Sun. Nov 22nd, 2026

രൂപതാ ജനങ്ങളുടെ അറിവിലേക്കായി. കൊല്ലം മെത്രാന്റെ ഓല പള്ളികളിൽ വായിച്ചിരിക്കുന്നു…. രൂപതയ്ക്ക് കടമാണത്രെ വിശ്വാസികൾ രൂപാ തന്ന് സഹായിക്കണമെന്ന് ! എന്നാൽ രൂപ …താക്കാരുടെ പണപ്പിരിവിനെതിരെ വിശ്വാസികൾ തന്നെ രംഗത്ത് വന്നിട്ടുണ്ട്. സേവ് ഇരവിപുരം പാരിഷ് എന്ന ഫെയ്‌സ്‌ബുക്ക്‌ കൂട്ടായ്‌മ ഇതിനെതിരെ ശക്തമായ കാമ്പയിനിംഗ് ആരംഭിച്ചിട്ടുണ്ട്.

ഇരവിപുരം പാരിഷ് ഇതിനെതിരെ ഇറക്കിയിരിക്കുന്ന കുറിപ്പ് ചുവടെ:

രൂപത ജനങ്ങളുടെ അറിവിലേക്ക്……….
കൊല്ലം മെത്രാന്റെ ഓല പള്ളികളിൽ വായിച്ചിരിക്കുന്നു…. രൂപതയ്ക്ക് കടമാണത്രെ വിശ്വാസികൾ സഹായിക്കണമെന്ന് !

ന്യായമായും നമ്മുടെയൊക്കെ മനസ്സുകളിൽ ചോദ്യമുയരും……..

#എത്ര രൂപക്ക് കടമുണ്ട്?
ഇവർ പള്ളികളിൽ പറഞ്ഞ കണക്ക് ജനം വിശ്വസിക്കില്ല.

ഇനി കടമുണ്ടെങ്കിൽ തന്നെ എങ്ങനെ കടം വന്നു?
ക്രിസ്തു ഉള്ളിൽ ഇല്ലാത്ത ഇവരുടെ ധൂർത്തും ആഡംബരവും മൂലം……. അഹങ്കാരം മൂലം.

#ആരാണ് കടം വരുത്തിയത്?
സുഖലോലുപ ജീവിതം നയിക്കുന്ന പുരോഹിതരും ബിഷപ്പുമാരും

#കടമുള്ളത് സത്യമാണെങ്കിൽ വിശ്വാസികൾ സഹായിക്കേണ്ടതുണ്ടോ?
ഇല്ല

#എന്ത് കൊണ്ട്?

ഇവരെയും ഇവരുടെ ബന്ധുക്കളെയും നോക്കുക. ഒറ്റ ഒരെണ്ണം പോലും കഷ്ടപ്പെട്ട് പഠിച്ച് psc ടെസ്റ്റ്‌ എഴുതി ഒരിടത്തും കേറിയിട്ടില്ല. എല്ലാർക്കും രൂപതാ സ്ഥാപനങ്ങളിൽ ജോലി. ഇപ്പോഴുള്ള ബിഷപ്പിന്റെ കുടുംബം തന്നെയെടുക്കാം. എത്ര അധ്യാപകരാണുള്ളത് ! അമ്പോ…….. ഇവരെല്ലാം ഗവണ്മെന്റ് സ്കൂളുകളിലോ കോളേജുകളിലോ ആണോ അധ്യാപകരായിരിക്കുന്നത്? അല്ല. രൂപതയുടെ അല്ലെങ്കിൽ മറ്റ് ക്രിസ്ത്യൻ മാനേജ്മെന്റ് സ്ഥാപനങ്ങളിലാണ് ജോലി ചെയ്യുന്നത്. ആദ്യം പാതിരിമാരുടെ കുടുംബങ്ങൾക്ക് ! പിന്നീടുള്ളത് ഇവരോട് സ്വാധീനമുള്ള ശിങ്കടികളുടെ ഭാര്യമാർക്ക്. കുണ്ടറ, കാഞ്ഞിരകോട്, വെള്ളിമൺ, കൊടുവിള തുടങ്ങിയ പ്രദേശങ്ങളിലെ ബിഷപ്പുൾപ്പടെയുള്ള പാതിരിമാർക്ക് കടൽ പണിക്ക് പോകുന്ന മരക്കാന്മാരെ ഉള്ളു കൊണ്ട് പരമ പുച്ഛമാണ്. അത് കൊണ്ട് മുന്തിയ സ്വാധീനമുള്ളവർക്ക് എന്തെങ്കിലും ഇവരിൽ നിന്ന് കിട്ടിയാലായി!

