അസൂയയും കുശുമ്പും അവിഹിത ബന്ധങ്ങളും കണ്ണീരും മാത്രം പ്രമേയമാക്കുന്ന മലയാളം സീരിയലുകളില്‍ നിന്നും വ്യത്യസ്ഥമായിരുന്നു ഫ്ളവേഴ്സ് ചാനലിലെ ഉപ്പും മുളകും. ആയതിനാല്‍ തന്നെ സീരിയലിനേയും അതിലെ അഭിനേതാക്കളേയും മലയാളികള്‍ രണ്ടും കൈയ്യും നീട്ടിയാണ് സ്വീകരിച്ചത്. മികച്ച അവതരണം കൊണ്ടു നിരവധി തവണ ടെലിവിഷന്‍ അവാര്‍ഡുകള്‍ ഉപ്പും മുളകിനെ തേടിയെത്തി.അച്ഛനും അമ്മയും നാല് മക്കളുമടങ്ങുന്ന ഒരു കുടുംബത്തില്‍ നടക്കുന്ന സംഭവങ്ങളെ സ്വഭാവികതയോടെ അവതരിപ്പിക്കുന്നു എന്നതാണ് ഉപ്പുംമുളകിനെ പ്രേക്ഷകരുടെ പ്രിയങ്കരമാക്കി മാറ്റിയത്.
പരമ്പരയില്‍ നീലിമ ബാലചന്ദ്രന് തമ്പി എന്ന അമ്മ വേഷത്തിലഭിനയിക്കുന്ന താരമാണ് നിഷ സാരംഗ്. സീരിയലിലെ അഭിനയത്തിന് നല്ല അഭിപ്രായം കിട്ടുന്നുണ്ടെങ്കിലും നിഷയുടെ കുടുംബ ജീവിതത്തെ കുറിച്ച് പലതരത്തിലും ഗോസിപ്പുകള്‍ പ്രചരിക്കുന്നുണ്ടായിരുന്നു. എന്നാല്‍ അതിനുള്ള മറുപടി നടി തന്നെ പറഞ്ഞിരിക്കുകയാണ്.
ആരെങ്കിലും പ്രശസ്തരായിക്കഴിഞ്ഞാല്‍ പിന്നെ മാധ്യമങ്ങളുടെ ആക്രമണങ്ങള്‍ക്ക് അവര്‍ വിധേയരാകണമെന്നു ഇന്നത്തെ സമൂഹത്തില്‍ ഒരു പതിവ് പോലെ സംഭവിക്കുന്നതാണല്ലൊ. ഇതുതന്നെയാണ് ഉപ്പും മുളകിലെ അമ്മ കഥാപാത്രത്തെ അവതരിപ്പിക്കുന്ന നിഷാ സാരംഗിനും സംഭവിച്ചിരിക്കുന്നത്.

സിനിമയില്‍ ചെറിയ വേഷങ്ങളിലൂടെയാണ് നിഷ സാരംഗ് അഭിനയിച്ച് തുടങ്ങിയതെങ്കിലും ഫഌവേഴ്സ് ചാനലിലെ ഉപ്പും മുളകും എന്ന പരമ്പരയിലെ വീട്ടമ്മയുടെ വേഷം നിഷയെ മലയാളി പ്രേക്ഷകരുടെ പ്രിയങ്കരിയാക്കി മാറ്റിയിരുന്നു. കുടുംബ കഥ പറയുന്ന പരമ്പരയിലാണ് അഭിനയിക്കുന്നതെങ്കിലും നിഷയുടെ കുടുംബ ജീവിതം അത്ര സുഖകരമായിരുന്നില്ല.
കഴിഞ്ഞ കുറച്ചു നാളുകളായി അവരെക്കുറിച്ച് സോഷ്യല്‍ മീഡിയയില്‍ വ്യാജ പ്രചരണങ്ങള്‍ നടക്കുന്നുണ്ടായിരുന്നു. നിഷ വിവാഹിതയല്ലെന്നും ലിവിംഗ് ടൂഗെദറാണെന്നുമുള്ള ആരോപണങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചിരുന്നത്. ഈ സാഹചര്യത്തിലാണ് അത്തരം ആരോപണങ്ങള്‍ക്ക് വ്യക്തമായ മറുപടിയുമായി നിഷ രംഗത്തെത്തിയിരിക്കുന്നത്.
താന്‍ വിവാഹിതയായിരുന്നുവെന്നും ഒത്തുപോകാന്‍ പറ്റാത്ത സാഹചര്യം വന്നപ്പോള്‍ വിവാഹബന്ധം വേര്പ്പെടുത്തിയെന്നുമാണ് നിഷ ഇതേക്കുറിച്ച് പറഞ്ഞിരിക്കുന്നത്. വീട്ടുകാരും ബന്ധുക്കളും നാട്ടുകാരുമൊക്കെ അറിഞ്ഞായിരുന്നു വിവാഹം.

അപ്പച്ചിയുടെ മകനായിരുന്നു വരന്. വിവാഹബന്ധം വേര്‍പ്പെടുത്തിയ ശേഷം തങ്ങള്‍ മനസ്സില്‍ പോലും വിചാരിക്കാത്ത കഥകളാണ് പ്രചരിച്ചുകൊണ്ടിരിക്കുന്നത്. ഇത്തരം മഞ്ഞ കഥകള്‍ എത്രയോ ആളുകളെ പ്രതികൂലമായി ബാധിക്കുന്നുവെന്ന് എഴുതുന്നവര്‍ അറിയുന്നില്ലെന്നും വ്യാജപ്രചരണങ്ങളില്‍ ചിലപ്പോഴൊക്കെ വേദന തോന്നാറുണ്ടെന്നും നിഷാ പറഞ്ഞു.
മക്കളെ പോറ്റാനായി പല ജോലികളും ചെയ്ത് കഷ്ടപ്പാടുകള്‍ നിറഞ്ഞൊരു ജീവിതവും നിഷയ്ക്കുണ്ടായിരുന്നു. പ്രമുഖ ബ്രാന്‍ഡിന്റെ കുക്കിങ് ഉപകരണങ്ങള്‍ വിറ്റഴിച്ചും റിയല്‍ എസ്റ്റേറ്റ് ബ്രോക്കറായും വരെ നിഷയ്ക്ക് ചെയ്യേണ്ടി വന്നിരുന്നു.മലയാള ടെലിവിഷന്‍ പരമ്പരകളില്‍ ഒന്നാം സ്ഥാനത്ത് നില്ക്കുന്ന പരിപാടിയായ ഉപ്പും മുളകിലും കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ചതോടെയാണ് നിഷയുടെ തലവര തന്നെ മാറിയത്.

