ആർത്തവലഹളയുടെ നേതാവായ തൻറെ ഭർത്താവിനെ ജാമ്യമില്ലാ വകുപ്പിൽ പൊലീസ് അറസ്റ്റ് ചെയ്ത് കൊണ്ടുപോയത് ട്രാക്റ്ററിൽ കിടത്തി ടാർപ്പായകൊണ്ട് മൂടി ആരെയും കാണിക്കാതെയാണെന്ന്, പാവപ്പെട്ട ആദിവാസി സ്ത്രീകളെ പെട്രോളും കഴുത്തിൽ കുരുക്കുമായി നിലക്കലിലേക്കയച്ചിട്ട് ടിവിചാനലിൽ പട്ടുസാരിയുമുടുത്ത് കെട്ടിയവനുമൊത്ത് ചർച്ചയ്ക്കുപോയ കൊലസ്ത്രീ ദീപാരാഹുൽ ഈശ്വർ കണക്കുകൂട്ടലുകളെ തെറ്റിച്ച് കെട്ടിയവൻ അകത്തയപ്പോൾ നടത്തിയ രോദനത്തിനു ‘ഗ്ലോബൽ വോയ്സസ് ഓൺലൈൻ’ ജേർണലിസ്റ്റ് ഇഞ്ചിപ്പെണ്ണിൻറെ മറുപടി കുറിപ്പ് വൈറലാകുന്നു.
ഇഞ്ചിപ്പെണ്ണിൻറെ തുറന്ന കത്ത്
പ്രിയപ്പെട്ട ദീപ Deepa Rahul Easwar,
ലൈവ് കണ്ട്, വിഷമം കടിച്ചൊതുക്കുന്നതും കണ്ടു. സങ്കടമുണ്ട്. ആർക്കായാലും സ്വന്തം ഭർത്താവിനെ ജയിലിൽ പോയി സന്ദർശിക്കാനും അത് നേരിടാനുമുള്ള മനക്കരുത്ത് ഉണ്ടാവില്ല.
പക്ഷെ അയ്യപ്പനു വേണ്ടി അദ്ദേഹം അത് ചെയ്യാൻ തയ്യാറാവുമ്പോൾ അതിൽ ദീപ അഭിമാനിക്കുകയാണ് ചെയ്യെണ്ടത് എന്ന് ഈയവസരത്തിൽ പറയാൻ ആഗ്രഹിക്കുന്നു. പക്ഷെ ഒന്നാലോചിച്ച് നോക്കൂ ദീപ, വെറും ഒന്നര മാസങ്ങൾക്ക് മുൻപാണ് കേരളത്തെ കുറിച്ച് എല്ലാവരും ഈ ലോകം മൊത്തം അഭിമാനത്തോടെ ഇതെന്തൊരു നാട് എന്ന് അത്ഭുതം കൂറിയത്.
ഇതുവരെ ഒരു നാട്ടിലും കാഴ്ച വെച്ചിട്ടില്ലാത്ത ഒത്തൊരുമയായിരുന്നു വെള്ളപൊക്കത്തിൽ. എത്ര രാഷ്രീയക്കാർ, എത്ര പോലീസുകാർ, എത്ര ഗവൺമെൻ്റ് ഉദ്യോഗസ്ഥർ, എത്ര വീട്ടമ്മമാർ, എത്ര തൊഴിലാളികൾ ഇങ്ങിനെ കേരളം മൊത്തം ഒന്നായി അധ്വാനിക്കുകയും, ഒന്നായി വിഷമിക്കുകയും ഒന്നായി ആശ്വസിക്കുകയും ചെയ്തു.
അവിടെക്കാണ് സുപ്രീം കോടതി വിധിയുടെ പേരിൽ രാഹുൽ ഈശ്വർ തീർത്തും അപക്വമായി ഇതിനെ കൊണ്ടെത്തിച്ചത്. ഒന്നാലോചിച്ച് നോക്കൂ, കേരളത്തിൽ ഒരാൾക്ക് പോലും ഈ വിധിക്ക് പിന്നിൽ പങ്കില്ല. എന്നിട്ടും കേരളത്തിൽ ആർക്കോ പങ്കുണ്ടെന്ന പോലെ രാഹുൽ പെരുമാറുകയായിരുന്നു, പരസ്പരം വിദ്വേഷത്തിനു വഴി മരുന്നിട്ടു. ഇത്രയും വലിയ ഒരു ജനക്കൂട്ടം നാമം മാത്രമേ ജപിക്കുകയുള്ളൂ എന്ന് രാഹുലിനു തോന്നിയോ? ദീപക്ക് തോന്നിയോ? പത്താളു കൂടിയാൽ പോലും കലാപങ്ങൾ ഉണ്ടാവുന്ന ഒരു രാജ്യത്തെക്കുറിച്ച് മുഴുവൻ സമയം അതിൻ്റെ കൊടി കുപ്പായത്തിൽ തിരുകിയ ഒരാൾക്ക് മനസ്സിലായിട്ടില്ലേ? അതിനുള്ള സെൻസിബിളിറ്റിയും സെൻസിറ്റിവിറ്റ്യും ഇത്രയധികം ടിവി ചാനലുകളിൽ മാറി മാറി പ്രത്യക്ഷപ്പെട്ടിട്ടും ഭർത്താവിനു മനസ്സിലായില്ലെങ്കിൽ ദീപയെപോലെ വിവരമുള്ള സ്ത്രീകൾ എങ്കിലും ഒന്ന് ഉപദേശിക്കണമായിരുന്നു.
