Fri. Nov 20th, 2026

ലിബി.സി.എസ്

കനക ദുർഗ്ഗ മലചവിട്ടിയത് കേരളത്തിലെ സ്ത്രീകളുടെ ആത്മാഭിമാനം ഉയർത്തിപ്പിടിക്കാൻ കൂടിയാണ്. അല്ലാതെ 2019 ൽ മലകയറിയേക്കാം എന്ന് നേർച്ച നേർന്നിട്ടൊന്നുമല്ല

മധ്യകാല അവശിഷ്ടങ്ങൾക്കിടയിൽനിന്ന് നിന്ന് വിമുക്തരാവാത്ത പോതുബോധത്തിന്റെ സ്വാധീനം ആണ് കനക ദുർഗ്ഗക്കെതിരായ ശാരീരിക അക്രമവുംകുടുംബ ഭ്രഷ്ട് ഉം സാമൂഹ്യ ബഹിഷ്കരണവും. അത് സംഘികളിൽ നിന്ന് മാത്രം ഉണ്ടാവുന്നതാണ് എന്ന് ഞാൻ കരുതുന്നില്ല എന്നാൽ അത് സംഘി പേടിയിൽ നിന്ന് മറ്റുള്ളവരിലേക്ക് കൂടി സംക്രമിക്കുന്നതാണ്.

ഇതുപോലൊരു സീൻ എന്റെ വീട്ടിൽ സൃഷ്ടിക്കാൻ സംഘികളും ചില പോലീസുകാരും ഉൾപ്പെടെ ആത്മാർത്ഥമായി ശ്രമിച്ചിരുന്നു. എൻറെ അനുഭവത്തിൽ സുരക്ഷയൊരുക്കേണ്ട പൊലീസിൻറെ ഭാഗത്തുനിന്നുപോലും ഇതുണ്ടായിട്ടുണ്ട്.എസ് പി യുടെ നിർദ്ദേശാനുസരണം എനിക്ക് സുരക്ഷ ഒരുക്കാൻ വന്ന പേരിൻറെ അറ്റത്ത് വാലുള്ളൊരു പോലീസുകാരൻ എൻറെ അമ്മയോടുചോദിച്ചത് എന്നെ എന്തിനാണ് വീണ്ടും വീട്ടിൽ കയറ്റിയത് എന്നാണ്. അതിന് അമ്മച്ചി തന്നെ തക്ക മറുപടി കൊടുക്കുകയും ചെയ്തു.

എല്ലാവരും അങ്ങനെയാണെന്നല്ല പറഞ്ഞത്. സാമൂഹ്യബഹിഷ്കരണത്തിൻറെ കാര്യത്തിൽ നോക്കിയാൽപോലും നാട്ടിലെ ഹിന്ദുക്കളല്ല ആദ്യമൊക്കെ എന്നോട് കൂടുതൽ ബഹിഷ്കരണങ്ങൾ നടത്തിയതും.{ഞങ്ങളുടെ നാടിൻറെ മറ്റൊരു പ്രത്യേകത അർത്തുങ്കൽ തൈക്കൽ ഏരിയയിലൊന്നും സവർണ്ണ ഹിന്ദുക്കൾ ഇല്ല എന്നതുകൂടിയാണ്. അതുകൊണ്ടുകൂടിയാകാം എന്നോട് പഴയ സ്നേഹത്തോടെതന്നെയാണ് ഒട്ടുമിക്ക ഹിന്ദുക്കളും ഇപ്പോഴും ഇടപെടുന്നതും) സമസ്ത മേഘലകളിലുള്ളവരും സന്ഘിപെടികൊണ്ട് ഇതൊക്കെ കാണിച്ചിട്ടുണ്ട്. ക്രിസ്ത്യാനികൾക്കാണ് കൂടുതൽ പേടി. അവർ പൊതുവെ സ്വന്തംകാര്യം സിന്ദാബാദ് എന്ന മുദ്രാവാക്യക്കാരുമാണല്ലോ? എന്തിന് യുക്തിവാദികളും ഫെമിനിസ്റ്റുകളും വരെ ഈ സന്ഘിപ്പേടിയും ബഹിഷ്കരണവും കാണിച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസം അർത്തുങ്കൽ പെരുന്നാളിന് ഞങ്ങൾ മാല ഊരാനായി പോയിട്ടും അവിടെ പരിചയമില്ലാത്ത ഒരുപാടുപേർ ഇങ്ങോട്ടുവന്ന് പരിചയപ്പെടുകയും വിഷ് ചെയ്യുകയും ചെയ്യുമ്പോൾ മുൻപരിചയമുള്ള പുരോഗമനകാരികളായി തെറ്റിദ്ധരിച്ച് വെച്ചിരുന്ന പലരും സന്ഘിപെടികൊണ്ട് നമ്മളെ മുഖം തിരിക്കുന്നതുമായ കാഴ്ചയാണ് ഉണ്ടായത്. വലിയ ഗീർവാണങ്ങൾ മുഴക്കുമ്പോഴും സമൂഹത്തിൻറെ സമസ്ത മേഖലയിലും ഈ സംഘിപ്പേടി വ്യാപിച്ചിരിക്കുകയാണ് എന്നതാണ് വാസ്തവം.

