Tue. Nov 24th, 2026

ശബരിമലയിൽ സ്ത്രീപ്രവേശനം അനുവദിച്ചുകൊണ്ടുള്ള ചരിത്ര വിധിക്കുശേഷം വിധിനടത്താൻ തങ്ങൾ അനുവദിക്കില്ലെന്ന് പ്രഖ്യാപിച്ചുകൊണ്ട് സംഘപരിവാർ എൻഎസ്എസ് സ്പോൺസർ ഷിപ്പിൽ നടന്ന കേരളം കണ്ട ഏറ്റവും വലിയ ഫാസിസ്റ്റ് വെല്ലുവിളിയും ശൂദ്ര ആർത്തവ ലഹളയെയും നേരിട്ട് ഒട്ടേറെ തിരിച്ചടികൾക്ക് ശേഷം ജനുവരി 2 ന് ചങ്കുപ്പുള്ള പെണ്ണുങ്ങൾ വിധിനടപ്പിലാക്കിയത്തിന്റെ ഒന്നാം വാർഷികവും ഭരണഘടനാവിരുദ്ധമായ CAA വിരുദ്ധ പ്രതിഷേധവും നാളെ ആലപ്പുഴയിൽ നടക്കുക്കും.നവോത്ഥാനകേരളം സ്ത്രീപക്ഷ കൂട്ടായ്മ യാണ് പരിപാടി സംഘടിപ്പിച്ചിട്ടുള്ളത്. നാളെ( ജനുവരി 2)ന് ഉച്ചക്ക് രണ്ട് മണി മുതൽ ആലപ്പുഴ ചടയൻമുറി ഹാളിൽ ആണ് പരിപാടികൾ നടക്കുക.

മതവിവേചനം പോലെതന്നെ ഭരണഘടനാ വിരുദ്ധമാണ് ലിംഗ വിവേചനവും എങ്കിലും എല്ലാ മതവാദികളും സ്ത്രീവിരുദ്ധതയുടെ കാര്യത്തിൽ ഒരേതൂവൽ പക്ഷികൾ ആയതിനാൽ ആർക്കൊക്കെ അലോരസങ്ങൾ ഉണ്ടായാലും ഇത് മറ്റാരും പറയില്ല എന്നതിനാൽ ലിംഗ സമത്വത്തിനായി നിലകൊള്ളുന്ന നാം തന്നെ അത് ഉറക്കെ പറയേണ്ടതുണ്ട് എന്നതിനാൽ മനുസ്മൃതി മൂല്യങ്ങൾക്കെതിരെ ഭരണഘടനമൂല്യങ്ങൾ ഉയർത്തിപ്പിടിക്കുന്ന മുഴുവൻ ജനാധിപത്യവാദികളും പരിപാടിയിൽ പങ്കെടുക്കണമെന്ന് സംഘാടകർ അഭ്യർത്ഥിച്ചു.

പരിപാടിയോടനുബന്ധിച്ച് ഡിങ്കോയിസ്റ്റ് ആചാര്യൻ സുകുമാരൻ ആശാൻ ആൻഡ് പാർട്ടിയുടെ ഉടുക്കുകൊട്ടും പാട്ടും പിപി സുമനൻ അവതരിപ്പിക്കുന്ന വിപ്ളവാനവോത്ഥാന കവിതകളും ഉണ്ടായിരിക്കുന്നതാണ്. തുടർന്ന് നടക്കുന്ന സമ്മേളനം ഭാരതീയ യുക്തിവാദി സംഘം പ്രസിഡന്റ് ശ്രീനി പട്ടത്താനം ഉദ്‌ഘാടനം ചെയ്യും. സീന യു.ടി.കെ അധ്യക്ഷയായിരിക്കും. ചലച്ചിത്രതാരം മിനോൺ ജോൺ, ബിന്ദു അമ്മിണി,എസ്.പി മഞ്ജു, ഡോ. പ്രസാദ് അമോർ,സ്വാമി. ആനന്ദ തീർത്ഥ ചൈതന്യ,: ധനുവച്ചപുരം സുകുമാരൻ,എം.രാജേഷ്,ബിന്ദു തങ്കം കല്യാണി, അഡ്വ.ഡി.തിലകൻ, സംജു.വി.സന്തോഷ്, പി.പിസുമനൻ, തുടങ്ങിയവർ സംസാരിക്കും. ലിബി സിഎസ് സ്വാഗതവും അശ്വിൻ പിണറായി നന്ദിയും പറയും.

