Sun. Nov 22nd, 2026

സംഘമിത്രങ്ങളെ, ഇതല്ലേ ശബരിമല കയറാൻ തയ്യാറായി നിൽക്കുന്ന തൃപ്തിദേശായി……?

ശബരിമലയിൽ സ്ത്രീകളെ പ്രേവേശിപ്പിക്കണം എന്ന് പറഞ്ഞു കേസുകൊടുത്തവരെക്കാൾ മുൻപേ കേസിൽ വിധിവരും മുൻപായി ശബരിമല കയറാൻ തയ്യാറായി കഴിഞ്ഞ ഇലക്ഷനുമുമ്പും വിവാദമുണ്ടാക്കിയ തൃപ്തി ദേശായി ആരാണ് ?

തൃപ്തി ദേശായി സിപിഎം കാരി ആണോ..? അല്ല…. മുൻ കോൺഗ്രസ് പ്രവർത്തക….

ഇപ്പോൾ അവർ ആരാണ് ? സംഘപരിവാറിന്റെ സജീവ പ്രവർത്തക…

തൃപ്തി ദേശായിയെ ഇറക്കി കളിക്കുന്നത് ആരാണ്..? ബിജെപി യും ആർ എസ് എസ് ഉം.

BJP, RSS, പാർലമെന്റ് തിരഞ്ഞെടുപ്പ് പ്രചരണതിൻറ്റെ സംസ്ഥാന കൺവൺഷനാണ് പന്തളത്ത് നടത്തിയതെന്ന് ഭക്തർ തിരിച്ചറിഞ്ഞു.

സുപ്രീംകോടതി ഭരണഘടന ബഞ്ച് ഒരു വിധി പറഞ്ഞാൽ അതാണ് രാജ്യത്തെ നിയമം.രാജ്യത്തെ ഏത് സർക്കാരും വ്യക്തിയും സംവിധാനവും അത് അനുസരിക്കാൻ ബാധ്യസ്ഥമാണ്.അത് മാത്രമാണ് കേരള സർക്കാർ ചെയ്യുന്നത്. ഇവർ വിവരമില്ലാത്ത അണികളെ പറ്റിക്കാൻ ഉയർത്തിക്കാണിക്കുന്ന മറ്റുചില വിധികളെപ്പോലെ സിംഗിൾ ബഞ്ചിന്റേയോ ഡിവിഷൻ ബെഞ്ചിന്റെയോ വിധി അല്ല ഇത്. ഭരണഘടന ബഞ്ചിൻറെ വിധിയാണ്. കോൺസ്റ്റിട്യൂഷണൽ മൊറാലിറ്റിയെ ആശ്രയിച്ചാണ് വിധിപറഞ്ഞത് അല്ലാതെ തന്ത്രസമുച്ചയമോ അയ്യപ്പ സ്വാമിയുടെ കെട്ടുകഥകളോ അല്ല കേസിൽ വിധിപറയാൻ കോടതി ആശ്രയിക്കുക.

പന്ത്രണ്ട് വർഷക്കാലം വിശദമായി വാദം കേൾക്കുകയും നാല് അമിക്കസ് ക്യൂറികളുടെ സഹായം കോടതിക്ക് ലഭിക്കുകയും ചെയ്‌ത കേസാണ് ഇത്.സർക്കാരും ക്ഷേത്രം തന്ത്രിയും ഉൾപ്പെടെ 24 എതിർകക്ഷികൾ കേൾക്കുകയും അവരുടെ രേഖകളും തെളിവുകളും പരിശോധിക്കുകയുംഎം വാദങ്ങൾ കേൾക്കുകയും ചെയ്തു. പൂർണ്ണമായും ഭരണഘടനാ ധാർമ്മികതയിലും നിയമപരിധിയിലും നിന്നുകൊണ്ടാണ് വിധി പറഞ്ഞിട്ടുള്ളത് എന്നതുകൊണ്ട് ഒരു പുനഃ പരിശോധനാ ഹർജി നൽകിയിട്ടും കാര്യമില്ലാത്ത ഒരുകേസാണ് ഇത്.

ശബരിമലയുടെ മറവിൽ ഇരവാദ രാഷ്ട്രീയം കളിക്കുന്നത് വാസ്തവത്തിൽ വേട്ടക്കാർ ആയ ബിജെപി ആണ്. അതിപ്പോൾ രാഹുൽ ഈശ്വറിനും ബോധ്യമായിട്ടുണ്ട് എന്നുതോന്നുന്നു വൃതവും,ഇരുമുടിയും, ഇല്ലാതെ,ശരണവിളിക്കിടയിൽ തെറിപ്പാട്ടും പാടി ഇപ്പോൾ തെരുവിലിറങ്ങി ജാഥ നടത്തുന്ന സമൂഹ്യ വിരുദ്ധരെ സമൂഹം തിരിച്ചറിയുക.സ്ത്രീ പ്രവേശനത്തെ അനുകൂലിക്കുന്ന BJPകേന്ദ്ര നേതൃത്വത്തിന്റെ കേരള ഘടകത്തോട് പ്രതിഷേദത്തിൽ നിന്ന് പ്രവർത്തകർവിട്ടു നിൽക്കാൻ പറയാത്ത ഇരട്ടത്താപ്പുതന്നെ ഇത് ആസൂത്രിതമാണ് എന്നതിൻറെ തെളിവാണ്. പന്തളത്ത് നടക്കുന്നത് വാസ്തവത്തിൽ ബിജെപി യുടെ പാർലമെൻറ് ഇലക്ഷൻ കൺവൻഷനാണ്‌. അയോധ്യമോഡൽ ആവർത്തിച്ച് വർഗീയ ധ്രുവീകരണമുണ്ടാക്കി ആരെയെങ്കിലുമൊക്കെ ബലികൊടുത്ത് താമര വിരിയിക്കാം എന്ന ഗൂഢ പദ്ധതി വിജയിക്കാതെ പോയത് കേരളത്തിൽ ആയിപ്പോയതുകൊണ്ട് മാത്രമാണ്.മറ്റ് ഏത് സംസ്ഥാനത്തായാലും ഇപ്പോൾ അവർക്ക് കലാപവും ചോരപ്പുഴയും ഒഴുക്കാനാവുമായിരുന്നു.