നാട്ടിലെ നിരവധി ഓട്ടോറിക്ഷാക്കാരുടെ പേരിൽ ഓട്ടം വിളിച്ചിട്ടു വരാത്തതിന് ട്രാഫിക്ക് പോലീസിൽ കേസ് കൊടുത്തശേഷമാണ് ഓട്ടം വിളിച്ചാൽ പോലും വരൻ തുടങ്ങിയത്.ബന്ധുക്കൾ പോലും മറ്റുള്ളവർ കാൺകെ മിണ്ടാൻ പേടിക്കുന്ന കാഴ്ച്ചയാണ് കണ്ടത്.

ഞാൻ തിരുവനന്തപുരത്ത് ഹസ്ബന്റിൻറെ അടുത്ത് പോകുന്നു എന്ന് പറഞ്ഞു വെളുപ്പിനെ വീട്ടിൽനിന്നും ഇറങ്ങിയിട്ട് 10 മണിയൊക്കെ ആകുമ്പോൾ എന്നെ പത്തനംതിട്ടയിൽ തടഞ്ഞുവെച്ചിരിക്കുന്നതായിട്ടാണ് ടിവിയിൽ വർത്ത കണ്ട്‌ വീട്ടുകാർ അറിയുന്നത്.. വീട്ടിൽ പ്രായമായ അച്ഛനും അമ്മയും മാത്രമാണ് ഉണ്ടായിരുന്നത്. കുറച്ച് സമയത്തിനുള്ളിൽ ഞങ്ങളുടെ ഓഫീസിലേക്ക് മാർച്ച് എന്റെ വീട്ടിലേക്ക് മാർച്ച് അങ്ങനെ പലപല കലാപരിപാടികൾ അരങ്ങേറുമ്പോൾ വീട്ടിലുള്ളവരുടെ അവസ്ഥ ഊഹിച്ചുകൂടെ? അതിനിടയിൽ വിസർജനത്തിന്റെയും മരുനാടന്റെയും ജന്മഭൂമിയുടെയും കലാപരിപാടികൾ വേറെയും.

