സുപ്രീം കോടതി വിധിയുടെ പിൻബലത്തിൽ മലയ്ക്കുപോകാൻ തയ്യാറെടുത്തുകൊണ്ടുള്ള പരസ്യ പ്രഖ്യാപനം നടത്തിയ കണ്ണൂർ ഇരിണാവ് സ്വദേശിനി രേഷ്മാ നിശാന്തിന്റെ വീടിനു മുൻപിൽ പന്തം കൊളുത്തി പ്രകടനവും കടുത്ത അസഭ്യവാക്കുകൾ ഉപയോഗിച്ചുള്ള വെല്ലുവിളികളും. വീടിന് നേരെ കല്ലേറും.
പ്രതിഷേധമെന്ന പേരിൽ മദ്യലഹരിയിലുള്ള ഹിന്ദുത്വ തീവ്രവാദിസംഘം സംഘം വീട് വളയുകയായിരുന്നു എന്ന് കോളേജ് അധ്യാപിക ആയ രേഷ്മ മാധ്യമങ്ങളോട് വെളിപ്പെടുത്തി.
നിലവിൽ കാവിപ്പട,തത്വമസി,സേവ് ശബരിമല,പോലുള്ള ഫേസ്‌ബുക്ക്,വാട്ട്സാപ്പ് സംഘപരിവാർ ഗ്രൂപ്പുകളിൽ രേഷ്മ നിഷാന്തിനെതിരായി സ്ലെട്ട് ഷെയിമിംഗും,ബോഡീ ഷെയിമിംഗും ആക്രമണാഹ്വാനങ്ങളുമാണ് നടന്നുകൊണ്ടിരിക്കുന്നത്..
രേഷ്മ നിഷാന്തിന്റെ ഭർത്താവ് നിഷാന്ത് ബാബുവിന്റെ പ്രൊഫൈൽ ലിങ്കും ഷെയർ ചെയ്ത് അസഭ്യം വിളികളും വിവിധ സംഘി ഗ്രൂപ്പുകളിൽ ഷെയർ ചെയ്ത് പൊങ്കാല ആഹ്വാനങ്ങളും നടത്തുന്നുണ്ട്. പലതും ഫേക്ക് ഐഡികളാണ്.
ഇവർ തന്നെ മല ചവിട്ടാൻ അനുവദിക്കില്ലെന്ന് ഭീഷണിപ്പെടുത്തിയാണ് പോയത്. ഇക്കാര്യത്തിൽ പൊലീസിൽ പരാതി നൽകുമെന്നും അവർ വ്യക്തമാക്കി. വിശ്വാസികളായ ആരെങ്കിലും ശബരിമലയിലെത്താൻ ശ്രമിച്ചാൽ അവർക്ക് വേണ്ട സുരക്ഷയൊരുക്കുമെന്ന സർക്കാർ ഉറപ്പ് വിശ്വാസിച്ചാണ് ഞാൻ യാത്രയ്‌ക്കൊരുങ്ങിയത്. അതുകൊണ്ട് തന്നെ തനിക്ക് സുരക്ഷയൊരുക്കേണ്ടത് സർക്കാരിന്റെ ചുമതലയാണ്. സർക്കാർ ഒപ്പമുണ്ടെന്ന് വിശ്വാസിക്കുന്നുണ്ട്.
പെണ്ണ് മല കയറാൻ മാലയിട്ടതിന്റെ പേരിലാണ് തനിക്കെതിരെ പ്രതിഷേധമുണ്ടായത്. ഒരുകാരണവശാലും മല ചവിട്ടിക്കില്ലെന്നാണ് ഭീഷണിപ്പെടുത്തിയത്. വന്നവർ തന്റെ നാട്ടിലുള്ളവർ ആയിരുന്നില്ല. എല്ലാവരും മദ്യലഹരിയിലാണെന്ന് തോന്നിച്ചു. ഇതിന് പുറമെ ഫേസ്ബുക്ക്, ഫോൺ വഴിയും ഭീഷണിയുണ്ടായതായി ഇവർ പറയുന്നു.
അതേസമയം, താൻ ഒറ്റയ്‌ക്കല്ല ശബരിമലയിൽ പോകാൻ തീരുമാനിച്ചതെന്നും തനിക്കൊപ്പം നാലോളം യുവതികൾ ഉണ്ടെന്നും രേഷ്‌മ ഒരു സ്വകാര്യ ചാനലിനോട് വെളിപ്പെടുത്തി. സുരക്ഷാ കാരണങ്ങളാൽ അവരുടെ പേരുകൾ ഇപ്പോൾ പറയാനില്ലെന്നും രേഷ്‌മ വ്യക്തമാക്കി.
https://www.facebook.com/ashif.kmuhammed/videos/1945189082267034/?t=16