എന്തെല്ലാം പ്രതിബന്ധങ്ങൾ ഉണ്ടായാലും ശബരിമല സ്ത്രീപ്രവേശനത്തിൽ നിന്നു ഞങ്ങൾ പിന്നോട്ടില്ല എന്നും, ജനുവരി രണ്ടിന് സുരക്ഷ നൽകാൻ പോലീസ് വിസമ്മതിക്കുന്നതിനാൽ ഞങ്ങൾ തീയതി മുൻകൂട്ടി പ്രഖ്യാപിക്കാതെ തന്നെ ശബരിമല പ്രവേശനത്തിന് ശ്രമിക്കുമെന്നും, മണ്ഡല കാലം കഴിഞ്ഞാലും സ്ത്രീകളുടെ സുഗമമായ സഞ്ചാര സ്വാതന്ത്ര്യം ഉറപ്പാക്കുന്നതുവരെ ഒരു ദീർഘകാല അജണ്ഡയായി ഞങ്ങൾ ഈ സമരം തുടരുമെന്നും പ്രഖ്യാപിച്ച് നവോത്ഥാന കേരളം സ്ത്രീപക്ഷ കൂട്ടായ്മ വ്യക്തമാക്കി.

ശബരിമല വിഷയവുമായി ബന്ധപ്പെട്ട് സുപ്രീംകോടതിയിൽ കൂട്ടായ്മയുടെ പ്രവർത്തകരായ രണ്ടു സ്ത്രീകൾ നൽകിയ കേസുകളിൽ ഉണ്ടായഉത്തരവിൽ 2018 സെപ്റ്റംബർ 28 ലെ വിധിക്ക് സ്റ്റേയില്ലെന്നും ശബരിമല വിഷയം വൈകാരിക പ്രശ്നമാണെന്നും പോലീസ് സംരക്ഷണം ഇപ്പോൾ നൽകാനാവില്ലെന്നും സമാധാനപരമായി പോകാമെന്നുള്ള സ്ത്രീകൾക്ക് പോകാം എന്നുമുള്ള ഒരുവിചിത്ര ഉത്തരവാണല്ലോ? ഉണ്ടായത് എന്നും അതുകൊണ്ട് ഒരു പ്രക്ഷോഭം എന്നരീതിയിൽ പോകുന്നത് കോടതിയെ ധിക്കരിക്കൽ ആകുമെന്നതിനാൽ സമാധാനപരമായി മുന്നറിയിപ്പ് കൂടാതെ പോകാനാണ് തങ്ങളുടെ തീരുമാനം എന്നും നവോത്ഥാന കേരളം സ്ത്രീപക്ഷ കൂട്ടായ്മ പ്രവർത്തകർ പറഞ്ഞു.

മുൻ തീരുമാനം ഒരു പ്രക്ഷോഭം എന്നോണം ജനുവരി രണ്ടിന് നിലയ്ക്കലേക്ക് സ്ത്രീകളെ സംഘടിപ്പിച്ച് ഒരു മാർച്ച് ആണ് ഉദ്ദേശിച്ചിരുന്നത് എന്നാൽ കോടതി ഉത്തരവ് മാനിക്കുന്നതുകൊണ്ട് ഞങ്ങൾ സമാധാനപരമായി പോകാൻ ശ്രമിക്കും എന്നും സമാധാനം ലംഘിക്കാൻ വരുന്നവരെ നേരിടാനും സമാധാനം പാലിക്കാനും സമാധാനപാലകരും അതിന് ഉത്തരവാദിത്വപ്പെട്ട സർക്കാരും ശ്രമിച്ചാൽ മതി എന്നും കൂട്ടായ്മയുടെ വക്താക്കൾ പറഞ്ഞു.

തങ്ങൾക്ക് പ്രത്യേക സുരക്ഷയൊന്നും ആരും നൽകേണ്ടതില്ല എന്നും പൗരർ എന്നനിലയിൽ ഉള്ള സുരക്ഷ നൽകിയാൽ മതിയാകും എന്നും എന്തയാലും ശബരിമല സ്ത്രീപ്രവേശന വിഷയത്തിൽനിന്നും പിന്നോട്ടില്ലെന്നും . ഇപ്പോൾ മതവിവേചനം ഭരണഘടനാ വിരുദ്ധമാണെന്നും പറഞ്ഞു തെരുവിലിറങ്ങിയവർ മതവിവേചനം പോലെതന്നെ ഭരണഘടനാ വിരുദ്ധമാണ് ലിംഗവിവേചനവും എന്ന് തിരിച്ചറിയണമെന്നാണ് ഞങ്ങൾക്ക് പറയാനുള്ളത് എന്നും നവോത്ഥാന കേരളം സ്ത്രീപക്ഷ കൂട്ടായ്മ വ്യക്തമാക്കി.