ശബരിമല ദർശനത്തിന് ശ്രമിച്ച മഞ്ജുവിന്റെ വീടിന് നേരെ ആര്‍എസ്എസ്-ബിജെപി ഗുണ്ടകളുടെ ആക്രമണം
സുപ്രീം കോടതിവിധിയുടെ പിൻബലത്തിൽ ശബരിമല കയറാനൊരുങ്ങിയ സ്ത്രീകളുടെ വീടിന് നേരെ വ്യാപകമായി ആക്രമണം അഴിച്ചുവിടുകയാണ് സംഘപരിവാർ സംഘടനകൾ. ആദ്യം ശബരിമലയിൽ കയറാൻ ശ്രമിച്ച ലിബിയുടെ വീട്ടിൽ അക്രമത്തിന് ശ്രമിച്ച സംഘപരിവാർ ഗുണ്ടകളെ പോലീസ് വാഹനങ്ങളുടെ നമ്പർ കണ്ടെത്തി തിരിച്ചറിഞ്ഞിട്ടുണ്ട്.ലിബിയുടെ വീടിനും ഓഫീസിനും പോലീസ് സംരക്ഷണം ഏർപ്പെടുത്തിയിരിക്കുകയാണ്.
പിന്നീട് കയറാൻ ശ്രമിച്ച മോഡലും നടിയുമായ രെഹ്ന ഫാത്തിമയുടെ ബിഎസ്എൻഎൽ ക്വാർട്ടേഴ്സ് അന്നേദിവസം സംഘപരിവാർ അടിച്ചുതകർത്തിരുന്നു.ഇപ്പോൾ 15 പതിനഞ്ചു പൊലീസുകാരെ സുരക്ഷക്കായി നിയോഗിച്ചിരിക്കുകയാണ്.
അന്നേ ദിവസം തന്നെ ശബരിമല ദർശനത്തിന് ശ്രമിച്ച തിരുവനന്തപുരം സ്വദേശി മേരി സ്വീറ്റിയുടെ രണ്ടു വീടുകളും അക്രമികൾ തകർത്തു.
ഇന്നലെ മലകയറാൻ കയറാൻ മഞ്ജുവിന്റെ വീട്ടിലേക്ക് ഒരുസംഘം ആര്‍എസ്എസ്-ബിജെപി പ്രവര്‍ത്തകര്‍ പ്രതിഷേധ മാര്‍ച്ച് സംഘടിപ്പിച്ചിരുന്നു. വീട്ടിനുള്ളിലേക്ക് അതിക്രമിച്ച് കയറിയ സംഘം വീട്ടുപകരണങ്ങള്‍ പുറത്തേക്ക് വലിച്ചെറിയുകയും ജനല്‍ ചില്ലുകള്‍ എറിഞ്ഞുടയ്ക്കുകയും ചെയ്തു.

അതേസമയം, ശബരിമലയിലേക്കുള്ള യാത്ര ഉപേക്ഷിച്ചിട്ടില്ലെന്നും നാളെയോ മറ്റന്നാളോ വീണ്ടും തിരികെയെത്തുമെന്നും മഞ്ജു മാധ്യമങ്ങളോട് പറഞ്ഞു. മഴയും മോശം കാലാവസ്ഥയും മൂലമാണ് ഇന്ന് മല കയറാന്‍ പൊലീസ് അനുവദിക്കാതിരുന്നതെന്നും പമ്പയില്‍ സൗകര്യങ്ങള്‍ ഇല്ലാത്തതിനാലാണ് അവിടെ നിന്നും മടങ്ങിയതെന്നും മഞ്ജു കൂട്ടിച്ചേര്‍ത്തു.
കേരളത്തിന് ഒരു ഇന്റലിജൻസ് ബ്യൂറോ ഉണ്ടോ എന്ന് സംശയിക്കത്തക്ക തരത്തിൽ സംഘികൾ സംസ്ഥാനത്ത് അഴിഞ്ഞാടുകയാണ്. ശബരിമലയിൽ എത്തുന്ന സ്ത്രീകളുടെ വീടുകൾ ആക്രമിക്കപ്പെടുന്നു. ആക്രമം കഴിഞ്ഞിട്ടാണ് പോലീസിനെ വിന്യസിക്കുന്നത്. കേരളത്തിലെ ഒരു കൊച്ച് കുഞ്ഞിന് പോലും മുൻകൂട്ടി അറിയാവുന്ന ഇക്കാര്യം രഹസ്യാനേഷണ വിഭാഗം അറിഞ്ഞില്ലേ?
യുവതി പ്രവേശനത്തെ പ്രതിരോധിക്കുന്നവരെ നിഷ്ക്രിയമാക്കാൻ ശബരിമല നടതുറക്കുന്നതിന് ആഴ്ചകൾക്ക് മുൻപേ തുടങ്ങിയ സംഘപരിവാറിന്റെ അഴിഞ്ഞാട്ടങ്ങൾ കണ്ടിട്ടും ഒരു മുന്നൊരുക്കവും ആഭ്യന്തര വകുപ്പ് നടത്തിയിട്ടില്ല എന്നും ആർക്കും മനസിലാകും.ഇന്നലെ ആക്രമിക്കപ്പെട്ട മഞ്ജുവിന്റെ വീടൊക്കെ കണ്ടിട്ട് ആക്രമിക്കാൻ തോന്നിയ ആർത്തവ ലഹളക്കാരായ ദേശസ്നേഹികളുടെ ഹിന്ദുത്വപ്രേമം കാണുമ്പൊൾ കഷ്ടം എന്നല്ലാതെ എന്തുപറയാൻ?