പുറത്താരോടും എനിക്കെതിരെ സംസാരിച്ചില്ലെങ്കിലും ഞാൻ തിരിച്ചു വീട്ടിലേക്കു വന്നാൽ വെടിവെച്ചുകൊല്ലുമെന്നാണ് എൻറെ ഫാദർ പറഞ്ഞിരിക്കുന്നതെന്നാണ് അങ്കിളിനെ വിളിച്ചപ്പോൾ അറിഞ്ഞത്.അമ്മച്ചിക്ക് ബിപികൂടി ഒരാഴ്ച ചേർത്തല എക്സ് റേ ഹോസ്പിറ്റലിൽ ആയിരുന്നു. എൻറെ ഹസ്ബന്റും ബ്രദറും യുക്തിവാദികൾ ഒന്നുമല്ലെങ്കിലും ദൈവവിശ്വാസികൾ അല്ലാത്തതുകൊണ്ടാണ് എന്റെവീട്ടിൽ കൂടുതൽ പ്രശ്നങ്ങൾ ഉണ്ടാകാതിരുന്നതും അതിനായി പ്ലാൻചെയ്തവരുടെ പദ്ധതികൾ പൊളിഞ്ഞുപോയതും.

എന്റെ ഹസ്ബന്റും ബ്രദറും ഞങ്ങളുടെ ഫാമിലി വിഷയത്തിൽ എന്നോടൊപ്പം നിന്നുകൊണ്ടാണ് എൻറെ ഫാദറിനെ സോൾവാക്കൻ പറ്റിയത്.അതല്ലെങ്കിൽ വിസർജ്ജനവും ജന്മഭൂമിയുമൊക്കെ ആഘോഷിക്കുമായിരുന്നു. ഇതൊക്കെത്തന്നെയാണ് മുൻപും ഇതിന് ശ്രമിച്ച എല്ലാ സ്ത്രീകളും നേരിട്ടതും..

കനക ദുർഗ്ഗയുടെ സാഹചര്യങ്ങൾ ഇതിൽനിന്നെല്ലാം. വ്യത്യസ്തമാണ്. കനകയുടെ ഹസ്ബൻഡ് കൃഷ്ണനുണ്ണി കൃത്യമായ നിലപടുള്ള ഒരു വ്യക്തിയൊന്നുമല്ല. അദ്ദേഹം പോലീസിനോട് ഒന്ന് പറയും സംഘികൾ പറയുമ്പോൾ അതെല്ലാം തിരിച്ചുപറയും. കുടുംബാംഗങ്ങൾ ഉൾപ്പെടെ സംഘികളായ ഒരുവീട്ടിൽനിന്ന് തന്നെ ഒരുയുവതി ശബരിമല ദർശനം നടത്തിയത് അവർക്ക് സഹിക്കബിൾ അല്ല. അതുകൊണ്ടുതന്നെ കൃഷ്ണനുണ്ണിയെ പോലൊരു സാധുവിൻറെ സംഘിപ്പേടി ഊഹിക്കാവുന്നതല്ലേ ഉള്ളൂ. അത് അവരുടെ ഫാമിലി മാറ്റർ ആയതുകൊണ്ട് കൂടുതൽ വിശദീകരിക്കാൻ ആഗ്രഹിക്കുന്നില്ല. കനക അത് ആഗ്രഹിക്കുന്നുമില്ല. അതുകൊണ്ടുകൂടിയാണ് ഞാൻ എൻറെ അനുഭവത്തിലൂടെ ഇത് വിശദീകരിക്കാൻ ശ്രമിച്ചതും 

കനക ദുർഗ്ഗക്കൊപ്പം നിൽക്കണം…
പുരോഗമന കേരളം ഒറ്റക്കെട്ടായി നിന്ന് ഇതിനെ മറികടക്കണം.വെറുമൊരു കുടുംബവഴക്ക് മാത്രമല്ല ഇതിനുള്ളിലുള്ളത്

കനകക്കെതിരായ ശാരീരിക ആക്രമണത്തിനെതിരെയും കുടുംബ ഭ്രഷ്ടിനെതിരെയും സാമൂഹ്യ ബഹിഷ്കരണത്തിനെതിരെയും പുരോഗമന കേരളം പ്രതിഷേധിക്കുക …
കനക ദുർഗ്ഗക്കൊപ്പം നിൽക്കുക !