്യുന്ന മുറിയിലെ അലമാരയിൽ ഇരുന്ന കലണ്ടറിൽ ആർഎസ്എസ്- സംഘപരിവാർ സൈദ്ധാന്തികൻ വി ഡി സവർക്കറുടെ ചിത്രം ഉണ്ടായിരുന്നതിനാൽ സംഘിയാണെന്ന് എല്ലാവരും അനുമാനിച്ചിരുന്നെങ്കിലും അയാൾ വെറുമൊരു പീറസംഘിയാണെന്നും അയ്യോപാവവും മനോരോഗിയും ആണെന്നുള്ള തരത്തിലാണ് പലരും പരിഹസിച്ചത് . ആർഎസ്എസുമായി അടുത്ത ബന്ധം പുലർത്തുവരുടെ അടുക്കൽ മാത്രമേ ഇത്തരം കലണ്ടറുകൾ എത്താറുള്ളൂ. ഗാന്ധി വധക്കേസിലടക്കം പ്രതിയായ സവർക്കർ ആർഎസ്എസ് ഉൾപ്പെടെയുള്ള സംഘപരിവാർ സംഘടനകളുടെ വീരപുരുഷനാണ്.
അയാൾ ചെറിയ മനോരോഗിയായിരിക്കാമെങ്കിലും വെറും പീറയും മന്ദബുദ്ധിയുമൊന്നുമല്ല. 2017ലെ കസാകിസ്താന്‍ ലിറ്റററി ലൊറേറ്റ് അവാര്‍ഡു നേടിയ സുനിതാ പോളുമായി കേസരിക്കു വേണ്ടി അഭിമുഖം നടത്തിയത് വിജയ് പി നായരാണ്. ആർഎസ്എസ് മുഖപത്രമായ കേസരിയിൽ വെറും പീറയും മന്ദബുദ്ധിയുമായ ഒരാളെ ലേഖകനാക്കുമോ? തികഞ്ഞ സംഘിയും ബൗദ്ധീക പ്രമുഖന്മാരിൽപ്പെട്ടയാളാണെന്നും വ്യക്തമല്ലേ?

സംഘപരിവാര്‍ ഐടിസെല്‍ നിര്‍ദേശപ്രകാരം സോഷ്യല്‍ മീഡിയയില്‍ സജീവമാകാനുള്ള നിര്‍ദേശത്തിന്റെ അടിസ്ഥാനത്തിലാണ് വിജയ് പി നായരും യൂട്യൂബറായത് എന്നാണ് അയാൾക്ക് വളരെ വേണ്ടപ്പെട്ടവർ തന്നെ ഇപ്പോൾ മാനം രക്ഷിക്കാനായിട്ടാണെങ്കിലും തുറന്നു പറഞ്ഞിട്ടുള്ളത്. അശ്ലീല- മസാല വീഡിയോകളിലൂടെ യൂട്യൂബില്‍ കാഴ്ച്ചക്കാരെ വർധിപ്പിച്ചതിന് ശേഷം ഒരു സുപ്രഭാതത്തിൽ മോദിയനുകൂല ചാനലായി മാറ്റുന്ന ഉത്തരേന്ത്യന്‍ പരീക്ഷണത്തിനാണ് അടുത്ത നിയമസഭാ ഇലക്ഷന് മുൻപായി വിജയ് പി നായരും ശ്രമിച്ചത്.
ഇത് വിജയൻ നായർ മാത്രമല്ല ചെയ്യുന്നത്, ഇത്തരത്തില്‍ നിരവധി സംഘപരിവാര്‍ അനുകൂലികളാണ് സോഷ്യല്‍ മീഡിയയെയും യുട്യൂബ് ചാനലിനെയും ഉപയോഗിക്കുന്നത്. ശൂദ്ര ആർത്തവ ലഹളാ നേതാവ് ടാർപ്പോളിൻ ഈശ്വരൻറെ ഫെയ്സ്ബുക്ക് പേജ് ഉം ഇത്തരത്തിലൊരു മസാലപേജ് പെരുമാറ്റിയതാണെന്ന് പേജ് ഹിസ്റ്ററി നോക്കിയാൽ മനസിലാകും. ഇത് സംഘികളും തീവ്ര ഹിന്ദുത്വവാദികളും ദേശീയാടിസ്ഥാനത്തിൽ തന്നെ ചെയ്തുകൊണ്ടിരിക്കുന്ന ഒരു മെത്തഡോളജിയാണ്.
