കേരളത്തിലെ എല്‍ഡിഎഫിനെ പിന്തുണയ്ക്കുന്ന പ്രസ്താവന നടത്തിയതിനെ തുടര്‍ന്ന് സംഘപരിവാറിന്റെ സൈബര്‍ ആക്രമണം നേരിടുന്ന വിനായകന് പിന്തുണയുമായി ഡി.വൈ.എഫ്.ഐ രംഗത്ത് എത്തി. കേരളത്തിലെ ബി.ജെ.പിയുടെ പരാജയത്തെപ്പറ്റി തുറന്നുപറഞ്ഞതിന്റെ പേരിലാണ് വിനായകനെതിരെ സോഷ്യല്‍ മീഡിയയിലൂടെ സംഘവപിവാര് സൈബര്‍ അറ്റാക്ക് നടത്തിയത്. വിനായകന്റെ ഒരു അഭിമുഖത്തിലെ പരാമര്‍ശങ്ങളുടെ പേരില്‍ അദ്ദേഹത്തെ ജാതീയമായി അധിക്ഷേപിക്കുകയാണ് സംഘപരിവാര്‍ അണികള്‍.
ആര്‍എസ്എസ്സിനും ബിജെപിക്കും കേരളത്തില്‍ വളരാനാകില്ലെന്ന വിനായകന്റെ അഭിപ്രായമാണ് അദ്ദേഹത്തിനെതിരെ തിരിയാന്‍ ബിജെപി അണികളെ പ്രകോപിപ്പിച്ചത്. ലോക്സഭ തെരഞ്ഞെടുപ്പിന്റെ ഫലം സംബന്ധിച്ച് വിനായകന് നടത്തിയ അഭിപ്രായ പ്രകടനത്തിനിടയിലാണ് ബിജെപിക്കെതിരെയും അദ്ദേഹം തുറന്ന് പറഞ്ഞത്.
ഇതിനു പിന്നാലെയാണ് വംശീയമായും ജാതീയമായും താരത്തെ അധിക്ഷേപിച്ചുകൊണ്ടുള്ള പോസ്റ്റുകള്‍ സോഷ്യല്‍ മീഡിയയില്‍ നിറഞ്ഞത്. വിനായകന്റെ സിനിമകള്‍ ബഹിഷ്കരിക്കാനുള്പ്പെടെ ആഹ്വാനം ചെയ്തിട്ടുണ്ട്.
ആര്.എസ്.എസ് സൈബര്‍ ആക്രമണത്തിനെതിരെ അണിനിരക്കണമെന്നും വിനായകനൊപ്പം ഉണ്ടാകുമെന്നും ഡി.വൈ.എഫ്.ഐ സംസ്ഥാന സെക്രട്ടറി എ.എ.റഹീം തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെ പറഞ്ഞു.
