Sun. Nov 22nd, 2026

✍️ സി. ആർ. സുരേഷ്

ഒക്ടോബർ 8: സോഷ്യലിസ്റ്റ് ആചാര്യനായ ലോകനായക്, ജയപ്രകാശ് നാരായൺ (11 ഒക്ടോ: 1902 – 1979) ദിനം

സ്വാതന്ത്ര്യസമര സേനാനി, സോഷ്യലിസ്റ്റ് നേതാവ്, വിപ്ലവകാരി, ഭൂദാനപ്രസ്ഥാന പ്രവർത്തകൻ, സർവോദയാംഗം, 1974-ലെ ബീഹാർ പ്രക്ഷോഭത്തിന്റെ ശില്പി, 1977-ലെ ജനതാ പ്രസ്ഥാനത്തിന്റെ സൂത്രധാരൻ, 1972-ൽ ചമ്പൽക്കൊള്ള തലവനായ മാധവ് സിങ്ങും കൂട്ടരും ആയുധം വച്ചു കീഴടങ്ങിയതിന്റെ മുഖ്യ ആസൂത്രകൻ, പദവികളുടെ പിന്നാലെ പോകാതെയും മന്ത്രിയാകാതെയും ജനസേവനം നടത്തിയ വ്യക്തി, നാഗന്മാരുടെ സ്വയംഭരണാവകാശത്തെ അംഗീകരിക്കുകയും അതിന്റെ ഭാഗമായി നാഗാലാന്റ് സംസ്ഥാന രൂപീകരിക്കണത്തിന്റെ കാരണക്കാരൻ, ഷേക്ക് അബ്ദുള്ളയെ തടവിലാക്കിയപ്പോൾ അദ്ദേഹത്തെ മോചിപ്പിക്കണമെന്ന് ആവശ്യപ്പെടുകയും സ്വാതന്ത്ര്യത്തിനായി പോരാടിയ ബംഗ്ലാദേശികൾക്ക് പിന്തുണ നൽകണമെന്ന് ആദ്യമായി വാദിച്ച നേതാവ് എന്നിങ്ങനെ നിരവധി വിശേഷണങ്ങൾക്ക് അർഹനാണ് ജെ പി എന്ന ചുരുക്കപ്പേരിലറിയപ്പെടുന്ന ലോകനായക് ജയപ്രകാശ് നാരായൺ.

1929-ൽ കോൺഗ്രസിൽ ചേർന്ന ജെ പി അതിനകത്തെ സോഷ്യലിസ്റ്റ് ആശയക്കാരനായിരുന്നു. പാർടിക്കുള്ളിൽ നിന്നു കൊണ്ടു തന്നെ കർഷക തൊഴിലാളികളെ സംഘടിപ്പിച്ച് ഒരു ദേശീയ വിമേചന സമരത്തിന് സന്നദ്ധമാകണമെന്ന തീരുമാനത്തിൽ അടിസ്ഥാനത്തിൽ രൂപീകരിച്ചതാണ് കോൺഗ്രസ് സോഷ്യലിസ്റ്റ് പാർടി.

1939-ൽ രണ്ടാം ലോകയുദ്ധവിരുദ്ധ പ്രവർത്തനത്തിലേർപ്പെട്ട് അറസ്റ്റിലായി. ജയിൽ ചാടി രാജ്യത്ത് പല ഭാഗങ്ങളിലും വേഷം മാറി വിപ്ലവ പ്രവർത്തനങ്ങൾ സംഘടിപ്പിച്ചു. വീണ്ടും അറസ്റ്റിലായ ജെ പി കുപ്രസിദ്ധമായ ലാഹോർകോട്ട ജയിലിൽ ഒരു വർഷത്തോളം ഏകാന്ത തടവിലിരുന്നിട്ടുണ്ട്.

1948-ൽ കോൺഗ്രസ് വിട്ട് സോഷ്യലിസ്റ്റ് പാർടി എന്ന പേരിൽ സ്വതന്ത്രകക്ഷിയായി.

1975-ൽ അടിയന്തരാവസ്ഥ ഘട്ടത്തിൽ തടങ്കലിലായി.

1977-ലെ തിരഞ്ഞെടുപ്പിൽ പ്രതിപക്ഷകക്ഷികളെ ഒന്നിച്ചു നിർത്തി ‘ ജനതാപാർടി’ രൂപീകരിക്കുന്നതിലും ഭരണത്തിലെത്തിക്കുന്നതിനും മുഖ്യ പങ്കുവഹിച്ചു. ഒടുവിൽ അധികാരാർത്തികളിൽപ്പെട് പാർടി ഛിദ്രമാകുന്നതും ജെ പി യ്ക്ക് കാണേണ്ടി വന്നു.