കഴിഞ്ഞ ജൂൺ മുതലാണ് വിജയ് പി നായര്‍ സൈക്കോളജിസ്റ്റായ തന്റെയടുത്ത് എത്തി അനുഭവങ്ങൾ പങ്കുവച്ചവരുടെ കഥയാണ് ഇതൊക്കെയെന്ന് തട്ടിവിട്ട് ഇയാൾ ഇത്തരം അധിക്ഷേപ വീഡിയോകൾ ചെയ്യുന്നത്. ഇത്രയധികം വ്യൂവേഴ്സും ആരാധകരുമുള്ള ഇയാളുടെ ഫെയ്സ്ബുക്ക് പേജിനാകട്ടെ വെറും 123 ലൈക്ക് മാത്രമാണ് ഉള്ളത്. എന്നാൽ യുട്യൂബിൽ അശ്ലീലകഥകൾ പടച്ചുവിട്ട് നിരവധി സബ്സ്ക്രൈബേഴ്സിനെയും വ്യൂവേഴ്സിനെയും ഇയാൾ ഉണ്ടാക്കിയിട്ടുണ്ട്. അടുത്ത ഇലക്ഷനോടെ അത്രയും വ്യൂവേഴ്സ് ഉള്ള ഒരു സംഘി ചാനൽ മേധാവിയായി ഡോ. വിജയ് പി നായർ മാറുമായിരുന്നു.

സംഘപരിവാർ പ്രവർത്തകരുടെ സ്ത്രീകൾക്കെതിരായ അധിക്ഷേപ നിലപാട് അതേ പടി തുടരുകയാണ് വിജയ് പി നായരും. സ്വന്തം അമ്മയെ പോലും ബലാത്സംഗം ചെയ്യാൻ പ്രേരിപ്പിക്കുന്ന വീഡിയോകൾ വരെയാണ് ഇയാൾ പടച്ചുവിട്ടിരിക്കുന്നത്. കേട്ടാല്‍ അറയ്ക്കുന്ന പദപ്രയോഗങ്ങളും പരാമര്‍ശങ്ങളുമാണ് ഓരോ വീഡിയോയിലും നിറഞ്ഞുനിൽക്കുന്നത്. മുഖം കാണിക്കാതെ യൂട്യൂബിലൂടെ പലരും ലൈംഗിക വൈകൃതങ്ങൾ പങ്കുവെക്കുമ്പോൾ നേരിൽ വന്ന് ഇതെല്ലാം പറയുന്നു എന്നതിലൂടെയാണ് ലൈംഗിക മനോരോഗികളായ വലിയൊരു വിഭാഗം ആളുകളുടെ പ്രിയം ഇയാൾ പിടിച്ചു പറ്റിയത്. നിലവിൽ തല്ലു കൊണ്ട വീഡിയോയിലും ഭീകരമായ നിരവധി വീഡിയോകളാണ് ഇതിന് മുമ്പ് ഇയാൾ പുറത്തുവിട്ടിട്ടുള്ളത്.

ലക്ഷണമൊത്ത സംഘിയും അപകടകാരിയായ ലൈംഗിക മനോരോഗിയും.ആയ വിജയ് പി നായർ കമ്പികഥ വീഡിയോയ്ക്കൊപ്പം തന്നെയാണ് ആർ എസ് എസിന്റെ കേസരി ഉൾപ്പെടെയുള്ള സംഘപരിവാർ മാസികകളിലും ഇയാൾ ലേഖനങ്ങൾ എഴുതുന്നതും തൃപ്പൂണിത്തുറയിലെ ഖർ വാപ്പസി കേന്ദ്രത്തിൻറെ ഉൾപ്പെടെ മനശാസ്ത്ര വിഭാഗം മേധാവിയായി തുടരുന്നതും.
ഇതുകൊണ്ട് തന്നെയാണ് ഇയാളെ ശക്തമായ ഭാഷയിൽ വിമർശിക്കാൻ ബി ജെ പി നേതാക്കൾ ഉൾപ്പെടെ തയ്യാറാവാത്തത്. ശ്രീജിത്ത് പണിക്കർ ഉൾപ്പെടെയുള്ള സംഘപരിവാർ അനുകൂലികളും കടുത്ത സ്ത്രീ വിരുദ്ധനായ പി സി ജോർജും പരോക്ഷമായി ഇയാളെ അനുകൂലിക്കുന്നതും വെറുതെയല്ല. സംഘ പരിവാർ പ്രവർത്തകരാവട്ടെ ഇയാളെ അനുകൂലിച്ചു കൊണ്ടാണ് രംഗത്തെത്തുന്നത്. പല സംഘപരിവാർ ഗ്രൂപ്പുകളും വിജയ് പി നായരേക്കാൾ വികൃതമായ രീതിയിലാണ് ഭാഗ്യലക്ഷ്മി ഉൾപ്പെടെയുള്ള മൂന്നുപേരെയും പരിഹസിക്കുന്നതും സോഷ്യൽമീഡിയാ പ്രചാരണങ്ങൾ നടത്തുന്നതും.

