ഞങ്ങൾ കുറച്ച് സ്ത്രീകൾ ശബരിമലയിലേക്ക് പോകുകയാണ് പമ്പയിൽ ആത്മഹത്യചെയ്യുന്ന ശവസേനക്കാരുടെ മരണാന്തര ചടങ്ങിൽ കൂടി പങ്കെടുത്തിട്ട് തിരികെയെത്തുവോളം ഞങ്ങൾക്ക് സംരക്ഷണമൊരുക്കേണ്ടത് കേരളാ പോലീസിന്റെ ഉത്തരവാദിത്വമാണ്.കേരളാ സർക്കാർ ശബരിമലയിലെത്തുന്ന സ്ത്രീകൾക്ക് സംരക്ഷണം ഒരുക്കിക്കൊള്ളാമെന്ന് സുപ്രീംകോടതിയിൽ സത്യവാങ്മൂലം കൊടുക്കുകയുംവിശ്വാസികളായ ആരെങ്കിലും ശബരിമലയിലെത്താൻ ശ്രമിച്ചാൽ അവർക്ക് വേണ്ട സുരക്ഷയൊരുക്കുമെന്ന് മുഖ്യമന്ത്രി പത്രസമ്മേളനം നടത്തിയും ഉറപ്പ് തന്നതാണ് ആ ഉറപ്പ് വിശ്വാസിച്ചാണ് ഞങ്ങൾ യാത്രയ്ക്കൊരുങ്ങുന്നത്.
കഴിഞ്ഞ റിപ്പബ്ലിക്ക് ഡേ യുടെ അന്ന് ‘അഗസ്ത്യർകൂടത്ത് സ്ത്രീ പ്രവേശനം’ എന്ന ആവശ്യവുമായി ഞാനും മനോജ് കെ ശ്രീധർ രഹ്ന ഫാത്തിമ, ഡേവിസ് ടോം മീന കൂട്ടാല ദിവ്യാദിവാകരൻ, സചിത്ര സോമൻ, വിഷ്ണു , എസ് എസ്, ആരതി എസ് എ, Adv സുധ ഹരിദ്വാർ, അഭിരാമി.എൻ, രമേഷ് എന്നിവർ അടക്കം അനേകം പേർഅഗസ്ത്യാർകൂടത്തെ സ്റ്റാർട്ടിങ് പോയിൻറ് ആയ ബോണക്കാട് പോയി സ്ത്രീപ്രവേശനം അനുവദിക്കണം എന്ന് ആവശ്യപ്പെടുകയും, അവിടെ കയറാൻ ശ്രമിക്കുകയും ചെയ്തപ്പോൾ ‘നിയമത്തിന്റെ ഇണ്ടാസ്സ്’ പറഞ്ഞ് ഞങ്ങളെ തിരിച്ചയക്കുകയാണ് ഉണ്ടായത്.ആഗസ്ത്യാർകൂടത്തു നിയമം പരിപാലിക്കാൻ ഞങ്ങളെ തടഞ്ഞത് സർക്കാരിന്റെയും, പോലീസിന്റെയും ചുമതലയാണെങ്കിൽ നിയമം ഞങ്ങൾക്ക് അനുകൂലമാകുമ്പോൾ ഞങ്ങള്ക്ക് ശബരിമല കയറാൻ സുരക്ഷയൊരുക്കി, ഒരു പോറൽ പോലും ഏൽപ്പിക്കാതെ ശബരിമലയിൽ എത്തിക്കുക എന്നത് പോലീസിന്റെയും, കേരളാഗവർമെന്റിന്റെ ഉത്തരവാദിത്വമാണ്.എന്ന് മറക്കേണ്ടെന്ന് സുൽഫത്ത് എം സുലു.
അന്ന് നിയമത്തിന്റെ പേര് പറഞ്ഞ് ഞങ്ങളെ തടയാൻ കാണിച്ച ആർജവം അതേ നിയമം ഞങ്ങൾക്കനുകൂലമാകുമ്പോളും കാണിക്കുമെന്ന് പ്രതീക്ഷിക്കുന്നു. സുപ്രീംകോടതി ഭരണഘടനാ ബെഞ്ചിന്റെ വിധിയാണ്. ഏത് തട്ടിൽ വെച്ചളന്നാലും അഗസ്ത്യാർകൂടാത്തെ സ്ത്രീപ്രവേശനം തടഞ്ഞ കോടതിവിധിയേക്കാൾ മുന്തിയ വിധി!തടയാൻ മാത്രം പോരാ കയറ്റാനും ഈ ആർജവം സർക്കാരും പോലീസുകാരും കാണിൻ തയ്യാറാകണം എന്ന് സുൽഫത്ത് എം സുലു പറഞ്ഞു.ഞങ്ങളുടെ പെൺകുട്ടികൾ കുട്ടികൾ ശബരിമലക്ക് പുറപ്പെടുകയാണ് ഞങ്ങൾ വരുന്നത് ഒരുസമരത്തിനുമല്ല. ഇന്ത്യയുടെ പരമോന്നത നീതിപീഠത്തിന്റെ വിധിയുടെ പിൻബലത്തിലാണ് നിയമം പാലിക്കാൻ ബാധ്യതപ്പെട്ടവർ നിയമലംഘകരെയല്ലേ സഹായിക്കേണ്ടതെന്നും ഞങ്ങളുടെ കുട്ടികൾക്കെന്തെങ്കിലും സംഭവിച്ചാൽ അതിനുത്തരവാദി കേരളാ പോലീസ് മാത്രമായിരിക്കുമെന്നും അവർ ഓർമ്മിപ്പിച്ചു.

