പത്തുവർഷത്തെ നീണ്ട ഇടവേളക്ക് ശേഷം നടി ഷക്കീല തിരികെയെത്തുന്നു ‘ശീലാവതി’ എന്ന തെലുങ്കു ചിത്രത്തിലൂടെ. സൈക്കോ ത്രില്ലർ സ്വഭാവമുള്ള ചിത്രത്തിന്റെ ടീസര്‍ പുറത്തു വന്നിരുന്നു. ചിത്രത്തിൻറെ സംവിധായകൻ സായിറാം ദസാരിയാണ്. ചിത്രത്തിന്‍റെ ഫസ്റ്റ് ലുക്ക് പുറത്തിറക്കിയിട്ടുണ്ട്.മദ്യ ഗ്ലാസിനു മുന്നില്‍ സിരഗറ്റ് വലിച്ചിരിക്കുന്ന ഷക്കീലയുടെ ചിത്രമാണ് പുറത്തുവിട്ടത്.

തെലുങ്കിലാണ് ചിത്രം ഒരുങ്ങുന്നതെങ്കിലും കേരളത്തിൽ നടന്ന ഒരു യഥാര്‍ത്ഥ വിവാദ സംഭവമാണ് സിനിമ പ്രതിപാദിക്കുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍.ഷക്കീലയുടെ 250-ാമത്തെ ചിത്രമാണിത്. ചിത്രം ഏപ്രിലില്‍ തിയേറ്ററുകളിലെത്തും.