Sun. Nov 22nd, 2026

അയല്‍വാസി പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ പെണ്‍കുട്ടിയുൾപ്പെടെ മൂന്നംഗ കുടുംബം മനംനൊന്ത് ആത്മഹത്യ ചെയ്തു. കോട്ടയം വൈക്കത്താണ് സംഭവം. പീഡിപ്പിക്കപ്പെട്ട പെണ്‍കുട്ടിയും മാതാപിതാക്കളുമാണ് ജീവനൊടുക്കിയത്. പെണ്‍കുട്ടിയെ കയ്യിലെ ഞരമ്പ് മുറിച്ച നിലയിലും മാതാപിതാക്കളെ തൂങ്ങി മരിച്ച നിലയിലുമാണ് കണ്ടെത്തിയത്. പ്ലസ് വൺ വിദ്യാര്‍ത്ഥിനിയായ പെണ്‍കുട്ടി രണ്ട് മാസം ഗര്‍ഭിണിയായിരുന്നു.

പെണ്‍കുട്ടിയെ പീഡിപ്പിച്ച അയല്‍വാസി ജിഷ്ണുദാസിനെ പോലീസ് അറസ്റ്റ് ചെയ്തു. ഇയാള്‍ നാല് മാസമായി പെണ്‍കുട്ടിയെ പീഡിപ്പിച്ചിരുന്നതായി പോലീസ് വ്യക്തമാക്കി. ഇന്നലെ അസ്വസ്ഥത പ്രകടിപ്പിച്ചതിനെ തുടര്‍ന്ന് പെണ്‍കുട്ടിയെ വൈദ്യപരിശോധനയ്ക്ക് വിധേയയാക്കിയപ്പോഴാണ് ഗര്‍ഭിണിയാണെന്ന് അറിഞ്ഞത്.