ഇതെല്ലാം കൂടാതെ പരിപാവനമായ ശബരിമല മുറ്റം രാഹുൽ ഈശ്വർ എന്ന ഒറ്റ വ്യക്തി കളങ്കമാക്കി. എത്രയോ സ്ത്രീകൾ അയ്യപ്പനെ മനസ്സിൽ ധ്വാനിച്ച് അൻപത് വയസ്സ് വരെ പിടിച്ച് നിൽക്കുന്നു. അവർ ശബരിമലയിൽ മാത്രമല്ല അയ്യപ്പൻ അവരുടെ ഹൃദയത്തിലാണ് എന്നും എപ്പോഴെങ്കിലും കാണാൻ സാധിക്കുമെന്നും ഉറച്ച് വിശ്വസിച്ച് ജീവിക്കുന്നു. അവരെയാണ് രാഹുൽ ഈശ്വർ അപമാനിച്ചത്. ശബരിമല യുദ്ധക്കളമാക്കി തീർത്തത്, ഇപ്പോൾ ഭയത്തോടേയും വേദനയോടെയും അല്ലാതെ ശബരിമലയെക്കുറിച്ച് ആരെങ്കിലും ഓർക്കുമോ? മലയാളികളുടെ പ്രിയപ്പെട്ട അയ്യപ്പനെയാണ് ജനമനസ്സുകളിൽ നിന്ന് രാഹുൽ ഈശ്വർ ഒറ്റയാൾ ഇറക്കി വിട്ടത്. ഇപ്പോൾ അതൊരു പോലീസ് കോട്ടയാണ്.
കുഞ്ഞുങ്ങളെ ചുമലിലേറ്റി വെള്ളാപ്പൊക്കത്തിൽ നിന്ന് രക്ഷിച്ച പോലീസാണ് ഇപ്പോൾ പോലീസ് മുറ എടുക്കെണ്ടി വന്നത്. എന്തിനു അവരെ ഇങ്ങിനെ ബുദ്ധിമുട്ടിക്കുന്നത് ? വയ്യാതെ ഇരുന്ന മുഖ്യമന്ത്രി മുതൽ കേരളത്തിനു വേണ്ടി മുണ്ട് മുറിക്കിയുടുത്ത ഇനിയും വീടുകൾ താമസ യോഗ്യമല്ലാത്ത ആയിരക്കണക്കിനു ജനങ്ങളെ സേവിക്കാൻ അവർ തയ്യാറായി വരുമ്പോൾ എന്തിനു ഇങ്ങിനെയൊരു ലഹള ഉണ്ടാക്കൻ കച്ച കെട്ടി? എത്ര അപക്വമായാണ് രാഹുൽ ഇത് ചെയ്തത്? സ്വന്തം ലാഭത്തിനു വേണ്ടിയോ? അതോ സീറ്റിനു വേണ്ടിയോ? അതോ മറ്റാർക്കെങ്കിലും വേണ്ടിയോ?
എന്തിനു വേണ്ടി ദീപ? എന്തിനു? എന്തിനു മലയാളികളെ ഇങ്ങിനെ തമ്മിൽ അടിപ്പിച്ച് കൊണ്ട് അവരുടെ നാട് നശിച്ച് കാണാൻ ആഗ്രഹിക്കുന്ന ഉത്തരേന്ത്യൻ രാഷ്ട്രീയക്കാർക്ക് വേണ്ടി ഈ നാടിനെ കുരുതി കൊടുത്തു? ദീപ ഇതിനുത്തരം പറഞ്ഞേ തീരൂ. 14 ദിവസം കഴിഞ്ഞ് ഇറങ്ങുമ്പൊ രാഹുലും.
വേദനയോടെ
ഇഞ്ചിപ്പെണ്ണ്