ശബരിമല സ്ത്രീപ്രവേശന വിഷയത്തില്‍ സുപ്രീംകോടതി വിധി ഒരു കാരണവശാലും നടപ്പാക്കാന്‍ സാധിക്കില്ലെന്ന നിലപാടെടുടുത്തിരിക്കുന്ന ബിജെപിക്ക് കടകവിരുദ്ധമായി ആര്‍എസ്എസ്. ശബരിമലയില്‍ യുവതികള്‍ക്ക് പ്രവേശനം അനുവദിക്കണമെന്ന് തന്നെയാണ് സംഘടനയുടെ നിലപാടെന്ന് ആര്.എസ്.എസ് വ്യക്തമാക്കി.
വാസ്തവത്തിൽ എന്താണിവരുടെ നിലപാടെന്ന് ആർക്കും വ്യക്തമല്ലെങ്കിലും കാട്ടിക്കൂട്ടുന്ന കലാ പരിപാടികളിൽ നിന്ന് ജനങ്ങൾക്ക് കാര്യങ്ങൾ വ്യക്തമാകുന്നുണ്ട്. വിശ്വാസികളുടെ മേല്‍ ഒരു കാര്യവും അടിച്ചേല്‍പ്പിക്കാന്‍ സാധിക്കില്ല. സമവായത്തിലൂടെയാണ് വിധി നടപ്പാക്കേണ്ടത്. ഭക്തരുടെ വികാരം കൂടി ഇക്കാര്യത്തില്‍ മാനിക്കേണ്ടതുണ്ട്. ആര്.എസ്.എസ് ജനറല്‍ സെക്രട്ടറി ഭയ്യാജി ജോഷി പ്രസ്താവനയിൽ പറഞ്ഞു.
അതേസമയം, ഇക്കാര്യത്തില്‍ ആര്‍എസ്എസ് കേരള ഘടകം ബിജെപിയുടെ നിലപാടിനൊപ്പമാണ്. യുവതീപ്രവേശനം നടന്നാല്‍ സംസ്ഥാനത്ത് വ്യാപക പ്രതിഷേധം അഴിച്ചു വിടുമെന്നാണ് ഇക്കാര്യത്തില്‍ സംസ്ഥാന ബിജെപിയുടെ നിലപാട്. നേരത്തെ യുവതീപ്രവേശന വിധിക്കെതിരേ ശബരിമലയില്‍ സംഘപരിവാര്‍ പ്രവര്‍ത്തകര്‍ വ്യാപക അക്രമം അഴിച്ചു വിട്ടിരുന്നു.