ഇയാളുടെ ഡോക്ടറേറ്റും സൈക്കോളജിസ്റ്റ് പദവിയും വ്യാജമാണെന്ന പരാതിയും ഉണ്ടെങ്കിലും ഇയാൾ സ്വയം അങ്ങനെ അവകാശപ്പെട്ടതല്ലാതെ വ്യാജ സർട്ടിഫിക്കറ്റ് ഉപയോഗിച്ച് ജോലി സമ്പാദിക്കുകയോ ദുരുപയോഗം ചെയ്യുകയോ ചെയ്യാത്തതിനാൽ വ്യാജരേഖയുണ്ടാക്കൽ മാത്രമേ നിലനിൽക്കൂ എന്നതിനാൽ പോലീസ് വിശദമായ അന്വേഷണം നടത്തിക്കൊണ്ടിരിക്കുകയാണ്. വിജയ് പി നായര്‍ക്കെതിരെ വ്യാജ ഡോക്ടറേറ്റുമായി ബന്ധപ്പെട്ട് കേസെടുക്കുമെന്നാണ് റിപ്പോർട്ടുകൾ.
മാനസികാരോഗ്യ സംരക്ഷണ നിയമപ്രകാരം മനഃശാസ്ത്രത്തില്‍ ബിരുദാനന്തര ബിരുദവും ശേഷം രണ്ട് വര്‍ഷം ക്ലിനിക്കല്‍ സൈക്കോളജിയിലെ അംഗീകൃത എം.ഫില്‍ പഠനവും പൂര്‍ത്തീകരിച്ച് റിഹാബിലിറ്റേഷന്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യയില്‍ രജിസ്റ്റര്‍ ചെയ്തവരാണ് അംഗീകൃത ക്ലിനിക്കല്‍ സൈക്കോളജിസ്റ്റ്. ഈ യോഗ്യതകളൊന്നും വിജയ് പി നായര്‍ക്ക് ഇല്ല.

ക്ലിനിക്കല്‍ സൈക്കോളജിസ്റ്റാണെന്ന് അവകാശപ്പെടുന്ന വിജയ് പി നായര്‍ അംഗീകൃത ക്ലിനിക്കല്‍ സൈക്കോളജിസ്റ്റായി രജിസ്റ്റര്‍ ചെയ്തവരുടെ പട്ടികയില്‍ ഇല്ല. വിജയ് പി നായര്‍ക്ക് റിഹാബിലിറ്റേഷന്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യയില്‍ രജിസ്ട്രേഷനില്ലെന്ന് അസോസിയേഷന് പറയുന്നു. കൗണ്‍സിലില്‍ രജിസ്ട്രേഷനില്ലാതെ ക്ലിനിക്കല്‍ സൈക്കോളജിസ്റ്റ് എന്ന പേരുപയോഗിക്കാനിവില്ല. ഇയാൾ ഇന്ത്യന്‍ അസോസിയേഷന് ഓഫ് ക്ലിനിക്കല്‍ സൈക്കോളജിസ്റ്റ്സിന്റെ അംഗമല്ലെന്നും അസോസിയേഷന് കേരള റീജിയണ്‍ ജന. സെക്രട്ടറി ഡോ. വി ബിജി അറിയിച്ചു.
ഇന്ത്യന്‍ അസോസിയേഷന് ഓഫ് ക്ലിനിക്കല്‍ സൈക്കോളജിസ്റ്റ് (ഐഎസിപി) ക്ലിനിക്കൽ സൈക്കോളജിസ്റ്റുകളുടെ ഏക പ്രഫഷണൽ സംഘടനയാണ്. വിജയ് പി നായര്‍ നിയമപരമായി ക്ലിനിക്കല്‍ സൈക്കോളജിസ്റ്റ് ആവാനുള്ള ഒരു യോഗ്യതയും ഉള്ള വ്യക്തിയല്ലെന്നും അതൊക്കെ വ്യാജമാണെന്നും തങ്ങളുടെ അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുണ്ടെന്ന് അസോസിയേഷന് പറയുന്നു. വിജയ് പി നായര്‍ സൈക്കോളജിസ്റ്റ് അല്ല, ഞങ്ങളുടെ സംഘടനയിൽ അംഗമല്ലെന്നും അസോസിയേഷൻ പ്രസ്താവനയിൽ അറിയിച്ചു. അശ്ലീല വീഡിയകോൾ ചെയ്ത് ആളെക്കൂട്ടാൻ ക്ലിനിക്കല്‍ സൈക്കോളജിസ്റ്റ് എന്ന പേരുപയോഗിക്കുന്നതിനെതിരെ ഇന്ത്യന്‍ അസോസിയേഷന് ഓഫ് ക്ലിനിക്കല്‍ സൈക്കോളജിസ്റ്റ് നിയമ നടപടി തുടങ്ങിയിട്ടുണ്ട്.