വിധി എന്തായാലും, അത് സർക്കാർ നടപ്പാക്കിയാലും വിശ്വാസികളായ മലയാളി സ്ത്രീയ്ക്കറിയാം ക്ഷേത്രത്തിൽ കയറരുതാത്ത സമയം ഒരു പുരുഷനും അവരെ പഠിപ്പിക്കണ്ട കാര്യമില്ല.ലോകത്ത് ആദ്യമായ് ആർത്തവ സമരം നടന്ന നാട് കേരളം ആയതിൽ നമുക്ക് ദുഃഖമുണ്ടെങ്കിലും അതിന് നേതൃത്വം നൽകിയത് BJP ആയതിൽ സന്തോഷിക്കാനും വകയുണ്ട്.മാറ് മറയ്ക്കൽ സമരം, മൂക്കൂത്തി സമരം, എല്ലാം ചരിത്രത്തിൽ ഇടം നേടിയപ്പോൾ, BJP യുടെ ലോകത്തെ ആദ്യത്തെ ആർത്തവ സമരവും ചരിത്രത്തിലിടം നേടി. 

ബിജെപിയുടെ പദ്ധതി പാളിയെങ്കിലും വളരെ ഗൗരവത്തോടെ കാണേണ്ട ചിലസംഗതികൾക്ക് നേരെ ഇനി കണ്ണടക്കരുത്. ചുരുങ്ങിയ സമയത്തിനുള്ളിൽ നുണപ്രചരണത്തിലൂടെ വർഗ്ഗീയ വിഷം കുത്തിവെച്ച് ആയിരങ്ങളെ പന്തളത്ത് സംഘടിപ്പിക്കാൻ കഴിഞ്ഞെങ്കിൽ, BJP യുടെ IT സെൽ ചെറുതായി കാണരുത്. ബി ജെപി കള്ള പ്രചരണങ്ങളിലൂടെ ഇവിടെ വരെ എത്തിയത് നവ മാധ്യമങ്ങളെ ദുരുപയോഗം ചെയ്താണ്. ചെറുത്തു തോൽപ്പിക്കാൻ ഫാസിസ്റ്റ് വിരുദ്ധപ്രചാരകരുണ്ടാകണം. ലക്ഷങ്ങൾ ശമ്പളം നൽകി ബുദ്ധിജീവികളെ നിയമിച്ച് BJP ഉണ്ടാക്കിയ IT സെല്ലിനെ ചെറുത്തു തോൽപ്പിക്കൽ ചെറിയകാര്യമല്ല എന്നാണ് ഇതോടനുബന്ധിച്ച് സ്ത്രീകൾക്ക് നേരെ ഉണ്ടായ സൈബർ ആക്രമണങ്ങളെ സംബന്ധിച്ചുനടന്ന അന്വേഷണങ്ങളിൽനിന്ന് പൊലീസിന് ലഭ്യമായ വിവരങ്ങൾ വെളിവാക്കുന്നത്.

നവമാധ്യമരംഗത്ത് കള്ളത്തരങ്ങൾ പ്രചരിപ്പിക്കുന്നതിന് മാത്രമല്ല ജനങ്ങളിൽ കൺഫ്യൂഷൻ ഉണ്ടാക്കാൻ BJP അനുഭാവിയുടേതെന്ന് തോന്നിക്കാത്ത സിപിഎം കരുടെയും ഡിവൈഎഫ്ഐക്കാരുടേയുമെല്ലാം എന്ന് തോന്നിപ്പിക്കുന്ന തരത്തിലും യുക്തിവാദികളുടെയും നക്സലൈറ്റുകളുടേതുമെന്ന് തോന്നുന്ന തരത്തിലുമുള്ള വ്യാജപ്രൊഫൈലുകളുണ്ടാക്കി സ്ത്രീകളെയും അന്യമതസ്ഥരെയുമെല്ലാം ആക്രമിക്കുന്നത് സംഘികൾതന്നെയാണ്. മിക്കവയുടെയും വിവിധപാർട്ടിക്കാരുടെയും യുക്തിവാദികളുടെയും മുസ്ലിം ക്രിസ്ത്യൻ പേരുകളിലുമുണ്ടാക്കിയ പല ഐഡികളും ഒരേ ഐപി അഡ്രസിൽനിന്നുമാണെന്നും ഇതിനുമുൻപ് ഉള്ള ഇത്തരം കേസുകളിലും ഇതേ ഐപി അഡ്രസിലുള്ള അകൗണ്ടുകളിൽനിന്നാണ് വെർബൽ അറ്റാക്ക് ഉണ്ടായിട്ടുള്ളതെന്നും സൈബർ പോലീസ് കണ്ടെത്തിയിരുന്നു. ഇങ്ങനെ സ്ത്രീകളെ ആക്രമിക്കാൻ മാത്രമല്ല ഇവർ ഇത് ഉപയോഗിക്കുന്നതെന്ന് മനസ്സിലാക്കേണ്ടിയിരിക്കുന്നു