നമ്മുടെ പള്ളിയിൽ തന്നെ വർഷാവർഷം തൊഴിലധിഷ്ഠിത കോഴ്സുകൾക്ക് രൂപതാ സ്ഥാപനങ്ങളിൽ അപേക്ഷ ക്ഷണിക്കുന്നതായി വിളിച്ചു പറയുമ്പോഴൊക്കെ B.Sc നഴ്സിംഗ് കോഴ്സ് വിളിച്ചു പറയില്ല മറിച്ച് GNM (പതിച്ചി) കോഴ്സ് വിളിച്ചു പറയും. കടപ്പുറത്തുകാരന്റെ പെൺ മക്കൾ വലിയ നഴ്സുമാർ ആകണ്ട. അതിന് ഞങ്ങളുടെ കുടുംബത്തെ കുട്ടികളുണ്ട്. അല്ലെങ്കിൽ അത് പഠിപ്പിക്കാൻ ശേഷിയുള്ളവർക്ക് ഞങ്ങൾ വിൽക്കും. നിങ്ങളുടെ മക്കൾ പതിച്ചികളാകുക !!!!

പള്ളിയിൽ തന്നെ എന്ത് മാത്രം പിരിവാണ് നാം കൊടുക്കേണ്ടത് ! മാസങ്ങൾ ആശുപത്രിയിലെ കിടക്കയിൽ കിടന്ന് ധാരാളം പണം ചെലവ് ചെയ്ത് അവസാനം മരണപ്പെട്ട അനേകം സഹോദരന്മാർക്ക് ഇപ്പൊ ഇരിക്കുന്ന രൂപതാ വൈദികർ എന്തെങ്കിലും സഹായം ചെയ്തിട്ടുണ്ടോ? പോരെങ്കിൽ മരണാനന്തര കർമങ്ങൾക്ക് ഒരു ഇളവും കൂടാതെ എണ്ണി എണ്ണി പണം വാങ്ങിയിട്ടുണ്ട്. ക്യാൻസർ രോഗികൾക്ക് എന്തെങ്കിലും സഹായം ഇവർ ചെയ്യുന്നുണ്ടോ? പാവപ്പെട്ട വിദ്യാർത്ഥികൾക്ക് കൊടുക്കേണ്ട സ്കോളർഷിപ് പോലും ഇവർ അടിച്ചു മാറ്റുന്നു. പരസ്പരം ചെളി വാരി എറിയാതിരിക്കാനായി ഇവർ അടിച്ചു മാറ്റുന്ന തുക ചിലപ്പോഴെങ്കിലും വീതം വയ്ക്കുന്നു.

വിശാസികളുമായി കേസും വക്കാണവും ഒപ്പം കേസുകെട്ടുകളുമായി നടക്കുന്ന ഇവർക്ക് സഹായം കൊടുക്കന്നതിലും ഭേദം ഏതെങ്കിലും ദരിദ്രർക്ക് സഹായം കൊടുക്കുന്നതാണ്. ദൈവാനുഗ്രഹമുണ്ടാകും….

മാത്രവുമല്ല, കടം വരുത്തിയ വിരുതന്മാർക്ക് സ്വകാര്യ സ്വത്തുണ്ട്. ഭൂമി വിറ്റ ധാരാളം പണമുണ്ട്. ഇവർ അത് എടുത്ത് കടം വീട്ടട്ടെ. അതല്ലേ ഹീറോയിസം. അതല്ലാതെ പാവപ്പെട്ടവന്റെ പിച്ച ചട്ടിയിൽ കൈയിട്ടു വാരുകയാണോ വേണ്ടത്? ഇനി മനുഷ്യത്വം ഓർത്ത് ഇവരെ സഹായിക്കാമെന്ന് വച്ചാലോ.. .? അതിന് ഇവർക്ക് മനുഷ്യത്വമില്ലല്ലോ !

(പ്രിയ സുഹൃത്തുക്കളെ ഈ പോസ്റ്റ്‌ നിങ്ങൾ പരമാവധി ഷെയർ ചെയ്യുക. വാട്ട്സ് ആപ് ഗ്രൂപ്പുകളിലും ഇടുക. നിങ്ങൾക്ക് ആകുന്നത് പോലെ ഈ പോസ്റ്റ്‌ ഫേസ്ബുക് ഇല്ലാത്തവരെ കാണിക്കുക………… വായിച്ചു കേൾപ്പിക്കുക)