ഇതിനൊപ്പമാണ് ഡോക്ടറേറ്റും വ്യാജമാണെന്ന ആരോപണം ഉയരുന്നത്. യുജിസിയുടെ അംഗീകാരമില്ലാത്ത ചെന്നൈ കേന്ദ്രീകരിച്ചുള്ള കടലാസ് സര്‍വകലാശയില്‍ നിന്നാണ് ഇയാള്‍ ഡോക്ടറേറ്റെടുത്തിട്ടുള്ളത്. ക്ലിനിക്കല്‍ സൈക്കോളജിയില്‍ പിഎച്ച്ഡി ഉണ്ടെന്നും ഡോക്ടറാണെന്നുമാണ് അശ്ലീല വീഡിയോകള്‍ക്കു വിശ്വാസ്യത കൂട്ടാനായി വിജയ് പി നായര്‍ പറയുന്നത്. സംഭവത്തിൽ റിഹാബിലിറ്റേഷൻ കൗൺസിലിനും സംസ്ഥാന സർക്കാരിനും പരാതി നൽകുമെന്നും ഇതിൽ നടപടിയുണ്ടായില്ലെങ്കിൽ മറ്റു നിയമവഴികൾ തേടുമെന്നും ഡോ. വി ബിജി വ്യക്തമാക്കി.
ചെന്നൈയിലെ ഗ്ലോബല്‍ ഹ്യൂമന്‍ പീസ് സര്‍വകലാശാലയില്‍ പിഎച്ച്ഡി സ്വീകരിക്കുന്ന ഫോട്ടോകളും ഇയാള്‍ സമൂഹ മാധ്യമങ്ങളില്‍ പങ്കുവച്ചിട്ടുണ്ട്. എന്നാല്‍ ചെന്നൈയിലോ പരിസരങ്ങളിലോ ഇങ്ങിനെ ഒരു സര്‍വകലാശാല ഇല്ല. ആകെയുള്ള വെബ് സൈറ്റില്‍ കേന്ദ്ര വിദ്യാഭ്യാസ വകുപ്പിന്റെയോ യുജിസിയുടെയോ അനുമതിയില്ല.

സ്ത്രീകള്‍ക്കെതിരെ അശ്ലീല പരാമര്‍ശങ്ങളിൽ പ്രതിഷേധിച്ച് ഡബ്ബിങ് ആര്‍ട്ടിസ്റ്റ് ഭാഗ്യലക്ഷ്മിയും സുഹൃത്തുക്കളും ചേര്‍ന്ന് കഴിഞ്ഞ ദിവസം വിജയ് പി നായരെ മര്‍ദിക്കുകയും മാപ്പ് പറയിക്കുകയും ചെയ്തിരുന്നു. ഇതോടെയാണ് ഇയാളുടെ തട്ടിപ്പുകള്‍ പുറത്തു വരുന്നത്. സ്ത്രീകളെ അപമാനിച്ച കേസില്‍ വിജയ് പി നായര്‍ക്കെതിരെ കേസെടുത്തിട്ടുണ്ട്. ഇയാളെ അതിക്രമിച്ചെന്ന പരാതിയിൽ ഭാഗ്യലക്ഷ്മി ഉൾപ്പെടെയുള്ളവർക്കെതിരെ ജാമ്യമില്ലാ വകുപ്പുകൾ ചുമത്തിയും കേസെടുത്തിട്ടുണ്ട്. ഇന്നലെ അറസ്റ്റ് ചെയ്ത വിജയ് പി നായരെ ഇന്ന് കോടതിയിൽ ഹാജരാക്കി. .അദ്ധ്യാപികയും ആക്ടിവിസ്റ്റുമായ ശ്രീലക്ഷ്മി അറക്കൽ നൽകിയ പരാതിയിലായിരുന്നു അറസ്റ്റ്. ഇയാൾക്ക് മർദനമേറ്റതിനു പിന്നാലെ ഇയാളുടെ യൂട്യൂബ് വീഡിയോകൾക്ക് കാഴ്ചക്കാർ ഇരട്ടിയായി കൂടിയതും സംഘികളുടെ സോഷ്യൽമീഡിയ പ്രചാരണത്തിലൂടെയാണ്. വീഡിയോകൾ നീക്കംചെയ്യുകയും യുട്യൂബ് ചാനൽ പൂട്ടിക്കുകയും ചെയ്തു.